രാജ്യാന്തര വിപണിയിൽ ക്രിപ്റ്റോകറൻസി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. പല രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ നൽകുന്ന മുന്നറിയിപ്പുകൾ വകവയ്ക്കാതെ കുതിച്ചുയരുന്ന ഡിജിറ്റൽ കറൻസി ബിറ്റ്കോയിനിന്റെ വില ശനിയാഴ്ച 41,000 ഡോളറിനു മുകളിലെത്തി. ഇന്ത്യൻ രൂപയിൽ 30.19 ലക്ഷത്തിനു മുകളിലായിരുന്നു വെള്ളിയാഴ്ച ഇടപാടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര വിപണിയിൽ ക്രിപ്റ്റോകറൻസി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. പല രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ നൽകുന്ന മുന്നറിയിപ്പുകൾ വകവയ്ക്കാതെ കുതിച്ചുയരുന്ന ഡിജിറ്റൽ കറൻസി ബിറ്റ്കോയിനിന്റെ വില ശനിയാഴ്ച 41,000 ഡോളറിനു മുകളിലെത്തി. ഇന്ത്യൻ രൂപയിൽ 30.19 ലക്ഷത്തിനു മുകളിലായിരുന്നു വെള്ളിയാഴ്ച ഇടപാടുകൾ നടന്നത്. ബിറ്റ്കോയിനിന്റെ വിലയിൽ പെട്ടെന്നുണ്ടാകുന്ന അനിയന്ത്രിതമായ ചാഞ്ചാട്ടത്തെത്തുടർന്ന് ബിറ്റ്കോയിൻ സ്വീകരിക്കുന്ന പല കമ്പനികളും നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്.

ADVERTISEMENT

ഒരു ബിറ്റ്കോയിന് 2017 തുടക്കത്തിൽ 60,000 രൂപയോളമായിരുന്നു വില. ദിവസങ്ങൾക്കു ശേഷം അത് ഏഴു ലക്ഷത്തിലെത്തി. പിന്നീട് 10 ലക്ഷത്തോളം എത്തിയെങ്കിലും വീണ്ടും താഴോട്ട് പോയിരുന്നു. ഇപ്പോൾ കുറച്ച് ദിവസങ്ങളായി വീണ്ടും കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. ലോകത്തൊരു കേന്ദ ബാങ്കിന്റെയും അംഗീകാരം ലഭിച്ചിട്ടില്ലാത്ത ബിറ്റ്കോയിനിന്റെ വിലയിൽ വൻ ചാഞ്ചാട്ടങ്ങൾ പ്രകടമായതോടെ ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്.

ADVERTISEMENT

ഇരുപതോളം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിരീക്ഷിക്കുന്ന പോർട്ടലായ കോയിൻ മാർക്കറ്റ്കാപ്പ് റിപ്പോർട്ട് പ്രകാരം ബിറ്റ്കോയിൻ 41,000 ഡോളറിലെത്തി എന്നാണ്. ജിഎംടി സമയം 12.21 ന് ബിറ്റ്‌കോയിൻ 2.50 ശതമാനം ഉയർന്ന് 41,453.92 യുഎസ് ഡോളറിലെത്തിയെന്ന് കോയിൻ മാർക്കറ്റ്കാപ്പ് വ്യക്തമാക്കിയത്.

ADVERTISEMENT

ക്രിപ്‌റ്റോകറൻസി 2017 ഡിസംബറിൽ 19,650 ഡോളറിലെത്തിയിരുന്നു. തുടർന്ന് വൻ തകർച്ചയിലേക്ക് പോയി. 2018 നവംബറിൽ ഇത് 4,000 ഡോളറിന് താഴെയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ ഇത് വീണ്ടും തിരിച്ചുവരാൻ തുടങ്ങുകയായിരുന്നു. 2009 ൽ ആരംഭിച്ച ബിറ്റ്കോയിൻ വികേന്ദ്രീകൃത ബ്ലോക്ക്ചെയിൻ അധിഷ്ഠിത നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ആദ്യത്തെ ക്രിപ്‌റ്റോകറൻസിയാണ്. ഇപ്പോൾ, ലോകത്തെ ഉയരുന്ന ക്രിപ്‌റ്റോകറൻസി വിപണിയുടെ ഏകദേശം 71 ശതമാനമാണിത്. ഇതിന്റെ മൂല്യം ഒരു ‘ഖനന’ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനാൽ ബിറ്റ്കോയിൻ ഏതെങ്കിലും സെൻ‌ട്രൽ ബാങ്ക് നയങ്ങൾക്കോ ചട്ടങ്ങൾക്കോ വിധേയമല്ല.

English Summary: Bitcoin Tops $41,000, Setting New All-Time Record