ബെവ് ക്യു ആപ്പിന്റെ പേരിൽ സർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും ‘ആപ്പിലായിരിക്കെ’ പുതിയൊരു ആപ്പുമായി കേരള പൊലീസ് എത്തുന്നു. പൊലീസിന്റെ ഒാൺലൈൻ പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജസ്വലമാക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കുന്ന ആപ്പിന് പേരിടാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുകയാണ് കേരളത്തിന്റെ കാവൽഭടന്മാർ. ‘ആപ്പിന് പേരിടാമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെവ് ക്യു ആപ്പിന്റെ പേരിൽ സർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും ‘ആപ്പിലായിരിക്കെ’ പുതിയൊരു ആപ്പുമായി കേരള പൊലീസ് എത്തുന്നു. പൊലീസിന്റെ ഒാൺലൈൻ പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജസ്വലമാക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കുന്ന ആപ്പിന് പേരിടാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുകയാണ് കേരളത്തിന്റെ കാവൽഭടന്മാർ. എന്നാൽ പേരിടാൻ ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിൽ ‘ബെവ് ക്യു’ ആപ്പ് െന്നു വരും എന്നാണ് പൊതുജനം ചോദിക്കുന്നത്. 

‘ആപ്പിന് പേരിടാമോ? കേരളാപോലീസിൻ്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് പുതിയൊരു മൊബൈൽ ആപ് തയ്യാറാക്കുക്കുകയാണ്. പ്രസ്തുത ആപ്പിന് അനുയോജ്യമായ ഒരു പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. മികച്ച പേര് നിർദ്ദേശിക്കുന്നയാൾക്ക് സംസ്ഥാന പോലീസ് മേധാവി പാരിതോഷികം നൽകും. എൻട്രികൾ 2020  മെയ് 31നു മുൻപ്   cctns.pol@kerala.gov.in എന്ന ഈ മെയിൽ വിലാസത്തിൽ അയയ്ക്കുക’ ഇൗ കുറിപ്പ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ കേരള പൊലീസ് പങ്കു വച്ചതോടെ ആപ്പിന് പേരിടാൻ പൊതുജനങ്ങളുടെ തിക്കും തിരക്കുമായി.  

ADVERTISEMENT

‘പോലീസിന്റെ പോല് –ഉം ആപ്പും ചേർത്ത് പൊല്ലാപ്പ് എന്നിട്ടാലോ’,‌ ‘വിട്ടു കളയണം.. ന്നായാലോ... സേവനം ചോദിച്ചു കിട്ടിയില്ലേൽ പേര് വെച്ച് രക്ഷപ്പെടാലോ’, ‘Copp - കോപ്പ്’, ‘വേണേൽ bevq എന്നു ഇട്. അങ്ങനെ എങ്കിലും അത്‌ ഡൌൺലോഡ് ചെയ്യാമല്ലോ’, ‘മറ്റേ ആപ്പ് കിട്ടിയിട്ട് രണ്ടെണ്ണം അടിച്ചാൽ മാത്രമേ പുതിയ എന്തെങ്കിലും പറയാൻ പറ്റൂ ഇപ്പോൾ അതാണ് അവസ്‌ഥ’ ഇങ്ങനെ കമന്റുകൾ നിരവധിയാണ് പോസ്റ്റിനു താഴെ വരുന്നത്. എല്ലാത്തിനും രസകരമായ മറുപടികളും കേരള പൊലീസ് നൽകുന്നുണ്ട്. പക്ഷേ പേരിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തന്നെയാണ്. 

മദ്യവിൽപനയ്ക്കായി ഒരുക്കിയ ആപ്പ് ഇതുവരെ ശരിയാകാത്തതിന്റെ വിഷമവും ദേഷ്യവുമൊക്കെ ആളുകൾ കേരള പൊലീസിന്റെ പേജിലും ത‌ീർക്കുന്നുണ്ട്. ആ ആപ്പിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയിട്ടു മതി ഇനി  പുതിയ ആപ്പെന്നാണ് ആളുകളുടെ പക്ഷം‌.