മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലുമായി ഏറ്റുമുട്ടാന്‍ കെല്‍പ്പുള്ള കമ്പനിയായി കണ്ടിരുന്ന ആമസോണ്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി പുറത്തുകൊണ്ടുവന്ന വെളിപ്പെടുത്തലുകള്‍ കടുത്ത നടപടികള്‍

മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലുമായി ഏറ്റുമുട്ടാന്‍ കെല്‍പ്പുള്ള കമ്പനിയായി കണ്ടിരുന്ന ആമസോണ്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി പുറത്തുകൊണ്ടുവന്ന വെളിപ്പെടുത്തലുകള്‍ കടുത്ത നടപടികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലുമായി ഏറ്റുമുട്ടാന്‍ കെല്‍പ്പുള്ള കമ്പനിയായി കണ്ടിരുന്ന ആമസോണ്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി പുറത്തുകൊണ്ടുവന്ന വെളിപ്പെടുത്തലുകള്‍ കടുത്ത നടപടികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലുമായി ഏറ്റുമുട്ടാന്‍ കെല്‍പ്പുള്ള കമ്പനിയായി കണ്ടിരുന്ന ആമസോണ്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി പുറത്തുകൊണ്ടുവന്ന വെളിപ്പെടുത്തലുകള്‍ കടുത്ത നടപടികള്‍ ക്ഷണിച്ചുവരുത്തിയേക്കാമെന്നു പറയുന്നു. ഇപ്പോള്‍ത്തന്നെ, രാജ്യത്തെ റീട്ടെയിലര്‍മാരുടെ പ്രധാന സംഘടനകളിലൊന്നായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ( സിഎഐടി) ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

 

ADVERTISEMENT

ആമസോണ്‍ ഇന്ത്യ രാജ്യത്തെ ഒരു ചെറിയ വിഭാഗം സെല്ലര്‍മാര്‍ക്ക് പ്രാധാന്യം നല്‍കുകയും ഇതുവഴി രാജ്യത്തെ കര്‍ശനമായ വിദേശ നിക്ഷേപ നിയമം വളഞ്ഞ വഴിയിലൂടെ പരിഹരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ആരോപണം വന്നതിനു ശേഷമാണ് ആമസോൺ ഇന്ത്യ നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. ആമസോണ്‍ ഇന്ത്യയ്ക്കുള്ളില്‍ നിന്ന് റോയിട്ടേഴ്‌സ് സംഘടിപ്പിച്ച രേഖകളാണ് കമ്പനിയെ പ്രതിക്കൂട്ടില്‍ നിർത്തുന്നത്. ആമസോണിന്റെ 2012 മുതല്‍ 2019 വരെയുള്ള പ്രവര്‍ത്തനത്തെ കേന്ദ്ര സർക്കാരുമായുള്ള എലിയും പൂച്ചയും കളി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചെറുകിട വില്‍പ്പനക്കാരെ സംരക്ഷിക്കാനായി ഓരോ തവണയും സർക്കാർ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ കമ്പനി തങ്ങളുടെ കോര്‍പറേറ്റ് ഘടനയില്‍ മാറ്റംവരുത്തി അതിനെ തരണം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം.

 

തങ്ങള്‍ രാജ്യത്തെ എട്ടുകോടി റീട്ടെയില്‍ വില്‍പ്പനക്കാരെ പ്രതിനിധീകരിക്കുന്നുവെന്നും, പുതിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ് എന്നുമാണ് സിഎഐടി പറയുന്നത്. ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ത്തന്നെ അവസാനിപ്പിക്കാന്‍ റോയിട്ടേഴ്‌സ് വാര്‍ത്ത തന്നെ ധാരളം മതിയെന്നാണ് അവരുടെ നിലപാട്. ഇത് സംബന്ധിച്ച് വ്യവസായ മന്ത്രി പിയൂഷ് ഗോയലിനോട് പരാതികള്‍ പറയുകയും അതിപ്രാധാന്യമുള്ള വിഷയത്തില്‍ ഉടനടി നടപടി സ്വീകരിച്ച് ആമസോണിനെ നിരോധിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

 

