രണ്ടു ഇന്ത്യന്‍ കമ്പനികള്‍ ചേര്‍ന്ന് തന്റെ ഇമെയില്‍ മോഷ്ടിച്ചുവന്നും ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചുവെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇറാനിയന്‍-അമേരിക്കന്‍ ബിസിനസുകാരന്‍ ഫര്‍ഹാദ് അസിമ. ഇതിനെതിരെ അദ്ദേഹം നോര്‍ത് കാരോലൈനയിലെ ഫെഡറല്‍ കോടതിയിലാണ് കേസു കൊടുത്തിരിക്കുന്നത്. സൈബര്‍റൂട്ട്

രണ്ടു ഇന്ത്യന്‍ കമ്പനികള്‍ ചേര്‍ന്ന് തന്റെ ഇമെയില്‍ മോഷ്ടിച്ചുവന്നും ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചുവെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇറാനിയന്‍-അമേരിക്കന്‍ ബിസിനസുകാരന്‍ ഫര്‍ഹാദ് അസിമ. ഇതിനെതിരെ അദ്ദേഹം നോര്‍ത് കാരോലൈനയിലെ ഫെഡറല്‍ കോടതിയിലാണ് കേസു കൊടുത്തിരിക്കുന്നത്. സൈബര്‍റൂട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു ഇന്ത്യന്‍ കമ്പനികള്‍ ചേര്‍ന്ന് തന്റെ ഇമെയില്‍ മോഷ്ടിച്ചുവന്നും ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചുവെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇറാനിയന്‍-അമേരിക്കന്‍ ബിസിനസുകാരന്‍ ഫര്‍ഹാദ് അസിമ. ഇതിനെതിരെ അദ്ദേഹം നോര്‍ത് കാരോലൈനയിലെ ഫെഡറല്‍ കോടതിയിലാണ് കേസു കൊടുത്തിരിക്കുന്നത്. സൈബര്‍റൂട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു ഇന്ത്യന്‍ കമ്പനികള്‍ ചേര്‍ന്ന് തന്റെ ഇമെയില്‍ മോഷ്ടിച്ചുവന്നും ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചുവെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇറാനിയന്‍-അമേരിക്കന്‍ ബിസിനസുകാരന്‍ ഫര്‍ഹാദ് അസിമ. ഇതിനെതിരെ അദ്ദേഹം നോര്‍ത് കാരോലൈനയിലെ ഫെഡറല്‍ കോടതിയിലാണ് കേസു കൊടുത്തിരിക്കുന്നത്. സൈബര്‍റൂട്ട് റിസ്‌ക് അഡൈ്വസറി (BellTroX InfoTech Services), ബെല്‍ട്രോക്‌സ് ഇന്‍ഫോടെക് സര്‍വിസസ് (BellTroX InfoTech Services) എന്നീ ഇന്ത്യന്‍ കമ്പനികള്‍, അമേരിക്കന്‍ സ്വകാര്യ ഇന്റലിജന്‍സ് കമ്പനിയായ വൈറ്റല്‍ മാനേജ്‌മെന്റ് സര്‍വീസസിനു വേണ്ടി ഹാക്കിങ് നടത്തിയെന്നാണ് ആരോപണം. എന്നാല്‍, ഇത് യുഎഇയിലെ ഒരു കമ്പനിക്കു വേണ്ടിയായിരുന്നുവെന്നും പറയുന്നു. ബെല്‍ട്രോക്‌സ് വര്‍ഷങ്ങളായി ഹാക്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും, ലോകത്തെമ്പാടുമായി 10,000ലേറെ അക്കൗണ്ടുകളെ അവര്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി ജൂണില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.

 

ADVERTISEMENT

∙ പാക്കിസ്ഥാന്‍ ടിക്‌ടോക് നിരോധനം നീക്കി

 

