ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് 7 കൈവിടുകയാണെന്നു മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത് 2015ലാണ്. തുടർന്നും സെക്യൂരിറ്റി അപ്ഡേറ്റുകൾ വഴി ഓപ്പറേറ്റിങ് സിസ്റ്റത്തെ സുരക്ഷിതമായി താങ്ങി നിർത്തിയ മൈക്രസോഫ്റ്റ് ആ സുരക്ഷാകരങ്ങൾ പിൻവലിക്കാൻ ഇനി ഏതാനും മാസങ്ങൾ കൂടി. 2020 ജനുവരി 14നു ശേഷം വിൻഡോസ് 7ന് സൗജന്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് 7 കൈവിടുകയാണെന്നു മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത് 2015ലാണ്. തുടർന്നും സെക്യൂരിറ്റി അപ്ഡേറ്റുകൾ വഴി ഓപ്പറേറ്റിങ് സിസ്റ്റത്തെ സുരക്ഷിതമായി താങ്ങി നിർത്തിയ മൈക്രസോഫ്റ്റ് ആ സുരക്ഷാകരങ്ങൾ പിൻവലിക്കാൻ ഇനി ഏതാനും മാസങ്ങൾ കൂടി. 2020 ജനുവരി 14നു ശേഷം വിൻഡോസ് 7ന് സൗജന്യ സെക്യൂരിറ്റി പാച്ചുകൾ ഉണ്ടാവില്ല. അതായത്, അതിനു ശേഷം വിൻഡോസ് 7 ഉപയോഗിക്കുന്നവർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു മൈക്രോസോഫ്റ്റ് ഉത്തരവാദിയായിരിക്കില്ല. സുരക്ഷാപിന്തുണ നഷ്ടപ്പെടുന്നതോടെ ഹാക്കർമാർക്കു വിൻഡോസ് 7 നെറ്റ്‍വർക്കുകളിൽ കയറിക്കൂടാനും റാൻസംവെയർ ആക്രമണങ്ങൾ പോലുള്ളവ വ്യാപകമായി നടപ്പാക്കാനും സാധിക്കും.

ഇനിയും വലിയൊരു ശതമാനം ഉപയോക്താക്കൾ വിൻഡോസ് 7ൽ തുടരുന്നു എന്നതു വലിയ വെല്ലുവിളിയാണ്. വ്യക്തികൾക്കു പുറമേ വിൻഡോസ് 7 ഉപയോഗിക്കുന്ന സ്ഥാപനങ്ങളും ഈ തീയതിക്കുള്ളിൽ അടുത്ത പതിപ്പിലേക്കു മാറുന്നതാണ് സുരക്ഷിതം.

ADVERTISEMENT

വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ യഥാർഥ പതിപ്പ് ഉപയോഗിക്കുന്നവർക്ക് വിൻഡോസ് 10ലേക്ക് സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ മൈക്രോസോഫ്റ്റ് തന്നെ അവസരമൊരുക്കിയിട്ടുണ്ട്. പൈറേറ്റഡ് പതിപ്പുകൾ ഉപയോഗിക്കുന്നവർ വിൻഡോസ് 10ന്റെ യഥാർഥ പതിപ്പുകൾ വിലകൊടുത്തു വാങ്ങി അപ്ഡേറ്റ് നടത്തേണ്ടി വരും. 32 ബിറ്റ് ഒഎസിനു 1 ജിബി റാമും 64 ബിറ്റ് ഒഎസിനു 2 ജിബി റാമും കുറഞ്ഞത് 20 ജിബി എങ്കിലും ഇന്റേണൽ മെമ്മറിയുമുള്ള കംപ്യൂട്ടറുകൾക്കു വിൻഡോസ് 10ലേക്ക് അപ്ഡേറ്റ് ചെയ്യാനാകും.