കൊറോണ വൈറസ് ഭീതിക്കിടെ ചൈനയുടെ ഇ-കൊമേഴ്‌സ് ഭീമൻ അലിബാബയുടെ അറ്റാദായം 88 ശതമാനം ഇടിഞ്ഞു. എന്നാൽ, കോവിഡ്–19 മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും വരുമാനം കൂടിയിട്ടുണ്ട്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ അറ്റാദായം 3.16 ബില്യൺ യുവാൻ (44.70 കോടി ഡോളർ) ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 25.83 ബില്യൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസ് ഭീതിക്കിടെ ചൈനയുടെ ഇ-കൊമേഴ്‌സ് ഭീമൻ അലിബാബയുടെ അറ്റാദായം 88 ശതമാനം ഇടിഞ്ഞു. എന്നാൽ, കോവിഡ്–19 മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും വരുമാനം കൂടിയിട്ടുണ്ട്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ അറ്റാദായം 3.16 ബില്യൺ യുവാൻ (44.70 കോടി ഡോളർ) ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 25.83 ബില്യൺ യുവാനായിരുന്നു.

ADVERTISEMENT

114.31 ബില്യൺ യുവാൻ വരുമാനം ലഭിച്ചതിൽ കമ്പനി അധികൃതർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ ബ്ലൂംബെർഗ് പോൾ ചെയ്ത വിശകലന വിദഗ്ധരുടെ ശരാശരി പ്രവചനത്തേക്കാൾ ഏഴ് ശതമാനം കൂടുതലാണിത്. മധ്യ ചൈനീസ് നഗരമായ വുഹാനിൽ കഴിഞ്ഞ വർഷം അവസാനമാണ് കൊറോണവൈറസ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഇത് ആഗോളതലത്തിൽ വ്യാപിക്കുകയായിരുന്നു.

ADVERTISEMENT

ജനുവരി അവസാനത്തോടെ ആരംഭിക്കാനിരുന്ന ആഭ്യന്തര കോർ കൊമേഴ്‌സ് ബിസിനസുകളെ മഹാമാരി പ്രതികൂലമായി ബാധിച്ചുവെങ്കിലും മാർച്ച് മുതൽ തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫിസർ മാഗി വു കമ്പനിയുടെ പ്രസ്താവനയിൽ പറഞ്ഞു. മഹാമാരിയുടെ അഭൂതപൂർവമായ സ്വഭാവം കാരണം പ്രവചനങ്ങൾ വളരെ പ്രയാസകരമാണെന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ കോവിഡിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞതോടെ ഈ പാദത്തിലെ അലിബാബയുടെ പ്രതീക്ഷകൾ ഒരു നിഗൂഢതയായിരുന്നു.

ADVERTISEMENT

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൊറോണ വൈറസ് പ്രതിസന്ധിയുടെ മൂർദ്ധന്യാവസ്ഥയിൽ ദശലക്ഷക്കണക്കിന് ആളുകളോട് വീട്ടിലിരിക്കാൻ ചൈന ആവശ്യപ്പെടുകയും രാജ്യത്തുടനീളം ഗതാഗതം നിർത്തലാക്കുകയും ചെയ്തിരുന്നു. ഗതാഗത തടസ്സങ്ങൾ അലിബാബയുടെ പ്രധാന ഇ-കൊമേഴ്‌സ് ബിസിനസിനെ ബാധിക്കുമോ അതോ വീട്ടിൽ നിഷ്‌ക്രിയരായ ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കുമായി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് തിരിയുമ്പോൾ വരുമാനത്തിൽ ഒരു കുതിച്ചുചാട്ടമുണ്ടാകുമോ എന്ന കാര്യത്തിൽ ഇത് അനിശ്ചിതത്വത്തിന് കാരണമായി.

മഹാമാരിയുമായി ബന്ധപ്പെട്ട ദീർഘകാല സാമൂഹിക-അകൽചാ ആശങ്കകൾ ചൈനയിൽ ഇ-കൊമേഴ്‌സിനെ കൂടുതൽ ബാധിക്കുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. മഹാമാരി കാരണം ഉപഭോക്തൃ സ്വഭാവത്തിലും എന്റർപ്രൈസ് പ്രവർത്തനങ്ങളിലും അടിസ്ഥാനപരമായി മാറ്റം വരുത്തി, ഡിജിറ്റലിലേക്കുള്ള മാറ്റവും പരിവർത്തനവും അനിവാര്യമാക്കുന്നുവെന്ന് അലിബാബ സിഇഒ ഡാനിയേൽ ഴാങ് പ്രസ്താവനയിൽ പറഞ്ഞു. ഈ പ്രതിസന്ധിയിൽ നിന്ന് കമ്പനി ശക്തമായി തിരിച്ചുവരുമെന്നും ഭാവിയിൽ കൂടുതൽ വളർച്ച കൈവരിക്കാൻ തയാറാകുമെന്നും വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary : Alibaba profit falls 88 per cent, but revenue rises thanks to surge in orders