കരിപ്പൂരിൽ വെള്ളിയാഴ്ച അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസിനെ തീയിൽ നിന്ന് രക്ഷിച്ചത് ‘ഓസ്ട്രിയൻ പാന്തർ’. പൈലറ്റുകൾ ഉൾപ്പെടെ 18 പേർ മരിച്ച അപകടത്തിൽ വിമാനത്തെ തീയിൽ നിന്ന് രക്ഷിച്ചത് ആ പാന്തറിനെ അടിയന്തര ഇടപെടൽ തന്നെയടായിരുന്നു. അന്ന് തീപിടിത്തം സംഭവിച്ചിരുന്നെങ്കിലും യാത്രക്കാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂരിൽ വെള്ളിയാഴ്ച അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസിനെ തീയിൽ നിന്ന് രക്ഷിച്ചത് ‘ഓസ്ട്രിയൻ പാന്തർ’. പൈലറ്റുകൾ ഉൾപ്പെടെ 18 പേർ മരിച്ച അപകടത്തിൽ വിമാനത്തെ തീയിൽ നിന്ന് രക്ഷിച്ചത് ആ പാന്തറിനെ അടിയന്തര ഇടപെടൽ തന്നെയടായിരുന്നു. അന്ന് തീപിടിത്തം സംഭവിച്ചിരുന്നെങ്കിലും യാത്രക്കാരും സഹായിക്കാനെത്തിവരും ഉൾപ്പടെയുള്ളവർക്ക് വൻ ഭീഷണിയാകുമായിരുന്നു.

ADVERTISEMENT

തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീ പിടിക്കാത്തതിനാൽ പാന്തറുകൾ ആ നിമിഷം തന്നെ പറന്നെത്തിയിരുന്നു. ഓസ്ട്രിയയിൽ നിർമിച്ച ഫയർ റെസ്ക്യൂ വാഹനമാണ് വിമാനം തീ പിടിക്കാതിരിക്കാൻ സഹായിച്ചത്. ഓസ്ട്രിയൻ നിർമാതാക്കളായ റോസെൻ‌ബ ഔർ നിർമിച്ച എയർപോർട്ട് ക്രാഷ് ടെൻഡറിന്റെ മാതൃകയാണ് റോസെൻ‌ബ ഔർ പാന്തർ. 10 കോടി രൂപ ചെലവിലാണ് ഈ അത്യാധുനിക ഫയർ റെസ്ക്യൂ വാഹനം കരിപ്പൂരിലേക്ക് ഇറക്കുമതി ചെയ്തത്. കോഴിക്കോട് വിമാനത്താവളത്തിൽ പാന്തറിന്റെ 4 യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ട്.

ADVERTISEMENT

സാധാരണയായി ഒരു ഫ്ലൈറ്റ് റൺ‌വേയിൽ ഇറങ്ങുമ്പോൾ തന്നെ ഫയർ യൂണിറ്റുകൾ തയാറാകും. വെള്ളിയാഴ്ച, എയർ ഇന്ത്യ എക്സ്പ്രസ് നിലത്തു തൊട്ടപ്പോൾ തന്നെ ഫയർ യൂണിറ്റുകളിലൊന്ന് വിമാനത്തെ പിന്തുടരാൻ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റ് നിർദേശിച്ചിരുന്നു.

ADVERTISEMENT

വിമാനത്തിലെ ഇന്ധനം അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിക്കപ്പെടുമ്പോൾ, മിനിറ്റുകൾക്കുള്ളിൽ തീപിടിത്തത്തിനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ഫിലിം-ഫോർമിംഗ് ഫോഗ് (എഫ്എഫ്എഫ് 1) പുറത്തുവിടുന്നതിലൂടെ പാന്തർ ഇന്ധന ചോർച്ചാ ഭീഷണിയെ തടഞ്ഞു. വിമാനം താഴോട്ടു വീണപ്പോൾ തന്നെ മറ്റ് മൂന്ന് പാന്തർ യൂണിറ്റുകളും പറന്നെത്തിയിരുന്നു. ഒരു പാന്തർ യൂണിറ്റിന് 10,000 ലിറ്റർ വെള്ളവും 1300 ലിറ്റർ ഫോം കണ്ടെന്റും സംഭരിക്കാൻ കഴിയും. തകർന്ന വിമാനത്തിൽ നിന്ന് ഇന്ധനം പുറത്തേക്ക് ഒഴുകിയെങ്കിലും തീ തടയാനും രക്ഷാപ്രവർത്തനം സാധ്യമാവുകയും ചെയ്തു.

പാന്തറിന്റെ 4x4, 6x6, 8x8 പതിപ്പുകൾ നിലവിലുണ്ട്. എട്ട് വീൽ ഡ്രൈവ് പതിപ്പിൽ 14,500 ലീറ്റർ (3,830 ഗാലൻ) അഗ്നിശമന കണ്ടെന്റുകൾ ഉൾക്കൊള്ളും. പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ (87 മൈൽ) ആണ്. ആകെ ഭാരം 40 ടൺ ആണ്. ട്രാൻസ്ഫോർമേഴ്‌സ്: ഡാർക്ക് ഓഫ് ദി മൂൺ എന്ന സിനിമയിൽ സെന്റിനൽ പ്രൈമിന്റെ ഇതര മോഡ് ഒരു റോസൻബൗർ പാന്തർ ആണ്.

English Summary: ‘Austrian Panther’ that saved crashed Air India Express from fire?