ട്വീറ്റുകളിലൂടെ കോടികളുടെ നേട്ടവും നഷ്ടവും അനുഭവിച്ചിട്ടുള്ള കോടീശ്വരനാണ് ടെസ്‌ല മേധാവി ഇലോൺ മസ്ക്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലൂടെ മസ്കിന് നഷ്ടപ്പെട്ടത് വൻ തുകയാണ്. 15 ബില്ല്യൻ ഡോളർ (ഏകദേശം 108797.55 കോടി രൂപ) ആണ് ഒരൊറ്റ ട്വീറ്റിന് വിലയായി മസ്ക് നൽകേണ്ടിവന്നത്. ഇതോടെ അദ്ദേഹം വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്വീറ്റുകളിലൂടെ കോടികളുടെ നേട്ടവും നഷ്ടവും അനുഭവിച്ചിട്ടുള്ള കോടീശ്വരനാണ് ടെസ്‌ല മേധാവി ഇലോൺ മസ്ക്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലൂടെ മസ്കിന് നഷ്ടപ്പെട്ടത് വൻ തുകയാണ്. 15 ബില്ല്യൻ ഡോളർ (ഏകദേശം 108797.55 കോടി രൂപ) ആണ് ഒരൊറ്റ ട്വീറ്റിന് വിലയായി മസ്ക് നൽകേണ്ടിവന്നത്. ഇതോടെ അദ്ദേഹം വീണ്ടും ബ്ലൂംബെർഗിന്റെ ലോകത്തെ ഏറ്റവും ധനികനായ വ്യക്തികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ADVERTISEMENT

തിങ്കളാഴ്ച ടെസ്‌ല ഓഹരികൾ 8.6 ശതമാനം ഇടിഞ്ഞതിനെ തുടർന്നാണ് മസ്‌ക്കിന്റെ മൊത്തം ആസ്തി ഒരു ദിവസം 15.2 ബില്യൺ ഡോളർ ഇടിഞ്ഞത്. ഇതോടെ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് വീണ്ടും ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചികയിൽ ഒന്നാമതെത്തി. മസ്‌ക്കിന്റേത് 183 ബില്ല്യൺ ഡോളർ ആണ് സമ്പാദ്യമെങ്കിൽ ബെസോസിന്റേത് 186 ബില്ല്യൺ ഡോളറാണ്.

ADVERTISEMENT

2020 സെപ്റ്റംബറിന് ശേഷം തിങ്കളാഴ്ച കമ്പനിയുടെ ഏറ്റവും വലിയ ഏകദിന ഇടിവാണ് ടെസ്‌ല കണ്ടത്. ടെസ്‌ലയുടെ മൂല്യത്തിലുണ്ടായ ഇടിവിനു പ്രധാന കാരണം മസ്കിന്റെ ട്വീറ്റ് തന്നെയാണ്. നിലവിൽ ബിറ്റ്കോയിന്റെയും ഈഥറിന്റെയും വിലകൾ കൂടുതലാണെന്ന് മസ്ക് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. മസ്കിന്റെ ട്വീറ്റാണ് ക്രിപ്റ്റോകറൻസികളുടെ കുതിപ്പിന് കടിഞ്ഞാണിട്ടതെന്ന് പൊതുവെ സംസാരമുണ്ട്.

ADVERTISEMENT

അടുത്തിടെ ക്രിപ്‌റ്റോകറൻസിയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിച്ചതായി ടെസ്‌ല സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ബിറ്റ്‌കോയിന്റെ മൂല്യം കുതിച്ചുയർന്നത്. ഫെബ്രുവരി തുടക്കത്തിൽ ഏകദേശം 33,000 ഡോളറിൽ വ്യാപാരം നടന്നിരുന്ന ബിറ്റ്കോയിൻ വില കഴിഞ്ഞ ദിവസങ്ങളിൽ 55,000 ഡോളർ കടന്നിരുന്നു. എന്നാൽ, മസ്കിന്റെ ട്വീറ്റ് വന്നതോടെ വില കുത്തനെ താഴോട്ട് പോകാൻ തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ ചൊവ്വാഴ്ച 12.5 ശതമാനം ഇടിഞ്ഞ് 48,071 ഡോളറിലെത്തി.

English Summary: Elon Musk loses world's richest title. One tweet costs him $15 billion