ലോകത്തെ ഏറ്റവും വിലകൂടിയ സ്മാര്‍ട് ഫോണായ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ഏറ്റവും വിലകൂടിയ ഉൽപ്പന്നമായതിനാലാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. ഇതിനാൽ തന്നെ ഐഫോൺ മോഷണവും വ്യാപകമാണ്. ഐഫോൺ കൊണ്ടുപോകുന്ന ട്രക്കുകൾ മുതൽ ഡെലിവറി ചെയ്യുന്ന ഹാൻഡ്സെറ്റുകൾ വരെ മോഷ്ടിക്കപ്പെടുന്നു. ഇത്തരമൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വിലകൂടിയ സ്മാര്‍ട് ഫോണായ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ഏറ്റവും വിലകൂടിയ ഉൽപ്പന്നമായതിനാലാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. ഇതിനാൽ തന്നെ ഐഫോൺ മോഷണവും വ്യാപകമാണ്. ഐഫോൺ കൊണ്ടുപോകുന്ന ട്രക്കുകൾ മുതൽ ഡെലിവറി ചെയ്യുന്ന ഹാൻഡ്സെറ്റുകൾ വരെ മോഷ്ടിക്കപ്പെടുന്നു. ഇത്തരമൊരു സംഭവമാണ് ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. 18 ലക്ഷം രൂപ വിലവരുന്ന ഐഫോൺ 12 പ്രോ മാക്‌സിന്റെ 14 ഫോണുകളാണ് ചൈനീസ് മോഷ്ടാവ് തട്ടിയെടുത്തത്. വിൽക്കാൻ നൽകിയ ഫോണുകൾ തട്ടിയെടുത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഈ ഐഫോൺ കള്ളൻ.

ADVERTISEMENT

ചൈനീസ് ഇ–കൊമേഴ്സ് കമ്പനിയുടെ ഡെലിവറി ബോയിയായ ടാങ് 14 ഐഫോൺ 12 പ്രോ മാക്സ് യൂണിറ്റുകൾ ഷോപ്പിങ് കമ്പനിയിൽ നിന്ന് ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലെ ഒരു ആപ്പിൾ അംഗീകൃത റീസെല്ലറിന് കൈമാറാൻ കൊണ്ടുപോകുകയായിരുന്നു. നവംബർ 14 നാണ് ഡെലിവറി ഓർഡർ നൽകിയത്. എന്നാൽ, 14 ഐഫോൺ 12 പ്രോ മാക്സ് യൂണിറ്റുകൾ ലഭിച്ചപ്പോൾ ടാങ് ഈ ഓർഡറുകൾ റദ്ദാക്കി. ജോലിയിൽ വീഴ്ച വരുത്തിയതിന് ഡെലിവറി ബോയി 10 യുവാൻ പിഴയായി നല്‍കുകയും ചെയ്തു. എന്നാൽ ടാങ് ഈ ഐഫോൺ 12 പ്രോ മാക്സ് യൂണിറ്റുകൾ തിരികെ സ്റ്റോറിലേക്ക് നല്‍കാതെ മുങ്ങുകയായിരുന്നു.

ADVERTISEMENT

ഈ ഫോണു‍കളെല്ലാം ഏകദേശം 18 ലക്ഷം രൂപ വിലവരും. എന്നാൽ തട്ടിപ്പ് നടത്തിയ ഉടൻ തന്നെ ടാങ് മുങ്ങി. സ്റ്റോർ മാനേജരും ഇ–കൊമേഴ്സ് കമ്പനി വക്താക്കളും ഡെലിവറി ബോയിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഒളിവിൽ പോയ ടാങ് ഇതിനിടെ ചില ഐഫോണുകൾ വിൽക്കുകയും ചെയ്തു. പെട്ടെന്ന് പണം ലഭിക്കുന്നതിനായി ചില ഐഫോൺ 12 പ്രോ മാക്സ് യൂണിറ്റുകൾ വിറ്റശേഷം നടത്തിയ അശ്രദ്ധമായ ഷോപ്പിങ് പ്രേമമാണ് അദ്ദേഹത്തെ കുടുക്കിയത്.

ADVERTISEMENT

സ്വന്തം ഉപയോഗത്തിനായാണ് ഒരു ഐഫോൺ 12 പ്രോ മാക്സ് ഉപയോഗിച്ചത്. കടം വീട്ടാൻ മറ്റൊന്ന് സുഹൃത്തിന് നൽകി. മറ്റൊന്ന് 9,500 യുവാന് കടയിൽ പണയംവച്ചു. നാലാമത്തേത് ഒരു മൊബൈൽ ഫോൺ ഡീലർക്ക് 7,000 യുവാന്, കുറഞ്ഞ വിലയ്ക്ക് വിറ്റു. ഓരോ ഐഫോൺ 12 പ്രോ മാക്‌സിന്റെയും യഥാർഥ വില 1,000 യുവാനാണ്. രണ്ട് ഐഫോൺ യൂണിറ്റുകൾ വിറ്റ പണം ഷോപ്പിംഗിനായി ചെലവഴിച്ചു. ലോട്ടറിയടിച്ച പോലെയായിരുന്നു ടാങ്ങിന്റെ ജീവിതം. ടാങ് പ്രതിദിനം 600 യുവാന് ആഡംബര സവാരിക്കായി BMW കാർ വാടകയ്‌ക്കെടുത്തു. വിലകൂടിയ പുതിയ വസ്ത്രങ്ങളും വാങ്ങി.

എന്നാൽ ടാങ്ങിന്റെ ആഡംബര ജീവിതം ഹ്രസ്വകാലത്തേക്കായിരുന്നു. ലോക്കൽ പൊലീസ് ഐഫോണിന്റെ നാല് യൂണിറ്റുകളും അവർ താമസിച്ചിരുന്ന സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തു. പത്ത് ഐഫോൺ 12 പ്രോ മാക്സ് യൂണിറ്റുകൾ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

English Summary: Delivery guy runs away with iPhone 12 Pro Max units