രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ട് മറ്റൊരു ചരിത്രം കുറിയ്ക്കാൻ പോകുകയാണ്. ഡിസംബർ 1 മുതൽ 5 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ മറ്റൊരു വലിയ വിൽപനയ്ക്കാണ് ഫ്ലിപ്കാർട്ട് ഒരുങ്ങുന്നത്. 'ബിഗ് ഷോപ്പിങ് ഡെയ്സ് ' വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ട് മറ്റൊരു ചരിത്രം കുറിയ്ക്കാൻ പോകുകയാണ്. ഡിസംബർ 1 മുതൽ 5 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ മറ്റൊരു വലിയ വിൽപനയ്ക്കാണ് ഫ്ലിപ്കാർട്ട് ഒരുങ്ങുന്നത്. 'ബിഗ് ഷോപ്പിങ് ഡെയ്സ് ' വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ADVERTISEMENT

മൊബൈൽ ഫോൺ, ടിവി, ക്യാമറ, കംപ്യൂട്ടർ, ഹോം അപ്ലിയൻസ്, ഫേഷൻ എന്നിവ ഓഫർ വിലയ്ക്ക് ലഭിക്കും. ഡിസ്കൗണ്ടിന് പുറമെ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക ഇളവും നൽകുന്നുണ്ട്. ബിഗ് ഷോപ്പിങ് ഡെയ്‌സ് വിൽ‌പനയ്ക്കിടെ സ്മാർട്ട്‌ഫോണുകളും മറ്റ് ഇനങ്ങളും വാങ്ങുന്നതിന് ഫ്ലിപ്പ്കാർട്ട് വൻ കിഴിവ് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഇഎംഐ വഴി നടത്തുന്ന ഇടപാടുകൾക്കും ഓഫർ നൽകും. ഇതിനുപുറമെ, രാജ്യാന്തര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇ-റീട്ടെയിലർ 25,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ഈ ഉത്സവ വിൽപന സമയത്ത് നിങ്ങൾ ഒരു പുതിയ സ്മാർട് ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ പരിഗണിക്കാവുന്ന മികച്ച അഞ്ച് ഡീലുകൾ ഇതാണ്.

ADVERTISEMENT

ഐഫോൺ 7: 30,000 രൂപയിൽ താഴെയുള്ള ഒരു ഐഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത് ഐഫോൺ 7 ന്റെ 32 ജിബി വേരിയന്റ് ആണ്. വിപണിയിൽ 29,900 രൂപയ്ക്ക് ലഭ്യമായ ഫോൺ ഫ്ലിപ്കാർട്ടിൽ 24,999 രൂപയ്ക്ക് ലഭ്യമാകും.

ഗൂഗിൾ പിക്‍സൽ 3 എ: ഗൂഗിളിന്റെ ബജറ്റ് സ്മാർട് ഫോൺ പിക്‌സൽ 3 എ 39,999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോൺ ഇപ്പോൾ 34,999 രൂപയ്ക്ക് ലഭിക്കും. 44,999 രൂപയ്ക്ക് ഇന്ത്യയിൽ വിപണിയിലെത്തിയ പിക്സൽ 3 എ എക്സ് എൽ 39,999 രൂപയ്ക്കും ലഭിക്കും.

ADVERTISEMENT

ഓണർ 8 സി: വിൽപന സീസണിൽ വലിയ വില കുറച്ച മറ്റൊരു സ്മാർട്ട്‌ഫോൺ ഓണർ 8 സി ആണ്. ഈ വർഷം ആദ്യം 4 ജിബി റാമിനും 32 ജിബി സ്റ്റോറേജ് വേരിയന്റിനും 10,999 രൂപയായി കുറച്ചിരുന്നു. ഇപ്പോൾ ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 7,999 രൂപയാണ് വില.

ഒപ്പോ എഫ്11 പ്രോ: ഇന്ത്യയിൽ 24,990 രൂപയ്ക്ക് വിപണിയിലെത്തിയ ഫോണാണ് ഒപ്പോ എഫ്11 പ്രോ. ഈ ഫോൺ ഇപ്പോൾ 12,990 രൂപയ്ക്ക് ഓഫർ വിലയ്ക്ക് ലഭിക്കും. അതായത് പകുതി വിലയ്ക്കാണ് നൽകുന്നതെന്ന് ചുരുക്കം.

അസൂസ് സെൻഫോൺ 5 ഇസെഡ്: ഈ വർഷം ആദ്യമാണ് അസൂസ് സെൻഫോൺ 5 ഇസിന്റെ വില കുറച്ചത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ഡിവൈസിന്റെ അടിസ്ഥാന വേരിയന്റ് വില 24,999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇത് 18,999 രൂപയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്.