റിലയൻസ് ജിയോ വരിക്കാർക്ക് മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് (എയർടെൽ, വോഡഫോൺ–ഐഡിയ, ബിഎസ്എൻഎൽ) വിളിക്കാൻ മിനിറ്റിന് 6 പൈസ ചെലവാകുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഏറെ കാലത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷമണ ജിയോ ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നിരിക്കുന്നത്. എന്താണ് ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലയൻസ് ജിയോ വരിക്കാർക്ക് മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് (എയർടെൽ, വോഡഫോൺ–ഐഡിയ, ബിഎസ്എൻഎൽ) വിളിക്കാൻ മിനിറ്റിന് 6 പൈസ ചെലവാകുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഏറെ കാലത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷമാണ് ജിയോ ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നിരിക്കുന്നത്. എന്താണ് ഇപ്പോൾ സംഭവിച്ചത്?

ADVERTISEMENT

∙ ഇന്റർകണക്ട് യൂസേജ് ചാർജ്

കോൾ നടത്തുന്ന ഉപയോക്താവിന്റെ നെറ്റ്‌വർക്ക് കോൾ സ്വീകരിക്കുന്ന ഉപയോക്താവിന്റെ നെറ്റ്‌വർക്കിനു നിയമപ്രകാരം നൽകേണ്ടുന്ന ഫീസായ ഇന്റർകണക്ട് യൂസേജ് ചാർജ് (ഐയുസി) ആണ് ഈ തുക. ഇതുവരെ ഈ തുക ഉപയോക്താക്കളിൽ നിന്ന് ഈടാക്കാതെ ജിയോ തന്നെ നൽകുകയായിരുന്നു. മൂന്നു വർഷത്തിനുള്ളിൽ 13500 കോടി രൂപ ഇങ്ങനെ നൽകിയതായി ജിയോ അറിയിച്ചു. 

ADVERTISEMENT

∙ പുതിയ കോൾ നിരക്കുകളും ഫ്രീ ഡേറ്റയും

വരിക്കാർ ഈ കോൾ നിരക്കിനായി 10 രൂപ (124 മിനിറ്റ്), 20 രൂപ (249 മിനിറ്റ്), 50 രൂപ (656 മിനിറ്റ്), 100 രൂപ (1362 മിനിറ്റ്) എന്നീ ടോപ് അപ് വൗച്ചറുകൾ ഉപയോഗിക്കണം. എന്നാൽ ഈ തുകയ്ക്കു തുല്യമായ ഡേറ്റ (യഥാക്രമം, 1 ജിബി, 2 ജിബി, 5 ജിബി, 10 ജിബി) ജിയോ സൗജന്യമായി ഉപയോക്താവിനു നൽകും. ഇൻകമിങ് കോളിനും ലാൻഡ് ഫോണിലേക്കുള്ള കോളിനും ജിയോയിൽ ജിയോയിലേക്കുള്ള കോളിനും ഐയുസി ബാധകമല്ല. വാട്സാപ് തുടങ്ങിയ ആപ്പുകൾ വഴിയുള്ള കോളിനും നിരക്ക് ബാധകമല്ല. 

ADVERTISEMENT

∙ ജിയോയും മറ്റ് നെറ്റ്‌വർക്കുകളും തമ്മിലുള്ള തർക്കം

തർക്ക വിഷയം ഐയുസി ഏറെക്കാലമായി ജിയോയും മറ്റ് നെറ്റ്‌വർക്കുകളും തമ്മിലുള്ള തർക്ക വിഷയമാണ്. ഐയുസി വേണ്ടെന്ന നിലപാടാണ് ജിയോയ്ക്ക്. എന്നാൽ, ഇപ്പോഴത്തെ 6 പൈസ തന്നെ പോരെന്നും 14 പൈസ എന്ന പഴയ നിരക്കെങ്കിലും പുനഃസ്ഥാപിക്കണമെന്നുമാണ് എയർടെൽ, വോഡഫോൺ–ഐഡിയ എന്നിവയുടെ പക്ഷം. 

∙ മിസ്ഡ് കോൾ വിവാദം

ഫോൺകോൾ 25 സെക്കൻഡിനുള്ളിൽ എടുത്തില്ലെങ്കിൽ കട്ട് ആയി മിസ്ഡ് കോൾ ആക്കുന്ന രീതി ജിയോ നടപ്പാക്കിയെന്നു മറ്റുള്ളവരും മറ്റുള്ളവർ അതു ചെയ്യുന്നു എന്ന് ജിയോയും ആരോപിക്കുന്നു. മിസ്ഡ് കോൾ കാണുന്ന ഉപയോക്താവ് തിരികെവിളിക്കുമ്പോൾ ഐയുസി കിട്ടുമെന്നതിനാലാണ് ഈ കളി എന്നും പരസ്പരം ആരോപിക്കുന്നു. 

∙ട്രായിയുടെ നിലപാട്

ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) ഐയുസി എടുത്തുകളയുമെന്നു തത്വത്തിൽ അംഗീകരിച്ചിരുന്നു. അടുത്ത ജനുവരി ഒന്നു മുതൽ ഐയുസി ഉണ്ടാകില്ലെന്നായിരുന്നു ട്രായിയുടെ നിലപാടെന്നും ജിയോ പറയുന്നു. അതുകൊണ്ടാണ് ഇതുവരെ നിരക്കു വേണ്ടെന്നു വച്ചത്. എന്നാൽ, ആ തീയതി പുനർനിർണയിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ മാസം ട്രായി പറ‍ഞ്ഞത് അനിശ്ചിതത്വമുണ്ടാക്കിയ സാഹചര്യത്തിലാണ് തുക ഈടാക്കേണ്ടിവരുന്നതെന്നും ജിയോ വിശദീകരിക്കുന്നു.