കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കമ്പനികൾ ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി (Work from home) നിർദേശിക്കുകയാണ്. സ്വയംതൊഴിൽ സ്ഥാപനങ്ങൾക്കും ചെറിയ സ്റ്റാർട്ടപ്പുകൾക്കും ഓഫിസ് അടച്ചിട്ടു ദിവസങ്ങളോളം വീട്ടിലിരുന്നു ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തിൽ എല്ലാവർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കമ്പനികൾ ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി (Work from home) നിർദേശിക്കുകയാണ്. സ്വയംതൊഴിൽ സ്ഥാപനങ്ങൾക്കും ചെറിയ സ്റ്റാർട്ടപ്പുകൾക്കും ഓഫിസ് അടച്ചിട്ടു ദിവസങ്ങളോളം വീട്ടിലിരുന്നു ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തിൽ എല്ലാവർക്കും പ്രയോജനപ്പെടുത്താൻ കഴിയുന്ന ചില സോഫ്റ്റ്‍വെയറുകളും സേവനങ്ങളും പരിചയപ്പെടാം.

ADVERTISEMENT

∙ സ്‌ലാക്ക് (slack.com)

ജോലി ഓഫിസിൽ ഇരുന്നു ചെയ്യാത്തവർ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ ആണ് സ്‌ലാക്ക്. സാധാരണ ഇൻസ്റ്റന്റ് മെസഞ്ചറിന്റെ ശൈലിയിൽ തന്നെയാണു സ്‍ലാക്കിന്റെയും പ്രവർത്തനം. എന്നാൽ, പ്രഫഷനലുകളെ സഹായിക്കുന്ന തരത്തിലുള്ള ഒട്ടേറെ സംവിധാനങ്ങളാണ് സ്‍ലാക്കിൽ ഉള്ളത്. ഓഫിസിൽ സഹപ്രവർത്തകരുമായി നടത്തുന്ന ആശയവിനിമയങ്ങളും (പബ്ലിക്, പ്രൈവറ്റ്) ഫയൽകൈമാറ്റവും എല്ലാം സ്‌ലാക്ക് വഴി സുഗമമാക്കാം. വിവിധ ടീമുകൾക്കായി വിവിധ ചാറ്റ് റൂമുകൾ, ചാറ്റുകളും ഫയലുകളും മറ്റും സേർച്ച് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവയാണ് പ്രധാനം. ഗൂഗിൾ ഡ്രൈവ്, ട്രെല്ലോ തുടങ്ങിയ തേഡ് പാർട്ടി ആപ്പുകളുമായി സഹകരണമുണ്ട് എന്നത് സ്‌ലാക്കിന്റെ എടുത്തുപറയാവുന്ന മികവാണ്.

ADVERTISEMENT

∙ ഗൂഗിൾ ഡ്രൈവ് (google.com/drive)

വിവിധ ഓഫിസ് ഡോക്യുമെന്റുകൾ സഹപ്രവർത്തകരുമായി ഷെയർ ചെയ്യാനും ഒന്നിലേറെപ്പേർക്ക് ഒരേ സമയം ഒരേ ഡോക്യുമെന്റിൽ ജോലി ചെയ്യാനും ഗൂഗിൾ ഡ്രൈവ് സേവനങ്ങൾ ഉപയോഗിക്കാം. വേഡ് ഡോക്യുമെന്റുകൾക്കു ഗൂഗിൾ ഡോക്സ്, സ്പ്രെഡ്ഷീറ്റുകൾക്കു ഗൂഗിൾ ഷീറ്റ്സ്, പവർപോയിന്റ് പ്രസന്റേഷനുകൾക്കു ഗൂഗിൾ സ്‍ലൈഡ്സ് എന്നീ സേവനങ്ങളാണ് ഗൂഗിൾ ഡ്രൈവ് പാക്കേജിലുള്ളത്. ഇതിനു പുറമേ മൈക്രോസോഫ്റ്റ് ഓഫിസ്, അഡോബി ക്രിയേറ്റീവ് ക്ലൗഡ് ഫയലുകളും ഡ്രൈവിൽ സേവ് ചെയ്യാനും സാധിക്കും.

ADVERTISEMENT

∙ ഡേവൈസ് (getdaywise.com)

വീട്ടിലിരുന്നുള്ള ജോലിയിലെ ഏറ്റവും വലിയ വെല്ലുവിളി ഉഴപ്പാനുള്ള സാഹചര്യമാണ്. ഇതിനുള്ള പ്രതിവിധിയാണ് ഡേവൈസ് പോലുള്ള ആപ്പുകൾ. വിവിധ ഓഫിസ് ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ഒരേ സ്ഥലത്ത് അവതരിപ്പിക്കും. ടൈം മാനേജ്മെന്റിനും ഏകാഗ്രതയ്ക്കും ഏറെ സഹായകം. പ്രധാനപ്പെട്ട വ്യക്തികളിൽ നിന്നുള്ള സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെടാതെ പോകാനും ഫോൺ ഉപയോഗം നിയന്ത്രിക്കാനും ആപ്പിൽ വിഭാഗങ്ങളുണ്ട്.

∙ നോയിസ്‍ലി (noisli.com)

ശ്രദ്ധാപൂർവം ജോലി ചെയ്യാൻ സഹായിക്കുന്ന മറ്റൊരു ആപ്പാണ് നോയ്‍സ്‌ലി. ജോലിയിൽ നിന്നു ശ്രദ്ധ തിരിക്കുന്ന വീട്ടിലെ ശബ്ദങ്ങളെ മറയ്ക്കാൻ ജോലി ചെയ്യാൻ അനുയോജ്യമായ ശബ്ദപശ്ചാത്തലം ഒരുക്കാൻ നോയ്‍സ്‍ലി സഹായിക്കും. വിവിധ ശബ്ദപശ്ചാത്തലങ്ങൾ സങ്കലനം ചെയ്ത് ഓരോരുത്തർക്കും വ്യക്തിഗതമായി അവരാഗ്രഹിക്കുന്ന പശ്ചാത്തലങ്ങൾ ഒരുക്കാം.

∙ ഡൂഡിൽ (doodle.com)

ജോലിസംബന്ധമായ വിവിധ കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ ഏറെ സഹായകമാണ് ഡൂഡിൽ. ഇത്തരം ആസൂത്രണങ്ങൾക്കു വാട്സാപ് പോലെയുള്ള മെസഞ്ചറുകൾ ഉപയോഗിക്കുന്നവർ ഒട്ടേറെ സമയം ചെലവിട്ട് ഒട്ടേറെ സന്ദേശങ്ങൾ അയയ്ക്കേണ്ടതായുണ്ട്. അതിനു പരിഹാരമാണു ഡൂഡിൽ. ഒരു മീറ്റിങ് എപ്പോൾ എവിടെ നടത്തണം എന്ന ഓപ്ഷനുകൾ കുറിച്ചിട്ട് വോട്ടിങ് സംവിധാനവും ഏർപ്പെടുത്താം. അങ്ങനെ കുറഞ്ഞ സമയത്തിനുള്ളിൽ മീറ്റിങ് സ്ഥലവും സമയവും വോട്ടിങ്ങിലൂടെ നിശ്ചയിക്കാം. വിവിധ പ്രോജക്ടുകളുടെ കാര്യത്തിലും ഡൂഡിൽ ഉപയോഗിക്കാം.