അയോധ്യയിൽ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ഭൂമി പൂജാ ചടങ്ങിന്റെ തത്സമയ സംപ്രേഷണം 16 കോടിയിലധികം ആളുകൾ കണ്ടുവെന്ന് റിപ്പോർട്ട്. വിഡിയോ കണ്ടത് 700 കോടി മിനിറ്റുകളാണെന്നും ബ്രോഡ്കാസ്റ്റർ ദൂരദർശൻ പറഞ്ഞു. ഓഗസ്റ്റ് 5ന് ബുധനാഴ്ച രാവിലെ 10:45 നും ഉച്ചകഴിഞ്ഞ് 2 നും ഇടയിൽ 200 ഓളം ടിവി ചാനലുകൾ നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയോധ്യയിൽ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ഭൂമി പൂജാ ചടങ്ങിന്റെ തത്സമയ സംപ്രേഷണം 16 കോടിയിലധികം ആളുകൾ കണ്ടുവെന്ന് റിപ്പോർട്ട്. വിഡിയോ കണ്ടത് 700 കോടി മിനിറ്റുകളാണെന്നും ബ്രോഡ്കാസ്റ്റർ ദൂരദർശൻ പറഞ്ഞു. ഓഗസ്റ്റ് 5ന് ബുധനാഴ്ച രാവിലെ 10:45 നും ഉച്ചകഴിഞ്ഞ് 2 നും ഇടയിൽ 200 ഓളം ടിവി ചാനലുകൾ നടത്തിയ ദൂരദർശന്റെ തത്സമയ കവറേജാണ് കാഴ്ചക്കാരെ വർധിപ്പിച്ചതെന്ന് പ്രസാർ ഭാരതി സിഇഒ ശശി ശേഖർ വെമ്പതി ട്വീറ്റ് ചെയ്തു.

ADVERTISEMENT

കണക്കുകൾ കൃത്യമാണോയെന്ന ചോദ്യങ്ങളോട് ടെലിവിഷൻ നിരീക്ഷണ ഏജൻസി ബാർക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) പ്രതികരിച്ചില്ല. അയോധ്യയിൽ ശിലാസ്ഥാപന ചടങ്ങിൽ 135 മതനേതാക്കൾ ഉൾപ്പെടെ 175 വിശിഷ്ടാതിഥികൾ പങ്കെടുത്തിരുന്നു. രാം ജന്മഭൂമി-ബാബറി മസ്ജിദ് തർക്കം സംബന്ധിച്ച വിധിന്യായത്തോടെ കഴിഞ്ഞ നവംബറിൽ സുപ്രീം കോടതി ക്ഷേത്ര നിർമാണത്തിനുള്ള വഴി വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

ചടങ്ങിന്റെ ദിവസം, ഡിഡി നാഷണലിന്റെ യുട്യൂബ് ചാനൽ ഒരു കോടിയിലധികം വ്യൂസ് മിനിറ്റുകൾ കാണിക്കുന്നുണ്ടെന്ന് വെമ്പതി പറഞ്ഞു. വിശദമായ ടിവി വ്യൂവർഷിപ്പ് ഡേറ്റയ്ക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള മറ്റ് കവറേജുകളിൽ ഡിഡിയുടെ സാധാരണ ഡിജിറ്റൽ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ പൂജാ ചടങ്ങിന്റെ തത്സമയ കവറേജിന് വളരെയധികം ഡിജിറ്റൽ ട്രാഫിക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

ദേശീയ പ്രാധാന്യമുള്ള ഇവന്റുകൾ സാധാരണ ടിവി കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, ബാർക്ക് ഡേറ്റ അനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തേജക പാക്കേജ് പ്രഖ്യാപനത്തിനായി മെയ് മാസത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ലോക്ഡൗൺ വിപുലീകരിക്കുകയും ചെയ്തപ്പോൾ 197 ടെലിവിഷൻ ചാനലുകളിലായി 193 ദശലക്ഷം പ്രേക്ഷകരെയാണ് ലഭിച്ചത്. മോദി ലോക്ഡൗൺ 2.0 പ്രഖ്യാപിച്ച ഏപ്രിൽ 14 ന് 199 ടിവി ചാനലുകളിലായി 203 ദശലക്ഷം കാഴ്ചക്കാരെ ലഭിച്ചു. 

ഏപ്രിൽ 3 ന് ഒൻപത് മിനിറ്റ് ബ്ലാക്ക്ഔട്ടിനായി അദ്ദേഹം നൽകിയ വിഡിയോ സന്ദേശം 199 ടിവി ചാനലുകളിലായി 119 ദശലക്ഷം കാഴ്ചക്കാരെ ആകർഷിച്ചു. മാർച്ചിൽ ലോക്ഡൗണിന്റെ ആദ്യ ഘട്ട പ്രഖ്യാപനം 201 ചാനലുകളിൽ നിന്നായി 197 ദശലക്ഷം കാഴ്ചക്കാരെ നേടി.

English Summary: Ayodhya Bhumi Pujan ceremony watched by 160 million people