ADVERTISEMENT

ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആമസോണ്‍ ഇന്ത്യ തയാറായില്ല. അതേസമയം, നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നതോടെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ആമസോൺ റീട്വീറ്റു ചെയ്യുകയും, അത് വാസ്തവവിരുദ്ധവും അപൂര്‍ണവുമാണെന്ന് പറയുകയും ചെയ്തു. തങ്ങള്‍ കേന്ദ്ര സർക്കാരിന്റെ നിയമങ്ങളെല്ലാം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആമസോൺ അറിയിച്ചു. വര്‍ഷങ്ങളായി സർക്കാർ പല പുതിയ നിയമങ്ങളും കൊണ്ടുവന്നു. തങ്ങള്‍ അതിവേഗം അതുമായി ഒത്തു പോകാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തി. ഇതിനാല്‍ തന്നെ, റോയിട്ടേഴ് വാര്‍ത്തയിലുള്ളത് പഴങ്കഥയാണെന്നും, തങ്ങള്‍ നിയമ ലംഘനം നടത്തിയെന്നതിന് തെളിവൊന്നുമില്ലെന്നും അവര്‍ അറിയിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ വക്താവ് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

 

റോയിട്ടേഴ്‌സ് പുറത്തുവിട്ട രേഖകള്‍ പ്രകാരം ആമസോൺ കുറച്ചു സെല്ലര്‍മാര്‍ക്കാണ് പ്രാമുഖ്യം നല്‍കിയത്. അവര്‍ക്ക് ഫീസില്‍ ഇളവു നല്‍കി. വമ്പന്‍ കമ്പനികളായ ആപ്പിളുമായും മറ്റും ഇടപാടു നടത്താനുള്ള സൗകര്യമൊരുക്കി നല്‍കി. ആമസോണ്‍ ഇന്ത്യയിലെ ചില സെല്ലര്‍മാര്‍ക്കുമേല്‍ കമ്പനിക്ക് വന്‍ സ്വാധീനമുണ്ടായിരുന്നു എന്നും റോയിട്ടേഴ്‌സ് പറയുന്നു. കേന്ദ്രം 2016ല്‍ പുറത്തിറക്കിയ നിയമങ്ങള്‍ പ്രകാരം സെല്ലര്‍മാരുടെ ഉടമസ്ഥത പാടില്ല. ആമസോണ്‍ പറയുന്നത് സെല്ലര്‍മാര്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. ആമസോണിന്റെ രഹസ്യ തന്ത്രങ്ങളാണ് പുറത്തായതെന്നും ആരോപണമുണ്ട്. അതേസമയം, ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച സമയത്തു നിലനിന്നിരുന്ന നിയമങ്ങള്‍ പരിഷ്‌കരിച്ചു വന്നപ്പോള്‍ കമ്പനി നിലനില്‍പ്പിനായി പുതിയ സാധ്യതകള്‍ ആരാഞ്ഞിട്ടുണ്ടാകാമെന്നും വാര്‍ത്തകളുണ്ട്. ഫ്‌ളിപ്കാര്‍ട്ട് മുന്നേറ്റം നടത്തിയിരുന്ന സമയത്ത് രാജ്യത്തെത്തുകയും, അവര്‍ ചെയ്യാതിരുന്ന രീതിയില്‍ ഇന്ത്യാ പോസ്റ്റ് അടക്കമുള്ള സേവനങ്ങള്‍ ഉപയോഗിച്ച് ഗ്രാമങ്ങളില്‍ പോലും സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും, രാജ്യത്തിനായി പുതിയ സമീപനം കൈക്കൊണ്ട കമ്പനിയാണ് ആമസോണ്‍ എന്നും പറയുന്നു. 

 

ADVERTISEMENT

∙ ആമസോണിന് ആശങ്കയുടെ നാളുകള്‍

 

ആമസോണ്‍ കടുത്ത അഗ്നിപരീക്ഷയാണ് നേരിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വില്‍പ്പനക്കാരില്‍ വലിയൊരു വിഭാഗവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരില്‍ നിര്‍ണായക വിഭാഗമാണ്. ആമസോണില്‍ ചെറിയൊരു വിഭാഗം സെല്ലര്‍മാര്‍ക്കു മാത്രമാണ് പ്രാതിനിധ്യം ലഭിക്കുന്നതെന്ന വാദം അവര്‍ വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്നതാണ്. അതാണിപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. ആമസോണില്‍ ലിസ്റ്റ് ചെയ്യുന്ന വിലകള്‍ കടകള്‍ വഴി കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാരുടെ താത്പര്യം സംരക്ഷിക്കുന്നില്ലെന്നും ആരോപണമുണ്ട്. എന്തായാലും തങ്ങളുടെ വാദങ്ങള്‍ ശരിയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് തെളിയിച്ചിരിക്കുകയാണ് എന്നാണ് ആമസോണിനെതിരെ വര്‍ധിത വീര്യത്തോടെ പോരിനിറങ്ങിയ വ്യാപാരികള്‍ പറയുന്നത്.

