വീടുകളിൽ അതിവേഗ ഇന്റർനെറ്റും എക്കാലവും സൗജന്യ കോൾ നൽകുന്ന ലാൻഡ് ഫോണും സ്മാർട് ടിവി സെറ്റ് ടോപ് ബോക്സും എത്തിക്കുന്ന ‘ജിയോ ഫൈബർ’ പദ്ധതിയുമായി റിലയൻസ്. മൊബൈൽ ടെലികോം രംഗം മാറ്റിമറിച്ച ‘ജിയോ’യ്ക്ക് 3 വയസ് തികയുന്ന സെപ്റ്റംബർ അഞ്ചിന് പദ്ധതി വിപണിയിലെത്തും. ഒരു വർഷ പാക്കേജ് എടുക്കുന്നവർക്ക് ഹൈ ഡെഫിനിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുകളിൽ അതിവേഗ ഇന്റർനെറ്റും എക്കാലവും സൗജന്യ കോൾ നൽകുന്ന ലാൻഡ് ഫോണും സ്മാർട് ടിവി സെറ്റ് ടോപ് ബോക്സും എത്തിക്കുന്ന ‘ജിയോ ഫൈബർ’ പദ്ധതിയുമായി റിലയൻസ് എത്തുകയാണ്. മൊബൈൽ ടെലികോം രംഗം മാറ്റിമറിച്ച ‘ജിയോ’യ്ക്ക് 3 വയസ് തികയുന്ന സെപ്റ്റംബർ അഞ്ചിന് പദ്ധതി വിപണിയിലെത്തുന്നത്. ജിയോ ഫൈബറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ.

∙ ജിയോ ഫൈബർ 100 എംബിപിഎസ് മുതൽ 1 ജിബി വരെ വേഗമുള്ള ഇന്റർനെറ്റ് ആണ് വാഗ്ദാനം ചെയ്യുന്നത്. 700 രൂപ മുതൽ 10,000 രൂപ വരെ പ്രതിമാസ ചാർജുള്ള പ്ലാനുകൾ ഉണ്ടാകും. യുഎസിലേക്കും കാനഡയിലേക്കും പരിധിയില്ലാതെ സൗജന്യ ഫോൺ കോൾ നടത്താവുന്ന പാക്കേജിനു 500 രൂപ പ്രതിമാസ ഫീസ്. മറ്റെല്ലാ നിരക്കുകളും നിലവിൽ വിപണിയിലുള്ള നിരക്കുകളുടെ അഞ്ചിലൊന്നോ പത്തിലൊന്നോ മാത്രമേ വരൂ.

ADVERTISEMENT

∙ 1 ജിബി ഇന്റർനെറ്റ് വേഗം ബിസിനസ് സംരംഭങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. വീടുകളിലേക്ക് 100 എംബിപിഎസ് മുതലുള്ള ആരംഭ പ്ലാനുകൾ ധാരാളമാണ്.

∙ ഒരു വർഷ പാക്കേജ് എടുക്കുന്നവർക്ക് ഹൈ ഡെഫിനിഷൻ അഥവാ 4കെ വ്യക്തതയുള്ള ടിവിയോ ഡെസ്ക്ടോപ് കംപ്യൂട്ടറോ സൗജന്യമായി ലഭിക്കും. ഗെയിമിങ്ങ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനങ്ങളൊക്കെയുള്ള 4കെ സെറ്റ് ടോപ് ബോക്സുകളാണു ജിയോ ഗിഗാ ഫൈബർ പദ്ധതിയുടെ ഭാഗമായുളളത്. സാധാരണ ടിവികളും സ്മാർട് ടിവി പോലെ പ്രവർത്തിപ്പിക്കാനാകും.

ADVERTISEMENT

∙ ‘പ്രീമിയം’ ജിയോ ഫൈബർ ഉപയോക്താക്കൾക്ക് പുതിയ സിനിമകൾ റിലീസ് ദിവസംതന്നെ വീട്ടിലെ ടിവിയിൽ കാണാവുന്ന ‘ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ സേവനം 2020 പകുതിയോടെ ആരംഭിക്കും.

∙ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്ക് ജിയോ സെറ്റ് ടോപ് ബോക്സ് വഴി അവരുടെ സേവനം ലഭ്യമാക്കാനുള്ള സൗകര്യമുണ്ട്. സാധാരണ ടിവി സേവനത്തിന് കേബിൾ/ ഡിടിച്ച് സേവനം പതിവുപോലെ വേണ്ടിവരും.

ADVERTISEMENT

∙ ആദ്യം വർഷം 1600 നഗരങ്ങളിലായി 3.5 കോടി കണക്‌ഷനുകൾ നൽകും. ഇതിൽ 2 കോടി വീടുകളും ഒന്നരക്കോടി ബിസിനസ് സ്ഥാപനങ്ങളുമായിരിക്കും. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിലാണ് കേരളത്തിൽ ആദ്യം ജിയോ ഫൈബർ സേവനമെത്തിക്കുക. കേബിൾ വഴിയാണു കണക്​ഷൻ വീട്ടിലെത്തുക.

∙ ജിയോ സെറ്റപ്പ് ബോക്സ് മിക്ക ഗെയിമിങ് കൺസോളുകളെയും പിന്തുണയ്ക്കും. മികച്ച ഗെയിമിങ് അനുഭവം ലഭ്യമാക്കാൻ മൈക്രോസോഫ്റ്റ്. ടാൻസെന്റ്, ഗെയിംലോഫ്റ്റ് എന്നിങ്ങനെയുള്ളവരുമായി ജിയോ കൈകോർക്കുന്നുണ്ട്.

∙ നെറ്റ്‌ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, സോണിലൈവ്, ഇറോസ്നൗ എന്നിങ്ങനെ നിരവധി OTT കണ്ടന്റ് ദാതാക്കളുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ ഇതിൽ ലഭ്യമാക്കാം.

∙ മികച്ച വെർച്വൽ റിയാലിറ്റി അനുഭവത്തിനായി ജിയോ ഹോളോബോർഡ് എന്ന പേരിൽ വിആർ ഹെഡ്സെറ്റും ജിയോ വിപണിയിലെത്തിക്കും.

∙ ജിയോഫൈബർ ഉപയോക്താവിന് കുടുംബത്തിനായി ജിയോ പോസ്റ്റ് പെയ്ഡ് തിരഞ്ഞെടുക്കാൻ കഴിയും. മികച്ച ഓഫറുകളുള്ള ഈ പ്ലാൻ ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് എന്നാണ് അറിയപ്പെടുന്നത്.