കൊറോണവൈറസിനെ തുടര്‍ന്ന് വലിയ തോതില്‍ ഇടിവ് നേരിട്ട ചൈനീസ് വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. ഓണ്‍ലൈൻ ആണ് ഇതിന് പല കമ്പനികളേയും സഹായിക്കുന്നത്. ഉല്‍പന്നങ്ങളുടെ പ്രചാരണത്തിന് മാത്രമല്ല വില്‍പനക്കും ലൈവ് സ്ട്രീമിങ് വലിയതോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട് ചൈനയില്‍. പുതിയ അപ്പാര്‍ട്ട്‌മെന്റുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണവൈറസിനെ തുടര്‍ന്ന് വലിയ തോതില്‍ ഇടിവ് നേരിട്ട ചൈനീസ് വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. ഓണ്‍ലൈൻ ആണ് ഇതിന് പല കമ്പനികളേയും സഹായിക്കുന്നത്. ഉല്‍പന്നങ്ങളുടെ പ്രചാരണത്തിന് മാത്രമല്ല വില്‍പനക്കും ലൈവ് സ്ട്രീമിങ് വലിയതോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട് ചൈനയില്‍. പുതിയ അപ്പാര്‍ട്ട്‌മെന്റുകളും ഇന്‍ഷുറന്‍സും വാഹനവും തുടങ്ങി റോക്കറ്റ് ലോഞ്ചിങ് സേവനങ്ങള്‍ വരെ ഇങ്ങനെ ഉപഭോക്താക്കളിലെത്തുന്നു.

ADVERTISEMENT

ചൈനീസ് വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കുകയാണ് ലൈവ് സ്ട്രീമിങ്. കഴിഞ്ഞ ആഴ്ച്ചയില്‍ ചൈനയിലെ വലിയ ബാങ്കുകളിലൊന്നായ ഐസിബിസി (ഇന്‍ഡസ്ട്രിയല്‍ ആൻഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന) മൊബൈല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ അലിപേയില്‍ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്കുവേണ്ടി ഒരു ലൈവ് സ്ട്രീമിങ് സംഘടിപ്പിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ ഈ തല്‍സമ സ്ട്രീമിങിലേക്ക് ആകര്‍ഷിക്കപ്പെട്ടത് 6.20 ലക്ഷത്തിലേറെ പേരാണ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സംഘടിപ്പിച്ച ഈ സെഷന്‍ വന്‍ വിജയമായി മാറി. 

ADVERTISEMENT

ആദ്യഘട്ടത്തില്‍ ഗെയിമിങ് മേഖലയിലും കായിക മത്സരങ്ങള്‍ക്കുമൊക്കെയാണ് ചൈനയിലും ലൈവ് സ്ട്രീമിങ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, കോവിഡിന്റെ വരവോടെ ലൈവ് സ്ട്രീമിങിന്റെ പുതിയ സാധ്യത കമ്പനികളും ജനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. വിപണിയിലെത്തുന്ന ഏതൊരു വസ്തുവിനേയും ലൈവ് സ്ട്രീമിങ് വഴി പരിചയപ്പെടാനും ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞ് വാങ്ങാനും അവസരമൊരുക്കുകയാണ് ചൈനയിലെ കമ്പനികളും സ്ഥാപനങ്ങളും. 

ADVERTISEMENT

ഈ വര്‍ഷത്തോടെ ഓണ്‍ലൈനില്‍ വിഡിയോ സ്ഥിരം കാണുന്നവരുടെ എണ്ണം ചൈനയില്‍ 52 കോടിയിലേറെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 50 കോടിയായിരുന്നു. ട്രെക്ക് നിര്‍മാണ കമ്പനികള്‍ പോലെ സാമ്പ്രദായികമായി ഓഫ്‌ലൈന്‍ സ്റ്റോറുകളെ വില്‍പനക്ക് ഉപയോഗിച്ചിരുന്ന കമ്പനികളും ഓണ്‍ലൈനിലേക്ക് വന്നിട്ടുണ്ട്. സാനി ട്രക്ക് എന്ന കമ്പനി രണ്ട് മണിക്കൂര്‍ വിഡിയോ പ്ലാറ്റ്‌ഫോമായ ഡൗയിനില്‍ (ചൈനീസ് ടിക്‌ടോക്) നടത്തിയ ലൈവ് സ്ട്രീമിങില്‍ 186 ട്രക്കുകളാണ് വിറ്റുപോയത്. 

20-30 ഓര്‍ഡറുകള്‍ പ്രതീക്ഷിച്ചിടത്താണ് ഇത്ര വലിയ വില്‍പനയുണ്ടായതെന്ന് കമ്പനി പിന്നീട് പ്രതികരിക്കുകയും ചെയ്തു. സംഭവം വിജയമായതോടെ ലൈവ് സ്ട്രീമിങിനായി മാത്രം ഏഴു പേരുടെ സംഘത്തെ ഒരുക്കിയിരിക്കുകയാണ് സാനി ട്രക്ക്. ആഴ്ചയില്‍ രണ്ടോ മൂന്നോ ലൈവ് സ്ട്രീമിങ് നടത്തുകയും ചെയ്യുന്നുണ്ട്. ഏപ്രിലില്‍ ലൈവ് സ്ട്രീമിങ് ഉപഭോക്താക്കള്‍ക്ക് മാത്രമായി പുതിയൊരു ട്രക്ക് മോഡല്‍ പുറത്തിറക്കി. ലൈവ് സ്ട്രീമിങില്‍ ഇത് 3.20 ലക്ഷം പേരാണ് കണ്ടത്. 600 ഓര്‍ഡറുകള്‍ ഈ ട്രക്കിന് ലഭിക്കുകയും ചെയ്തു. 

ചൈനീസ് ഗൃഹോപകരണ നിര്‍മാണ കമ്പനിയായ ഗ്രീ ഇലക്ട്രിക് അപ്ലിക്കന്‍സസ് മൂന്ന് മണിക്കൂര്‍ നീണ്ട ലൈവ് സ്ട്രീമിങിനിടെ വിറ്റത് 43.8 ദശലക്ഷം ഡോളറിന്റെ ഉത്പന്നങ്ങളാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ വാട്ടര്‍ഡ്രോപ് ക്വയ്‌ഷോ എന്ന വിഡിയോ പ്ലാറ്റ്‌ഫോമില്‍ നടത്തിയ ലൈവ് സ്ട്രീമിങിന് പത്ത് ലക്ഷത്തോളം കാഴ്ചക്കാരെ ലഭിച്ചു. ഒരു കോടി യുവാന് തുല്യമായ പോളിസിയാണ് ഇതിനിടെ കമ്പനി വിറ്റത്. ഏപ്രിലിലാണ് ഒരു പ്രസിദ്ധ ലൈവ് സ്ട്രീമിങ് ഹോസ്റ്റ് വഴി 40 ദശലക്ഷം യുവാന്റെ (ഏതാണ്ട് 42 കോടി രൂപ) റോക്കറ്റ് ലോഞ്ചിങ് സേവനം വിറ്റത്. മാറിയ സാഹചര്യത്തില്‍ ചൈനയില്‍ മാത്രമല്ല ലോകമാകെ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പനയുടെ അനന്ത സാധ്യതകളാണ് ലൈവ് സ്ട്രീമിങ് നല്‍കുന്നത്.

English Summary : How apartments, trucks and even rocket launches are now being sold via live streaming in China