വ്യാജ ആപ്ലിക്കേഷനുകളെ പ്രതിരോധിക്കാൻ ഔദ്യോഗിക ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കാനാണ് ആപ്പിളും ഗൂഗിളും എപ്പോഴും നിർദ്ദേശിക്കുന്നത്. എന്നിട്ടും ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ്പ് സ്റ്റോറുകളിൽ വ്യാജന്‍മാർ കയറുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ആപ്പിൾ പോലുള്ള ഒരു കമ്പനി വ്യാജ അപ്ലിക്കേഷന് അംഗീകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാജ ആപ്ലിക്കേഷനുകളെ പ്രതിരോധിക്കാൻ ഔദ്യോഗിക ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കാനാണ് ആപ്പിളും ഗൂഗിളും എപ്പോഴും നിർദ്ദേശിക്കുന്നത്. എന്നിട്ടും ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ്പ് സ്റ്റോറുകളിൽ വ്യാജന്‍മാർ കയറുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ആപ്പിൾ പോലുള്ള ഒരു കമ്പനി വ്യാജ അപ്ലിക്കേഷന് അംഗീകാരം നൽകിയാൽ എന്തുസംഭവിക്കും? നിരവധി ഉപഭോക്താക്കൾ കുടുങ്ങും. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് വ്യാജ ബിറ്റ്കോയിൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ഒരു ഐഫോൺ ഉപയോക്താവിന് നഷ്ടപ്പെട്ടത് കയ്യിലുള്ള മുഴുവൻ സമ്പാദ്യവുമാണ്. ഏകദേശം 600,00 ഡോളർ ആണ് നഷ്ടപ്പെട്ടത്.

ADVERTISEMENT

വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ഐഫോൺ ഉപയോക്താവായ ഫിലിപ്പ് ക്രിസ്റ്റൊഡൗലോ തന്റെ ബിറ്റ്കോയിൻ ബാലൻസ് പരിശോധിക്കാൻ ആഗ്രഹിച്ചു. ഇതിനായി അദ്ദേഹം ആപ്പ് സ്റ്റോറിലെ ട്രെസർ എന്ന ആപ്ലിക്കേഷൻ തിരഞ്ഞു. ഗ്രീൻ പശ്ചാത്തലമുള്ള ട്രെസർ ലോഗോയുള്ള ഒരു ആപ്ലിക്കേഷൻ അദ്ദേഹം കണ്ടെത്തി. ഇത് യഥാർഥമാണോ അല്ലയോ എന്ന് പരിശോധിക്കാതെയാണ് ക്രിസ്റ്റൊഡൗലോ ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്‌ത്. തുടർന്ന് ആപ്പിലേക്ക് ഉപയോക്താവിന്റെ എല്ലാ രേഖകളും നൽകി. എന്നാല്‍, ആപ്ലിക്കേഷൻ യഥാർഥമല്ലെന്ന് മനസ്സിലാക്കുന്നതിനു മുൻപ് ക്രിസ്റ്റൊഡൗലൗവിനു തന്റെ എല്ലാ ബിറ്റ്കോയിൻ സമ്പാദ്യവും നഷ്ടപ്പെട്ടിരുന്നു.

ADVERTISEMENT

യഥാർഥ ട്രെസർ ആപ്ലിക്കേഷൻ പോലെ തന്നെയാണ് വ്യാജ ട്രെസർ ആപ്പും രൂപകൽപന ചെയ്‌തിരിക്കുന്നത്. എന്നാൽ, ഇത് ബിറ്റ്കോയിൻ ഉടമകളെ കബളിപ്പിക്കാനും അവരുടെ സമ്പാദ്യം കവർന്നെടുക്കാനുമാണ് സൃഷ്ടിച്ചതെന്ന് വ്യക്തമാണ്. ആപ്പിളിന്റെ അവലോകന പ്രക്രിയ പ്രകാരം ‘വ്യാജ അപ്ലിക്കേഷൻ’ എന്നത് എങ്ങനെ നീക്കം ചെയ്തുവെന്നാണ് ഏറ്റവും വലിയ ചോദ്യം. ഇപ്പോൾ എല്ലാ ആപ്പുകളുടെ കൂടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. ഇതിൽ നിന്ന് രക്ഷപ്പെടാൻ ആപ്പിളിന് അർഹതയില്ലെന്നും ക്രിസ്റ്റൊഡൗലോ വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞു. ആപ്പ് സ്റ്റോറിൽ സമർപ്പിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും ആപ്പിൾ അതിന്റെ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്നതിന് മുൻപ് അവലോകനം ചെയ്യുന്നുണ്ട്.

ADVERTISEMENT

വ്യാജ ട്രെസർ ആപ്പിന് ക്രിപ്‌റ്റോകറൻസിയുമായി യാതൊരു ബന്ധവുമില്ല. ഇത് ഐഫോൺ ഫയലുകൾ എൻക്രിപ്റ്റുചെയ്യാനും പാസ്‌വേഡുകൾ സംഭരിക്കാനുമുള്ള ഒരു ‘ക്രിപ്‌റ്റോഗ്രഫി’ ആപ്ലിക്കേഷനാണെന്നും ആപ്പിൾ പറഞ്ഞു. എന്നാൽ, ആപ്ലിക്കേഷൻ സമർപ്പിച്ചുകഴിഞ്ഞതിനു ശേഷം അത് ഒരു ക്രിപ്‌റ്റോകറൻസി ആപ്ലിക്കേഷനായി പരിവർത്തനം ചെയ്യുകയായിരുന്നു. എന്നാൽ ഇത് കണ്ടെത്തുന്നതിൽ ആപ്പിൾ പരാജയപ്പെടുകയായിരുന്നു.

English Summary: iPhone user loses his life savings to fake Bitcoin app approved by Apple