ലോകം ഒന്നടങ്കം കൊറോണവൈറസ് മഹാമാരി കാരണം ഭീതിയിലാണ്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ തൊഴിലും പഠനവും ബിസിനസും എല്ലാം വെർച്വൽ ലോകത്തേക്ക് മാറ്റുന്ന തിരക്കിലാണ് വിവിധ കമ്പനികൾ. ഇപ്പോഴത്തെ മിക്ക ഇവന്റുകളിലും ചടങ്ങുകളും ഓൺലൈനിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി തൃശൂരിലെ പ്രമുഖ് ഇവന്റ് മാനേജ്മെന്റ് സംരംഭവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ഒന്നടങ്കം കൊറോണവൈറസ് മഹാമാരി കാരണം ഭീതിയിലാണ്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ തൊഴിലും പഠനവും ബിസിനസും എല്ലാം വെർച്വൽ ലോകത്തേക്ക് മാറ്റുന്ന തിരക്കിലാണ് വിവിധ കമ്പനികൾ. ഇപ്പോഴത്തെ മിക്ക ഇവന്റുകളിലും ചടങ്ങുകളും ഓൺലൈനിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി തൃശൂരിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് സംരംഭവും കോവിഡ് കാരണം വെർച്വൽ സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ തേടുകയാണ്. ധിഷന്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദക്ഷ് മാനേജ്‌മെന്റ് സൊലൂഷന്‍സ് പുതിയ വെർച്വൽ ഹബ് തന്നെ തുടങ്ങുകയാണ്.

മെഡിക്കൽ വെർച്വൽ കോൺക്ലേവ്

ADVERTISEMENT

ഇതിന്റെ തുടക്കമെന്നോണം ഓഗസ്റ്റ് 1ന് ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഡിക്കൽ വെർച്വൽ കോൺക്ലേവ് നടക്കുകയാണ്. നിരവധി പ്രമുഖ ഡോക്ടർമാർ പങ്കെടുക്കുന്ന കോൺക്ലേവിൽ ലോകത്തിന്റെ വിവിധ കോണുകളിലുള്ളവർ വെച്വൽ ബ്രിഡ്ജിലൂടെ പരിപാടിയുടെ ഭാഗമാകും. ഇതിന്റെ സാങ്കേതിക സംവിധാനങ്ങളെല്ലാം സജ്ജമായി കഴിഞ്ഞുവെന്ന് ധിഷന്‍ ചന്ദ്രൻ പറ‍ഞ്ഞു. കൊറോണവൈറസ് കാരണം പ്രതിസന്ധിയിലായ ഇവന്റ് മാനേജ്മെന്റ് സംവിധാനത്തെ എങ്ങനെ പുതിയ രീതിയിലൂടെ മുന്നോട്ടുകൊണ്ടുപോകാമെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ധിഷൻ പറഞ്ഞു.

പൂർണ വെർച്വൽ അനുഭവം

ADVERTISEMENT

സാധാരണ നടത്തിവരുന്ന ഇവന്റുകളേക്കാൾ മികച്ച അനുഭവമായിരിക്കും വെർച്വൽ ഇവന്റിലൂടെ ലഭിക്കുക എന്നാണ് സാങ്കേതിക വിദഗ്ധരെല്ലാം പറയുന്നത്. റജിസ്ട്രേഷൻ, ബുക്കിങ് തുടങ്ങി ഇവന്റ് ഹാളിൽ എത്തുന്നതും റജീസ്ട്രേഷൻ കാര്യങ്ങൾ വെരിഫൈ ചെയ്ത് ഹാളിലേക്ക് നീങ്ങുന്നത് വരെ വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുമെന്നാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ഉറപ്പുനൽകുന്നത്. ഇതൊരു വെബിനാർ പോലെ ആയിരിക്കില്ലെന്നും പൂർണമായും വെർച്വൽ അനുഭവം നല്‍കുന്നതാ‌യിരിക്കുമെന്നാണ് ദക്ഷ് ഇവന്റ് മാനേജ്മെന്റ് സൊലൂഷൻസ് ഉറപ്പു നൽകുന്നത്.