വിവാദ ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക് നിരോധിച്ച രാജ്യങ്ങളിലൊന്നായിരുന്നു പാക്കിസ്ഥാന്‍. അശ്ലീലവും ആധാര്‍മികവുമായ കണ്ടെന്റ് പ്രചരിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞായിരുന്നു പാക്കിസ്ഥാന്‍ ആപ് നിരോധച്ചത്. എന്നാല്‍, തങ്ങള്‍ അത്തരം കണ്ടെന്റ് ഇനി തങ്ങളുടെ ആപ്പിലൂടെ പ്രചരിക്കുന്നത് നിയന്ത്രി‌ച്ചോളാമെന്നു വാഗ്ദാനം ചെയ്തതിനാലാണ് ടിക്‌ടോകിന്റെ നിരോധനം നീക്കിയത്. പ്രാദേശിക നിയമങ്ങള്‍ക്ക് അനുസൃതമായി ഉള്ളടക്കം പരിശോധിച്ചോളാമെന്നാണ് കമ്പനി സർക്കാരിന് നല്‍കിയിരിക്കുന്ന ഉറപ്പ്. ജൂണിലാണ് ഇന്ത്യ ടിക്‌ടോക് നിരോധിച്ചത്. അത് ചൈനയ്ക്കായി ചാരപ്പണി നടത്തുന്നുവെന്ന ആരോപണത്തിന്മേലായിരുന്നു.

 

ADVERTISEMENT

∙ ഐഫോണ്‍ 12ന്റെ സ്‌ക്രീന്‍ മാറാന്‍ എത്ര പൈസ ചെലവാകും?

 

പുതിയ ഐഫോണ്‍ 12 അണിഞ്ഞെത്തുന്ന ഓലെഡ് എക്‌സ്ഡിആര്‍ റെട്ടിനാ സെറാമിക് ഡിസ്‌പ്ലെ പൊട്ടിയാല്‍, അതു മാറ്റിവയ്ക്കണമെങ്കില്‍ എത്ര പൈസ മുടക്കണം? ഈ മോഡലിന് 279 ഡോളറാണ് അമേരിക്കയില്‍ നല്‍കേണ്ടത്. ഇന്ത്യയില്‍ 20,000 രൂപയ്ക്കു മുകളിലായിരിക്കാം ചെലവ്. ഐഫോണ്‍ 12 മിനിക്ക് ഒരു പക്ഷേ ഇതില്‍ അല്‍പ്പം കുറവായിരിക്കും. എന്നാല്‍, ഐഫോണ്‍ 12 പ്രോ മോഡലുകള്‍ക്ക് ഇതിലും അധികവും ആയിരിക്കും. വാറന്റി സമയത്താണെങ്കില്‍ കുറച്ച് ഇളവു ലഭിച്ചേക്കാം. മറ്റു ക്ഷതം (Other Damages) എന്ന വിഭാഗത്തിലാണ് ഫോണിന് പ്രശ്‌നം വന്നിരിക്കുന്നതെങ്കില്‍ അതിന്റെ സര്‍വീസിന് 449 ഡോളര്‍ നല്‍കണം. ഐഫോണ്‍ 12 പ്രോയുടെ പ്രശ്നംതീര്‍ക്കലിന് നല്‍കേണ്ട പണത്തിന്റെ വിവരവും പുറത്തുവിട്ടിട്ടുണ്ട്- 549 ഡോളര്‍. എന്നാല്‍, നിങ്ങള്‍ ആപ്പിള്‍കെയര്‍പ്ലസ് എടുത്തിട്ടുണ്ടെങ്കില്‍ 99 ഡോളര്‍ നല്‍കിയാല്‍ മതി. ബാറ്ററി മാറ്റിവയ്ക്കാന്‍ 69 ഡോളറാണ് നല്‍കേണ്ടത്.

 

ADVERTISEMENT

∙ ഇരട്ട സിമ്മിട്ടാല്‍ ഐഫോണില്‍ 5ജി ലഭിക്കില്ല?

 

ഇന്ത്യയില്‍ 5ജി ഇപ്പോള്‍ ഒരു പ്രശ്‌നമല്ല. എന്നാൽ, 5ജി ഉപയോഗിക്കാനായി ഐഫോണ്‍ 12 വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ടെന്നാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്- ഇരട്ട സിമ്മിട്ടാല്‍ 5ജി കണക്ഷന്‍ ലഭിക്കില്ലെന്നാണ് റെഡിറ്റില്‍ ഒരു യൂസര്‍ പോസ്റ്റു ചെയ്ത അവലോകനത്തില്‍ പറയുന്നത്. ഇന്ത്യയിലാകട്ടെ ഇരട്ട സിം ഉപയോഗം വളരെ കൂടുതലാണ്. ഇരട്ട സിം ഉപയോഗിച്ചാല്‍ ഫോണ്‍ 4ജിയില്‍ മാത്രമാകും പ്രവര്‍ത്തിക്കുക എന്നാണ് ഉപയോക്താവിന്റെ കണ്ടെത്തല്‍. ഇക്കാര്യം ആപ്പിളിന്റെ ചില ഡോക്യുമെന്റ്‌സിലും കാണാമത്രെ. എന്നാല്‍, ഈ പ്രശ്‌നം ആപ്പിളിന് വേണമെങ്കില്‍ ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ പ്രതികരിക്കാവുന്നതേയുള്ളു എന്നും പറയുന്നു. ആപ്പിള്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

∙ പുതിയ ഐഫോണ്‍ 12 ന്റെ ബാറ്ററി കപ്പാസിറ്റി എത്ര?

