ഈജിപ്തിൽ ലാൻഡിങ്ങിനു തൊട്ടുപിന്നാലെ വിമാനത്തിനു തീപിടിച്ചു. 196 പേരുമായി ലാൻഡ് ചെയ്ത വിമാനം നിമിഷങ്ങൾക്കകം തീപിടിച്ചു ഒരു ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ശനിയാഴ്ചയാണ് സംഭവം. ഷാം അൽ-ഷെയ്ക്ക് വിമാനത്താവളത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈജിപ്തിൽ ലാൻഡിങ്ങിനു തൊട്ടുപിന്നാലെ വിമാനത്തിനു തീപിടിച്ചു. 196 പേരുമായി ലാൻഡ് ചെയ്ത വിമാനം നിമിഷങ്ങൾക്കകം തീപിടിച്ചു ഒരു ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ശനിയാഴ്ചയാണ് സംഭവം.

ADVERTISEMENT

ഷാം അൽ-ഷെയ്ക്ക് വിമാനത്താവളത്തിലാണ് ഉക്രേനിയൻ സ്കൈഅപ്പ് വിമാനത്തിന് അപകടം സംഭവിച്ചത്. വിമാനം മറ്റൊരു വണ്ടിയിൽ ഇടിക്കുകയായിരുന്നു. വണ്ടി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ഇടത് ലാൻഡിങ് ഗിയറിന് തീപിടിക്കുകയായിരുന്നു.  ഹൈഡ്രോളിക് ദ്രാവകം ചോർന്നതാണ് തീപിടിക്കാൻ കാരണം. ടയറുകൾക്കും തീ പിടിച്ചു. അഗ്നിജ്വാലകൾ ഉയരുന്നതിനിടെ ടയറുകൾ പൊട്ടിത്തെറിച്ചു. വൻ ദുരന്തം മുന്നിൽകണ്ട സുരക്ഷാ ജീവനക്കാർ ഓടിയെത്തി അടിയന്തരമായി തീ അണക്കുകയായിരുന്നു.

ADVERTISEMENT

വിമാനത്തിലുണ്ടായിരുന്ന 196 പേരിൽ ഒരാൾക്ക് പോലും പരിക്കേറ്റിട്ടില്ലെന്നും എൻജിനീയർമാരുടെ പരിശോധനയെത്തുടർന്ന് വിമാനത്തിലെ ടയറുകളും ബ്രേക്കുകളും മാറ്റിസ്ഥാപിക്കുമെന്നും സ്കൈഅപ്പ് വക്താവ് അറിയിച്ചു. ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഗ്രൗണ്ട് സർവീസ് ടീമിന്റെ പ്രൊഫഷണലിസത്തിനും സംഭവത്തെ കൈകാര്യം ചെയ്തതിനും പ്രശംസിച്ചു. വിമാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാൻ അവർക്ക് വിജയകരമായി കഴിഞ്ഞു. സോഷ്യൽമീഡിയ ഒന്നടങ്കം ഇവരുടെ പ്രവർത്തനെ പ്രശംസിക്കുന്നുണ്ട്.

English Summary: Plane Catches Fire After Landing in Egypt, Miraculously No Passengers Hurt