രാജ്യത്തെ ഡിജിറ്റൽ കുതിപ്പിനു കരുത്തേകി 75,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ. വരുന്ന 5 –7 വർഷത്തിനുള്ളിൽ വിവിധ മേഖലകളിലായി 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നു ഗൂഗിളിന്റെയും മാതൃകമ്പനിയായ ആൽഫബെറ്റിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈ, ‘ഗൂഗിൾ ഫോർ ഇന്ത്യ’ വാർഷിക സമ്മേളനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഡിജിറ്റൽ കുതിപ്പിനു കരുത്തേകി 75,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ. വരുന്ന 5 –7 വർഷത്തിനുള്ളിൽ വിവിധ മേഖലകളിലായി 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നു ഗൂഗിളിന്റെയും മാതൃകമ്പനിയായ ആൽഫബെറ്റിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈ, ‘ഗൂഗിൾ ഫോർ ഇന്ത്യ’ വാർഷിക സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 

ADVERTISEMENT

ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ അദ്ദേഹം ചർച്ച നടത്തിയിരുന്നു. കമ്പനിക്കു രാജ്യത്തിന്റെ ഭാവിയിലും ഡിജിറ്റൽ സാമ്പത്തിക മേഖലയിലുമുള്ള ആത്മവിശ്വാസമാണു ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിലൂടെ വ്യക്തമാക്കൂന്നതെന്നും സുന്ദർ പിച്ചൈ പറഞ്ഞു. 

ADVERTISEMENT

വിവിധ കമ്പനികളിലെ ഇക്വിറ്റി നിക്ഷേപങ്ങൾ, പങ്കാളിത്തം, പ്രവർത്തനം വർധിപ്പിക്കൽ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെയാകും മുതൽ മുടക്കുക. തമിഴ്, പഞ്ചാബി, ഹിന്ദി തുടങ്ങിയ പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുക, ഇന്ത്യക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള ഡിജിറ്റൽ ഉൽപന്നങ്ങൾ നിർമിക്കുക, ഡിജിറ്റൽ വളർച്ചയെ സഹായിക്കുന്ന വ്യവസായങ്ങളെ പിൻതുണയ്ക്കുക, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലയുടെ വളർച്ചയ്ക്കാവശ്യമായ സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും വികസിപ്പിക്കുക എന്നിവയിലാകും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക.

ADVERTISEMENT

പുതിയ സാങ്കേതിക വിദ്യകൾ ഇന്ത്യയിലാകും ആദ്യമെത്തുകയെന്നും കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും സുന്ദർ പിച്ചൈ സമ്മേളത്തിൽ വ്യക്തമാക്കി. ‘നമ്മുടെ ആരോഗ്യത്തിനും സാമ്പത്തിക മേഖലയ്ക്കും ഉണ്ടായ വെല്ലുവിളികൾ മാറിച്ചിന്തിക്കാൻ കാരണമായിരിക്കുന്നു. വെല്ലുവിളികളുടെ കാലഘട്ടം സുന്ദരമായ പല കണ്ടെത്തലുകളുടെയും സമയമായി മാറുമെന്നതാണ് വാസ്തവം’ അദ്ദേഹം പറഞ്ഞു. 

ചെറുകിട ബിസിനസുകാർക്കു ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ ബോധവൽക്കരണം നൽകുന്ന പഠന പരമ്പര ആരംഭിക്കാൻ ഗൂഗിളും പ്രസാർ ഭാരതിയും തമ്മിൽ ധാരണയായിട്ടുണ്ട്. കൂടാതെ രാജ്യത്തെ 22,000 സിബിഎസ്ഇ സ്കൂളുകളിലെ 10 ലക്ഷം അധ്യാപകർക്കു ഓൺലൈൻ പഠന രീതികളുമായി ബന്ധപ്പെട്ട പരിശീലനവും ഈ വർഷം ഗൂഗിളിന്റെ നേതൃത്വത്തിൽ ഒരുക്കുമെന്നും സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു.

English Summary: Google CEO Sundar Pichai announces India Digitization Fund, will invest Rs 75,000 crore