ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാക്ക് 1985 ൽ കമ്പനി വിട്ടെങ്കിലും ഇന്നുവരെ പ്രതിവാര ശമ്പളം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഗൈസ് കവാസാകിയുടെ ശ്രദ്ധേയമായ പോഡ്‌കാസ്റ്റിൽ വോസ് അടുത്തിടെ സ്റ്റീവ് ജോബ്‌സ്, ആപ്പിൾ, അദ്ദേഹത്തിന്റെ ശമ്പളം എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ അഭിമുഖത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാക്ക് 1985 ൽ കമ്പനി വിട്ടെങ്കിലും ഇന്നുവരെ പ്രതിവാര ശമ്പളം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഗൈസ് കവാസാകിയുടെ ശ്രദ്ധേയമായ പോഡ്‌കാസ്റ്റിൽ വോസ് അടുത്തിടെ സ്റ്റീവ് ജോബ്‌സ്, ആപ്പിൾ, അദ്ദേഹത്തിന്റെ ശമ്പളം എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ അഭിമുഖത്തിലാണ് തനിക്ക് ആഴ്ചയിൽ 50 ഡോളർ (ഏകദേശം 3,600 രൂപ) ആപ്പിൾ നൽകുന്നുണ്ടെന്ന് പറഞ്ഞത്. കമ്പനി ആരംഭിച്ചതിനുശേഷം ഇതുവരെ തുടർച്ചയായ ശമ്പളം ലഭിക്കുന്ന ഒരേയൊരു വ്യക്തിയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ADVERTISEMENT

ഞാൻ ഇപ്പോഴും ഒരു ആപ്പിൾ ജോലിക്കാരനാണ്. ഞങ്ങൾ കമ്പനി ആരംഭിച്ചതിനുശേഷം എല്ലാ ആഴ്‌ചയും ശമ്പളം ലഭിക്കുന്ന ഒരേയൊരു വ്യക്തി താനാണ്. ഒരു ചെറിയ ശമ്പളം ലഭിക്കുന്നു, നികുതിക്ക് ശേഷം തനിക്ക് ആഴ്ചയിൽ 50 ഡോളർ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്നുണ്ടെന്നും വോസ് പങ്കുവെച്ചു. ഇത് പ്രതിവർഷം 2,600 ഡോളർ (ഏകദേശം 1,85,000 രൂപ) ആണ്. അത് വളരെ ചെറുതായി തോന്നാമെങ്കിലും പണ മൂല്യത്തേക്കാൾ പ്രധാനപ്പെട്ടത് ശമ്പളത്തിന്റെ പ്രതീകാത്മക മൂല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

താൻ സ്ഥാപിച്ച കമ്പനിയെക്കുറിച്ച് സംസാരിച്ച വോസ് പറഞ്ഞത്, തനിക്ക് എല്ലായ്പ്പോഴും ശക്തമായ വികാരങ്ങളുണ്ടെന്നും എന്നാൽ കാര്യങ്ങൾ തുറന്നുപറയുകയും സത്യസന്ധത പുലർത്തുകയും ചെയ്യുന്നതിനാൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയില്ലെന്നുമാണ്. ഒരിക്കലും തന്റെ ആപ്പിൾ ഓഹരികളിലേക്ക് നോക്കിയിട്ടില്ല. താൻ സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയർ എൻജിനീയറിംഗിലും സമയം ചെലവഴിക്കുമ്പോൾ സ്റ്റീവ് ജോബ്‌സിനെ ബിസിനസ്സ് കാര്യങ്ങളിൽ ശ്രദ്ധിക്കാൻ അനുവദിക്കുകയായിരുന്നു.

ADVERTISEMENT

പക്ഷേ, കമ്പനിയുമായി തന്റെ ആശങ്കകൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുന്നില്ല. ഹെഡ്ഫോൺ ജാക്ക് ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ ആപ്പിൾ തീരുമാനിച്ചപ്പോൾ വോസ് കമ്പനിയെ ആക്ഷേപിച്ചു. ആപ്പിൾ വാച്ചിനെയും ചില കാര്യങ്ങളിൽ കുറ്റപ്പെടുത്തിയിരുന്നു.