ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ നാലിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. മുകേഷ് അംബാനി യൂറോപ്പിലെ ഏറ്റവും ധനികനായ വ്യക്തിയെ മറികടന്നാണ് ലോകത്തെ നാലാമത്തെ ഏറ്റവും ധനികനായ വ്യക്തിയായത്. ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം ഈ വർഷം 2200 കോടി ഡോളർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ നാലിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. മുകേഷ് അംബാനി യൂറോപ്പിലെ ഏറ്റവും ധനികനായ വ്യക്തിയെ മറികടന്നാണ് ലോകത്തെ നാലാമത്തെ ഏറ്റവും ധനികനായ വ്യക്തിയായത്. ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം ഈ വർഷം 2200 കോടി ഡോളർ സ്വരൂപിച്ച ശേഷം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ ഇപ്പോൾ 8060 കോടി‌ ഡോളർ ആസ്തിയിലെത്തി. ഇത് ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി.

ADVERTISEMENT

ഇതോടെ ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ട്, ഗൂഗിൾ സ്ഥാപകൻ ലാറി പേജ്, ടെസ്‌ല മേധാവി ഇലോൺ മസ്ക്, ഒറാക്കിൾ കോർപ് മേധാവി ലാറി എറിസൺ, ലോകത്തിലെ ഏറ്റവും വലിയ ധനികയായ ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ബെറ്റൻ‌കോർട്ട് മേയേഴ്സ്, വാറൻ ബഫറ്റ് എന്നിവരെ പിന്തള്ളിയാണ് അംബാനി നാലാം സ്ഥാനത്തെത്തിയത്. പട്ടികയിലെ ഒരേയൊരു ഏഷ്യാക്കാരനാണ് മുകേഷ് അംബാനി. ചൈനീസ് കോടീശ്വരൻമാരായ ടെൻസെന്റ് മേധാവി പോണി മാ, ആലിബാബ മേധാവി ജാക്ക് മാ എന്നിവരെ നേരത്തെ തന്നെ അംബാനി കീഴടക്കി.

ADVERTISEMENT

ഓഗസ്റ്റ് 7 ന് അംബാനിയുടെ ആസ്തി 32.6 ദശലക്ഷം ഡോളർ ഉയർന്ന് 80.6 ബില്യൺ ഡോളറിലെത്തി. ഇന്ത്യയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികൻ കൂടിയാണ് അദ്ദേഹം. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം, ഇന്ത്യയുടെ അടുത്ത അഞ്ച് ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിയായ 7,490 കോടി ഡോളറിനേക്കാൾ കൂടുതലാണ് അംബാനിയുടെ ആസ്തി - അസീസ് പ്രേംജി (19.4 ബില്യൺ ഡോളർ), ശിവദാർ (17.8 ബില്യൺ ഡോളർ), ഗൗതം അദാനി (13.1 ബില്യൺ ഡോളർ), രാധാകിഷൻ ദമാനി (11.4 ബില്യൺ ഡോളർ), സൈറസ് പൂനവാല (13.2 ബില്യൺ ഡോളർ).

ADVERTISEMENT

റിലയൻസിന്റെ 42% ഓഹരി സ്വന്തമായുള്ള അംബാനിക്ക്, കമ്പനിയുടെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിലേക്കുള്ള വിദേശനിക്ഷേപങ്ങളാണ് നേട്ടമായത്. യുഎസ്, യുഎഇ രാജ്യങ്ങളിലെ നിരവധി കമ്പനികളാണ് ജിയോയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസ് കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 2021 മാർച്ചിനുമുൻപ് ബാധ്യതകളെല്ലാം തീർക്കുമെന്നായിരുന്നു മുകേഷ് അംബാനി 2019 ഓഗസ്റ്റിൽ ഓഹരിയുടമകൾക്കു വാഗ്ദാനം നൽകിയിരുന്നത്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണു ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ. 187 ബില്യൺ ഡോളറാണ് ആസ്തി. രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന് (121 ബില്യൺ ഡോളർ). ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ് (102 ബില്യണ്‍ ഡോളർ) എന്നിവരാണ് തുടർസ്ഥാനങ്ങളിൽ.

English Summary: Mukesh Ambani Becomes 4th Richest Man In The World, Leaving Elon Musk & Warren Buffett Behind