ധനകാര്യ രംഗത്തെ ഡിജിറ്റൽവൽക്കരണത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഓരോ മാസവും കോടിക്കണക്കിന് ഇന്റർനെറ്റ് ഉപയോക്താക്കൾ പുതുതായി ഉണ്ടാകുന്നുണ്ടെന്നാണു കണക്ക്. ലോകത്തെ ഏറ്റവും ഉയർന്ന വളർച്ചനിരക്കാണിത്. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് വിപണി 2025 ആകുമ്പോഴേക്കും മൊത്തം പെയ്മെന്റിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനകാര്യ രംഗത്തെ ഡിജിറ്റൽവൽക്കരണത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഓരോ മാസവും കോടിക്കണക്കിന് ഇന്റർനെറ്റ് ഉപയോക്താക്കൾ പുതുതായി ഉണ്ടാകുന്നത്. ലോകത്തെ ഏറ്റവും ഉയർന്ന വളർച്ചനിരക്കാണിത്. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് വിപണി 2025 ആകുമ്പോഴേക്കും മൊത്തം പെയ്മെന്റിന്റെ 71.7 ശതമാനം വരുമെന്നാണ് കണക്കാക്കുന്നത്. ഇതോടൊപ്പം തന്നെ പണവും ചെക്കുകളും ഉപയോഗിച്ചുളള ഇടപാടുകൾ 28.3 ശതമാനമായി കുറയുകയും ചെയ്യും. 

2020 ൽ ഇന്ത്യയിലെ പണമിടപാട് വിഹിതത്തിൽ ഇൻസ്റ്റന്റ് പേയ്‌മെന്റുകൾ 15.6 ശതമാനവും മറ്റ് ഇലക്ട്രോണിക് പേയ്‌മെന്റുകൾ 22.9 ശതമാനവുമായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം പേപ്പർ അധിഷ്‌ഠിത പേയ്‌മെന്റുകൾ 61.4 ശതമാനവുമായിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽഡേറ്റാ കമ്പനിയാണ് ഇന്ത്യയുടെ പണമിടപാടുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്.

ADVERTISEMENT

2025 ആകുമ്പോഴേക്കും രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളുടെ എണ്ണത്തിൽ വലിയ മാറ്റം വരാൻ സാധ്യതയുണ്ട്. 2025 ൽ ഇൻസ്റ്റന്റ് പെയ്മെന്റുകൾ 37.1 ശതമാനമായും ഇലക്ട്രോണിക് പേയ്‌മെന്റുകൾ 34.6 ശതമാനമായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പേപ്പർ അധിഷ്ഠിത കറൻസി, ചെക്ക് ഇടപാടുകളുടെ എണ്ണം 28.3 ശതമാനമായി കുറയും.

കൂടാതെ, 2024 ഓടെ മൊത്തത്തിലുള്ള ഇലക്ട്രോണിക് ഇടപാടുകളിലെ ഇൻസ്റ്റന്റ് പേയ്‌മെന്റ് വിഹിതം 50 ശതമാനം കവിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ, ബാങ്കുകൾ, ടെക് കമ്പനികൾ എന്നിവയുമായുള്ള സഹകരണമാണ് ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ കൂടാൻ കാരണമെന്നും വിദഗ്ധര്‍ പറയുന്നു. ബാങ്കുകളുടെ ഡിജിറ്റൽവൽക്കരണവും കാര്യമായി നടക്കുന്നുണ്ട്.

ADVERTISEMENT

English Summary: Around 71.7% off all payment transactions in India to be digital by 2025