വിര്‍ച്വൽ ബ്രിഡ്ജ് എന്നാണ് പുതിയ സംവിധാനത്തിനു ദക്ഷ് മാനേജ്‌മെന്റ് സൊലൂഷന്‍സ് നൽകിയിരിക്കുന്ന പേര്. ഓഗസ്റ്റ് 1ന് നടക്കുന്ന മെഡിക്കൽ കോൺക്ലേവിൽ 250 പേർക്ക് വരെ ഒന്നിക്കാനും ചർച്ചകളിൽ പങ്കെടുക്കാനും സാധിക്കും. സാങ്കേതിക സംവിധാനങ്ങളുടെ ശേഷി വർധിപ്പിക്കുന്നതോടെ നിരവധി പേർക്ക് വെർച്വൽ കോൺക്ലേവിൽ പങ്കെടുക്കാം‌ൻ സാധിക്കും. സാധാരണ ഒരു ഇവന്റ് ഹാളിൽ ഉൾക്കൊള്ളിക്കുന്നതിനേക്കാൾ വെർച്വൽ ഹാളിൽ എത്തിക്കാൻ സാധിക്കുമെന്ന് ചുരുക്കം. സാങ്കേതിക സംവിധാനങ്ങളെ കുറിച്ച് പരിചയമില്ലാത്തവർക്ക് പോലും എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരാൻ വെർച്വൽ ബ്രിഡ്ജിൽ സംവിധാനമുണ്ട്.

ADVERTISEMENT

നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവർക്കും യൂസർഐഡിയും പാസ്‌വേർഡും നൽകും. ഇതുപയോഗിച്ചാണ് ഇവന്റിൽ ലോഗിൻ ചെയ്യാൻ സാധിക്കുക. ലോഗിൻ ചെയ്യുന്നവരെ സ്വീകരിക്കാൻ സാധാരണ ഇവന്റ് മാനേജ്മെന്റ് സംവിധാനങ്ങളെ പോലെ തന്നെ വെർച്വൽ മുഖങ്ങളെ നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കും. പരിപാടിയിൽ പങ്കെടുക്കാനെത്തിയ എല്ലാവർക്കും അവര്‍ ആഗ്രഹിച്ച അനുഭവമാണ് വെർച്വൽ ബ്രിഡ്ജ് വാഗ്ദാനം ചെയ്യുക.

ഇങ്ങനെ ലോകത്ത് എവിടെ ഇരുന്നും ഇവന്റിൽ പങ്കെടുക്കാനും കോൺക്ലേവ് ചർച്ചകളുടെ ഭാഗമാകാനും സാധിക്കും. 2ഡി, 3ഡി സംവിധാനങ്ങളുടെ സഹായത്തോടെ മികച്ച കാഴ്ചാനുഭവമാണ് ഇതിലൂടെ ലഭിക്കുക. വിവിധ സ്ഥലങ്ങളിലായി നടക്കുന്ന സംഭവങ്ങൾ ഷൂട്ട് ചെയ്തു നിങ്ങളുടെ മുന്നിലെത്തിക്കാനും വെർച്വൽ ഇവന്റ് വഴി സാധിക്കും. നിരവധി പേർ ജോലി ചെയ്യുന്ന മേഖല കൂടിയാണ് ഇവന്റ് മാനേജ്മെന്റ്. കൊറോണ കാരണം ജോലി നഷ്ടപ്പെട്ട കലാകാരൻമാർക്കും മറ്റു സാങ്കേതിക വിദഗ്ധർക്കും ഒരു പരിധിവരെ വെർച്വൽ ഇവന്റിലൂടെ ജോലി ലഭ്യമാക്കാനും സാധിക്കുമെന്നും ധിഷൻ പറഞ്ഞു.

English Summary:  FIRST MEDICAL VIRTUAL CONCLAVE IN SOUTH INDIA