ഇന്ത്യ, അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിരോധനവും നിയന്ത്രണവും ഉണ്ടായിട്ടും ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിനു കീഴിലുള്ള ടിക് ടോക് വൻ ലാഭമാണ് സ്വന്തമാക്കിയത്. 2020 ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആപ്ലിക്കേഷനായി ടിക് ടോക്ക് ഒന്നാമതെത്തി. ഇന്ത്യയിലെ നിരോധനവും യുഎസിൽ നടന്നുകൊണ്ടിരിക്കുന്ന നിയമപോരാട്ടവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ, അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിരോധനവും നിയന്ത്രണവും ഉണ്ടായിട്ടും ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിനു കീഴിലുള്ള ടിക് ടോക് വൻ ലാഭമാണ് സ്വന്തമാക്കിയത്. 2020 ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആപ്ലിക്കേഷനായി ടിക് ടോക്ക് ഒന്നാമതെത്തി. ഇന്ത്യയിലെ നിരോധനവും യുഎസിൽ നടന്നുകൊണ്ടിരിക്കുന്ന നിയമപോരാട്ടവും ഉണ്ടായിരുന്നിട്ടും ചൈനീസ് ഹ്രസ്വ-വിഡിയോ നിർമാണ ആപ്ലിക്കേഷൻ ടിക് ടോക്ക് 2020 ൽ നേടിയത് 540 ദശലക്ഷം ഡോളർ (ഏകദേശം 3962 കോടി രൂപ) ലാഭമാണ്. ഇത് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആപ്ലിക്കേഷൻ കൂടിയാണ്. ഡേറ്റിങ് ആപ്ലിക്കേഷൻ ടിൻഡർ നേടിയത് 513 ദശലക്ഷം ഡോളറുമാണ് (രണ്ടാം സ്ഥാനം).

ADVERTISEMENT

ആപ് അനലിറ്റിക്‌സ് കമ്പനിയായ ആപ്‌ടോപിയ പുറത്തുവിട്ട 2020 ലെ കണക്കുകൾ പ്രകാരം 478 ദശലക്ഷം ഡോളർ നേടിയ യുട്യൂബ് മൂന്നാമതാണ്. ഡിസ്നി + 314 ദശലക്ഷം ഡോളറും ടെൻസെന്റ് വിഡിയോ 300 മില്യൺ ഡോളറുമാണ് കഴിഞ്ഞ വർഷം നേടിയത്. 209 ദശലക്ഷം ഡോളർ നേടിയ നെറ്റ്ഫ്ലിക്സ് ആപ് പത്താം സ്ഥാനത്താണ്.

ADVERTISEMENT

2020 ൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനും ടിക് ടോക് ആണ്. കഴിഞ്ഞ വർഷം 850 ദശലക്ഷം പേരാണ് ടിക് ടോക് ഡൗൺലോഡ് ചെയ്തത്. വാട്സാപ് 600 ദശലക്ഷവും ഫെയ്സ്ബുക് 540 ദശലക്ഷവും ഡൗൺലോഡ് ചെയ്യപ്പെട്ടു. ഫെയ്‌സ്ബുക്കിന് കീഴിലുളള ആപ്ലിക്കേഷൻ ഇൻസ്റ്റാഗ്രാം 503 ദശലക്ഷം ഡൗൺലോഡുകളുമായി നാലാം സ്ഥാനത്തും 477 ദശലക്ഷം ഡൗൺലോഡുകളുമായി സൂം അഞ്ചാം സ്ഥാനത്തുമാണ്. ആദ്യ പത്ത് ആപ്പുകളുടെ പട്ടികയിൽ 404 ദശലക്ഷം ഡൗൺലോഡുകളുമായി ഫെയ്സ്ബുക് മെസഞ്ചർ ആറാം സ്ഥാനത്തുമാണ്.

ADVERTISEMENT

എന്നാൽ, പട്ടികയിലെ നാല് ആപ്ലിക്കേഷനുകൾ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതാണ്. സൂം, ഗൂഗിൾ മീറ്റ് എന്നിവ മാത്രമാണ് മറ്റു പ്രധാന ആപ്പുകൾ. എന്നാൽ, 2021 ൽ ഈ പട്ടികയിൽ വൻ മാറ്റം സംഭവിക്കാമെന്നാണ് പറയുന്നത്. പുതിയ മാറ്റങ്ങൾ വരുന്നതോടെ ദശലക്ഷക്കണക്കിന് ആളുകൾ വാട്‌സാപ് ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. പുതിയ നയങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 8 ന് ശേഷം നിരവധി പേരുടെ വാട്സാപ് അക്കൗണ്ടുകൾ നഷ്‌ടപ്പെട്ടേക്കാം. അതേസമയം, ടെലിഗ്രാമും സിഗ്നലും പുതിയ ഉപയോക്താക്കളുടെ സ്വന്തമാക്കുന്നതിൽ കുതിക്കുകയാണ്.

English Summary: Despite ban, TikTok becomes highest grossing app of 2020