ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപയോഗം നടക്കുന്നത് കേരളത്തിലാണെന്ന് സര്‍വെ. എന്നാല്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ കൂടെ ഉള്‍പ്പെടുത്തിയാല്‍ രാജ്യ തലസ്ഥാനം കൂടിയായ ഡൽഹിക്കാണ് ഒന്നാം സ്ഥാനം. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ നവംബര്‍ വരെയുള്ള കണക്കില്‍ കേരളത്തില്‍ 56 ശതമാനം ഇന്റര്‍നെറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപയോഗം നടക്കുന്നത് കേരളത്തിലാണെന്ന് സര്‍വെ. എന്നാല്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ കൂടെ ഉള്‍പ്പെടുത്തിയാല്‍ രാജ്യ തലസ്ഥാനം കൂടിയായ ഡൽഹിക്കാണ് ഒന്നാം സ്ഥാനം. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ നവംബര്‍ വരെയുള്ള കണക്കില്‍ കേരളത്തില്‍ 56 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണുള്ളത്. എന്നാല്‍, ഡൽഹിയില്‍ ഇതേ കാലയളവില്‍ 68 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. രണ്ടാംസ്ഥാനത്ത് ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ്. ഐഎഎംഎഐ-നീല്‍സണ്‍ എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വെയിൽ പുതിയ കണക്കുകൾ പറയുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുന്നുവെന്ന് സര്‍വെ പറയുന്നു. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 21 ശതമാനം സ്ത്രീകള്‍ അധകമായി ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങിയെങ്കില്‍ ഇതേ കാലയളവില്‍ പുതിയതായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയ പുരുഷന്മാര്‍ 9 ശതമാനമാണ്. അഖിലേന്ത്യാ തലത്തില്‍ 65 ശതമാനം പുരുഷന്മാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ സ്ത്രീകള്‍ 35 ശതമാനമാണ്. നഗരങ്ങളിലെ മാത്രം കണക്കെടുത്താല്‍ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് കാണാം.

ADVERTISEMENT

കുട്ടികളിൽ ഓൺലൈനാണ്

5 വയസിനും 11നും ഇടയിലുളള 7.1 കോടി കുട്ടികള്‍ മുടങ്ങാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് എന്നാണ് സര്‍വെ പറയുന്നത്. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം മുതിര്‍ന്ന കുടുബാംഗങ്ങളുടെ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ്. കൂടാതെ, 43.3 കോടി പേര്‍ 12 വയസിനു മുകളിലുള്ളവരാണ്. ഇന്ത്യയിലെ മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 99 ശതമാനവും മൊബൈല്‍ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ഇവരില്‍ 88 ശതമാനവും 4ജി നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരാണ്.

ADVERTISEMENT

ഗ്രാമങ്ങളില്‍ ഉപയോക്താക്കള്‍ കൂടി

ഗ്രാമങ്ങളില്‍ 22.7 കോടി പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നും ഇത് നഗരങ്ങളിലേക്കാള്‍ 10 ശതമാനം കൂടുതലാണെന്നും സര്‍വെ പറയുന്നു. എന്നാല്‍, ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ സര്‍വെ പുറത്തുവിട്ടില്ല. പ്രധാനപ്പെട്ട 8 മെട്രോനഗരങ്ങളിലും 65 ശതമാനം വെബ് ഉപയോക്താക്കളുണ്ട്. നഗരങ്ങളില്‍ വൈ-ഫൈ ഉപയോഗിക്കുന്നവരുടെ ശതമാനം 9 ആണെങ്കില്‍ ഗ്രാമങ്ങളില്‍ അത് 2 ശതമാനമാണെന്നും പഠനം പറയുന്നു.

ADVERTISEMENT

ഭൂരിഭാഗവും 29 വയസിനു താഴെയുള്ളവര്‍

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മൂന്നിലൊന്നും 20-29 വയസ് പ്രായ ഗ്രൂപ്പിലുള്ളവരാണ്. രാജ്യത്തെ ഉപയോക്താക്കളില്‍ 86 ശതമാനം പേരും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാനാണ് ഇന്റര്‍നെറ്റില്‍ വരുന്നത്. കൂടാതെ, 83 ശതമാനം പേരും വിനോദ പരിപാടികള്‍ക്കായി- വിഡിയോ കാണല്‍, പാട്ടു കേള്‍ക്കല്‍, ഡൗണ്‍ലോഡു ചെയ്യല്‍ എന്നിവയ്ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ കേവലം മൂന്നിലൊന്നു പേര്‍ മാത്രമാണ് വാര്‍ത്ത കേള്‍ക്കാനോ വായിക്കാനോ സര്‍ഫിങ് സമയം വിനിയോഗിക്കുന്നത്. കേവലം 23 ശതമാനം പേര്‍ക്കു മാത്രമാണ് ഇമെയില്‍ ഉള്ളത്.

ഇമെയില്‍ ഉപയോക്താക്കള്‍ നഗരങ്ങളില്‍ കൂടുതലുണ്ട്. എട്ടു പ്രധാന നഗരങ്ങളില്‍ മാത്രം 50 ലക്ഷം പേര്‍ ഇമെയില്‍ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 68 ശതമാനം പേരും ദിവസവും വെബിലെത്തുന്ന ശീലക്കാരാണ്. നഗരങ്ങളിലാണെങ്കില്‍ 10ല്‍ 9 പേരും ആഴ്ചയില്‍ ഒരു തവണയെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കും. എന്നാല്‍, പഠനത്തിലെ ഏറ്റവും അദ്ഭുതകരമായ കണ്ടെത്തല്‍ വെറും 5 ശതമാനം പേര്‍മാത്രമാണ് ആഴ്ചയില്‍ 4 മുതൽ 6 ദിവസം വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ശീലമുള്ളവര്‍ എന്നതാണ്.

English Summary: India has 71 million active internet users aged 5-11 years: IAMAI-Nielsen Report