മുൻനിര ടെലികോം കമ്പനികൾക്കൊപ്പം റിലയൻസ് ജിയോയും നിരക്കുകൾ കൂട്ടാൻ പോകുകയാണ്. പുതിയ റീചാർജ് പ്ലാനുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ അഡ്വാൻസ് റീചാർജ് പ്ലാനുകളുടെ സഹായത്തോടെ നിങ്ങൾക്ക് ഒരു വർഷത്തേക്ക് താരിഫ് വർധനവിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. ഡിസംബർ 6 മുതൽ വില 40 ശതമാനം വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര ടെലികോം കമ്പനികൾക്കൊപ്പം റിലയൻസ് ജിയോയും നിരക്കുകൾ കൂട്ടാൻ പോകുകയാണ്. പുതിയ റീചാർജ് പ്ലാനുകൾ  വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ അഡ്വാൻസ് റീചാർജ് പ്ലാനുകളുടെ സഹായത്തോടെ നിങ്ങൾക്ക് ഒരു വർഷത്തേക്ക് താരിഫ് വർധനവിൽ നിന്ന് രക്ഷപ്പെടാൻ കഴിയും.

ADVERTISEMENT

ഡിസംബർ 6 മുതൽ വില 40 ശതമാനം വരെ ഉയരുമെന്നാണ് അറിയുന്നത്. ഇതിനു മുൻപ് ജിയോ റീചാർജുകൾ ചെയ്ത് പഴയ റീചാർജ് പ്ലാനുകളുടെ മുഴുവൻ ആനുകൂല്യങ്ങളും നേടാൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു ജിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ റീചാർജ് ചെയ്യുകയാണെങ്കിൽ നിലവിലെ പ്ലാനിന്റെ കാലാവധി കഴിഞ്ഞതിനു ശേഷം മാത്രമാണ് പുതിയ പ്ലാൻ സജീവമാകുക.

ADVERTISEMENT

ജിയോയുടെ 149 പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ അത് 24 ദിവസത്തേക്ക് കാലാവധി തുടരും. 444 പ്ലാൻ 84 ദിവസം വരെ നിലനിൽക്കും. 1,699 പ്ലാനിന് 365 ദിവസവും ലഭിക്കും. 336 ദിവസത്തെ തടസ്സമില്ലാത്ത സേവനങ്ങൾ ലഭിക്കുന്നതിന് 444 പ്ലാൻ ഉപയോഗിച്ച് നാല് തവണ റീചാർജ് ചെയ്യാൻ കഴിയും. ഇത് പ്രതിദിനം 2 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു. അത്തരത്തിലുള്ള ഓരോ 444 റീചാർജും 84 ദിവസത്തേക്ക് സാധുതയുള്ളതാണ്. അത്തരം നാല് പ്ലാനുകൾ വാങ്ങുന്നത് നിങ്ങൾക്ക് 336 ദിവസത്തെ സേവനം ലഭിക്കുമെന്ന് ഉറപ്പാക്കാം.

ADVERTISEMENT

കഴിഞ്ഞ ഞായറാഴ്ച മറ്റ് ടെലികോം ഓപ്പറേറ്റർമാർക്കൊപ്പം പരിധിയില്ലാത്ത കോളും ഡേറ്റയും ഉപയോഗിച്ച് പുതിയ ഓൾ-ഇൻ-വൺ പ്ലാനുകൾ ആരംഭിക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. താരിഫ് 40 ശതമാനം വർധിപ്പിക്കാൻ ജിയോ തീരുമാനിച്ചിട്ടുണ്ടെങ്കിലും 300 ശതമാനം കൂടുതൽ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകുമെന്ന് കമ്പനി അറിയിച്ചു.

എതിരാളികളായ ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും അവരുടെ താരിഫ് പദ്ധതികൾ ഇന്നു മുതൽ നടപ്പിലാക്കി. ജിയോ ഇതുവരെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർക്കറ്റ് അനലിസ്റ്റുകൾ കണക്കാക്കുന്നത് അതിന്റെ പദ്ധതികൾ മറ്റുള്ളവയേക്കാൾ വിലകുറഞ്ഞതായിരിക്കുമെന്നാണ്.

രാജ്യത്തെ ടെലികോം മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ആദ്യത്തെ വിലവർധനവാണ് ഇത്. 2016 ൽ വോയ്‌സ് കോളുകൾ സൗജന്യമായിത്തീർന്നു. ഡേറ്റാ നിരക്കുകൾ കുത്തനെ ഇടിഞ്ഞത് ജിബിക്ക് 11.78 രൂപയുമായി. പ്രീപെയ്ഡ് പ്ലാനുകൾക്ക് ശേഷം ഓപ്പറേറ്റർമാർ അവരുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്കുകളും ഉടൻ വർധിപ്പിക്കുമെന്നാണ് വിശകലന വിദഗ്ധർ കണക്കാക്കുന്നത്.