ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഓൺലൈൻ സേവനമാണ് ഗൂഗിൾ മാപ്. എന്നാൽ, ഇതേ ഗൂഗിൾ മാപ് ഇപ്പോൾ തമിഴ്നാട്ടിലെ ഒരു യുവാവിന്റെ ഉറക്കംകെടുത്തുകയാണ്. ഇതിനെതിരെ അദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. താൻ ഒരിക്കലും സന്ദർശിക്കാത്ത സ്ഥലങ്ങൾ സന്ദർശിച്ചതായി ഗൂഗിൾ മാപ്പിൽ കാണിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഓൺലൈൻ സേവനമാണ് ഗൂഗിൾ മാപ്. എന്നാൽ, ഇതേ ഗൂഗിൾ മാപ് ഇപ്പോൾ തമിഴ്നാട്ടിലെ ഒരു യുവാവിന്റെ ഉറക്കംകെടുത്തുകയാണ്. ഇതിനെതിരെ അദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. താൻ ഒരിക്കലും സന്ദർശിക്കാത്ത സ്ഥലങ്ങൾ സന്ദർശിച്ചതായി ഗൂഗിൾ മാപ്പിൽ കാണിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഭാര്യ കുടുംബത്തിൽ കലഹമുണ്ടാക്കാൻ തുടങ്ങി. ഇതോടെ, ഗൂഗിളിനും മാപ്‌സ് ആപ്പിനുമെതിരെ പരാതി നൽകാൻ മായലദുതുരൈയിലെ ലാൽ ബഹാദൂർ നഗറിലെ താമസക്കാരൻ ആർ. ചന്ദ്രശേഖരൻ പൊലീസിനെ സമീപിക്കുകയായിരുന്നു.

ADVERTISEMENT

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ചന്ദ്രശേഖരൻ തന്റെ മൊബൈൽ ഫോൺ ഭാര്യക്ക് കൈമാറുന്നു, തുടർന്ന് ദിവസം മുഴുവൻ അദ്ദേഹം എവിടെയായിരുന്നുവെന്ന് കണ്ടെത്താൻ ഗൂഗിൾ മാപ്പിന്റെ ' ടൈംലൈൻ' പരിശോധിക്കുന്നത് പതിവാണ്. ഇതിനിടെ ഒരു ദിവസം താൻ സന്ദർശിച്ചിട്ടില്ലാത്ത സ്ഥലങ്ങളും ഗൂഗിൾ മാപ്പിൽ കാണിച്ചതാണ് വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങിയത്.

ADVERTISEMENT

ഗൂഗിൾ മാപ് ആപ്ലിക്കേഷനിൽ മെയ് 20 ന് അദ്ദേഹം ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലങ്ങൾ കാണിക്കുന്നുണ്ട്. ഇത് കുടുംബത്തിൽ വളരെയധികം സംശയത്തിനും ആശയക്കുഴപ്പത്തിനും കാരണമാകുന്നു എന്നാണ് പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ, ഔദ്യോഗിക പരാതി ഇതുവരെ നൽകിയിട്ടില്ല. ഇതിന്റെ ആധികാരികത പരിശോധിക്കാൻ ശ്രമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ADVERTISEMENT

ഗൂഗിൾ മാപ്പിന്റെ പിഴവ് കാരണം ഭാര്യയുടെ ചോദ്യങ്ങൾക്ക് തനിക്ക് ഉത്തരം നൽകാൻ കഴിയുന്നില്ല. കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, കൗൺസിലർമാർ എന്നിവർ ഇത് ശരിയല്ലെന്ന് പറയുന്നുണ്ടെങ്കിലും ഭാര്യ വിശ്വസിക്കുന്നില്ല. ഏറെ സംസാരിച്ചിട്ടും അവൾ കേൾക്കാൻ വിസമ്മതിക്കുന്നു. മറ്റെന്തിനെക്കാളും അവൾ ഗൂഗിളിനെയാണ് വിശ്വസിക്കുന്നത്. ഗൂഗിൾ കാരണമാകുന്നു തന്റെ കുടുംബജീവിതത്തിലെ കലഹങ്ങൾക്ക് കാരണം. അതിനാൽ ഗൂഗിളിനെതിരെ നടപടിയെടുക്കാനും തനിക്ക് നീതി ഉറപ്പാക്കാനും ആവശ്യപ്പെടുന്നു. ഇതിനെല്ലാം ഗൂഗിൾ തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പൊലീസിന് നല്‍കിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

English Summary: Family Trouble: Man Claims Google Maps Showed Him Visiting Places He Did Not, Files Complaint against App