 

∙ ലോകത്തെ ഏറ്റവും വലിയ പണക്കാരനായി വീണ്ടും ബെസോസ്

 

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ പണക്കാരനെന്ന സ്ഥാനം തിരിച്ചുപടിച്ചു. ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌കില്‍ നിന്നാണ് ബെസോസ് ഏകദേശം മൂന്നുവര്‍ഷം അലങ്കരിച്ചുവന്ന പദവി തിരിച്ചുപിടിച്ചിരിക്കുന്നത്. ടെസ്‌ലയുടെ ഓഹരികള്‍ 2.4 ശതമാനം ഇടിഞ്ഞതോടെ മേധാവിയായ മസ്‌കിന്റെ ആസ്തിയില്‍ നിന്ന് 4.6 ബില്ല്യന്‍ ഡോളറിന്റെ കുറവുണ്ടായതാണ് ബെസോസിന് ഒന്നാം സ്ഥാനം ലഭിച്ചത്. ബെസോസിന്റെ ആസ്തി 191.2 ബില്ല്യന്‍ ഡോളറാണ്. തൊട്ടുപിന്നിലുള്ള മസ്‌കിന് 955 ദശലക്ഷം ഡോളര്‍ മാത്രമാണ് കുറവുളളത്.

 

∙ മസ്‌കിന്റെ സ്‌പെയ്‌സ്എക്‌സിന് 850 ദശലക്ഷം ഡോളറിന്റെ പുതിയ നിക്ഷേപം

 

മസ്‌കിന്റെ മറ്റൊരു കമ്പനിയായ സ്‌പെയ്‌സ്എക്‌സിന് പുതിയതായി 850 ദശലക്ഷം ഡോളറിന്റെ പുതിയ നിക്ഷേപം ലഭിച്ചിരിക്കുകയാണ്.

 

∙ ഇന്ത്യയിലെ വിജയത്തിനു ശേഷം യുട്യൂബ് ഷോര്‍ട്‌സ് അമേരിക്കയിലും

 

ഷോർട്ട് വിഡിയോ പങ്കുവയ്ക്കുന്ന ചൈനീസ് ആപ്പായ ടിക്‌ടോക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ശേഷം അത്തരം നിരവധി ആപ്പുകളാണ് എത്തിയത്. ഗൂഗിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുട്യൂബും ടിക്‌ടോക് ഉണ്ടാക്കിയ ശൂന്യതയിലേക്ക് തങ്ങളുടെ വിഡിയോ പങ്കുവയ്ക്കുന്ന ആപ്പായ യുട്യൂബ് ഷോര്‍ട്‌സ് അവതരിപ്പിക്കുകയുണ്ടായി. ഇത് ഇന്ത്യയില്‍ വിജയിച്ചതോടെ അമേരിക്കയിലും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. മാര്‍ച്ച് മുതല്‍ ലഭ്യമാക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. 

 

∙ സെക്കന്‍ഡില്‍ 1000 ഫ്രെയിം എച്ഡിആര്‍ വിഡിയോ റെക്കോഡു ചെയ്യാവുന്ന 1'-ടൈപ് സെന്‍സര്‍ നിര്‍മിച്ചുവെന്ന് നിക്കോണ്‍

 

പല ക്യാമറകള്‍ക്കും വേണ്ടി സോണിയുടെ സെന്‍സറുകളെ വര്‍ഷങ്ങളായി ആശ്രയിച്ചു വരുന്ന ജാപ്പനീസ് ക്യാമറാ നിര്‍മാണ ഭീമന്‍ നിക്കോണ്‍ ചതുരാകൃതിയിലുള്ള 1'-ടൈപ് സീമോസ് ഇമേജിങ് സെന്‍സര്‍ നിര്‍മിച്ച കാര്യം അറിയിച്ചു. ഇതിന് സെക്കന്‍ഡില്‍ 100 ഫ്രെയിം വരെ എച്ഡിആര്‍ വിഡിയോ റെക്കോഡു ചെയ്യാനാകുമെന്നു കമ്പനി പറഞ്ഞു. നിക്കോണ്‍ കമ്പനിയുടെ സ്വന്തം സെന്‍സര്‍ ടെക്‌നോളജിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, ഇത് എന്തു തരം ക്യാമറകളിലായിരിക്കും ഉപയോഗിക്കുക എന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ചതുരാകൃതിയില്‍ ഉള്ളതാകയാല്‍ കണ്‍സ്യൂമര്‍ ക്യാമറകളിലായിരിക്കില്ല ഉപയോഗിക്കുക, മറിച്ച് വ്യവസായങ്ങള്‍ക്കും മറ്റും ഉപയോഗിക്കാന്‍ വേണ്ടിയായിരിക്കും പുതിയ സെന്‍സര്‍ എന്നാണ് പ്രഥമ അനുമാനം.

 

English Summary: Amazon documents reveal company’s secret strategy to dodge India’s regulators