 

ബ്രസീലില്‍ വില്‍ക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രേഖാപൂര്‍വ്വം നല്‍കണമെന്ന് നിബന്ധനയുള്ളതിനാല്‍, ഇവിടെ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഐഫോണ്‍ 12 മോഡലിനുള്ളത് 2,815 എംഎഎച് ബാറ്ററിയാണെന്നു പറയുന്നു. ഐഫോണ്‍ 12 മിനിയുടേത് 2,227 ആണെന്നും പറയുന്നു. മറ്റു മോഡലുകളുടെ കപ്പാസിറ്റി അറിയല്ല.

 

∙ ഉപയോക്താവിന്റെ സമ്മതമില്ലാതെ വിന്‍ഡോസ് 10 ഉപകരണങ്ങളില്‍ വെബ് ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു

 

മൈക്രോസോഫ്റ്റ് കമ്പനി ഉപയോക്താവിന്റെ സമ്മതം ചോദിക്കാതെ ഓഫിസ് വെബ് ആപ്പുകള്‍ വിന്‍ഡോസ് 10 കംപ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഓഫിസ് പ്രോഗ്രസീവ് വെബ് ആപ്‌സ് (PWA's) ആണ് കമ്പനി അനുമതി ചോദിക്കാതെ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നത്. എന്നാല്‍, ഇവ വേണ്ടെന്നുള്ളവര്‍ക്ക് ഇപ്പോഴും ഈ പാത്തില്‍ പോയി അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്യാം - Control Panel > Programs & Features or Settings App > Apps & Features.

 

∙ ഷഓമിയുടെ പുതിയ 80w വയര്‍ലെസ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഫോണ്‍ 19 മിനിറ്റില്‍ ഫുള്‍!

 

ഷഓമി പുതിയതായി അവതരിപ്പിച്ച ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 4000 എംഎഎച് ബാറ്ററിയുള്ള ഒരു ഫോണ്‍ കേവലം 19 മിനിറ്റിനുള്ളില്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ ചാര്‍ജര്‍ ചൈനയിലാണ് ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള വിപണികളില്‍ എത്തുമോ എന്ന് അറിയില്ല. ഇന്ത്യയില്‍ എത്തുന്നുണ്ടെങ്കില്‍ അത് ഷഓമിയുടെ ഇന്ത്യന്‍ ഫാക്ടറികളിലായിരിക്കും നിര്‍മിക്കുക എന്നാണ് കരുതുന്നത്.

 

∙ അഡോബി ലൈറ്റ്‌റൂം ക്ലാസിക് 10.0 പുറത്തിറക്കി

 

അഡോബിയുടെ വിഖ്യാതമായ ഫോട്ടോഎഡിറ്റിങ് സോഫ്റ്റ് വെയറായ ലൈറ്റ്‌റൂമിന്റെ ക്ലാസിക് 10.0 വേര്‍ഷന്‍ പുറത്തിറക്കി. പ്രകടനത്തിലടക്കം മാറ്റങ്ങളോടെയാണ് പുതിയ ലൈറ്റ്‌റൂം എത്തുന്നത്. കളര്‍ ഗ്രെയ്ഡിങ് നിയന്ത്രിക്കാമെന്നതാണ് പുതിയ ശക്തമായ ഫീച്ചറുകളിലൊന്ന്. ക്യാനന്‍ ഉപയോക്താക്കള്‍ക്ക് ലൈറ്റ്‌റൂമുമായി ബന്ധിപ്പിച്ച് ടെതേഡ് ഷൂട്ടിങ് നടത്തുമ്പോള്‍ എന്താണ് ഷൂട്ടു ചെയ്യുന്നത് എന്നത് കാണാം. ഫോക്കസും ഓട്ടോഫോക്കസും നിയന്ത്രിക്കാം. പുതിയ പല ക്യാമറകളുടെയും ലെന്‍സുകളുടെയും പ്രൊഫൈലുകളും ക്ലാസിക് 10.0 ലഭ്യമാണ്.

 

English Summary: Lawsuit accuses Indian hackers of leaking businessman's emails