ഇ–കൊമേഴ്സ് വെബ്സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ പലർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഐഫോൺ ഓർഡർ ചെയ്യുന്നവർ സോപ്പും കല്ലുമൊക്കെ കിട്ടിയ സംഭവങ്ങളുണ്ട്. പലപ്പോഴും ഓർഡർ ചെയ്ത മൂല്യമുള്ള സാധനങ്ങളുടെ സ്ഥാനത്ത് മൂല്യമില്ലാത്ത വസ്തുക്കളാണ് ലഭിക്കാറ്. എന്നാൽ, ആപ്പിൾ ഓർഡർ ചെയ്തിട്ട് വിലകൂടിയ ആപ്പിൾ ഐഫോൺ

ഇ–കൊമേഴ്സ് വെബ്സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ പലർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഐഫോൺ ഓർഡർ ചെയ്യുന്നവർ സോപ്പും കല്ലുമൊക്കെ കിട്ടിയ സംഭവങ്ങളുണ്ട്. പലപ്പോഴും ഓർഡർ ചെയ്ത മൂല്യമുള്ള സാധനങ്ങളുടെ സ്ഥാനത്ത് മൂല്യമില്ലാത്ത വസ്തുക്കളാണ് ലഭിക്കാറ്. എന്നാൽ, ആപ്പിൾ ഓർഡർ ചെയ്തിട്ട് വിലകൂടിയ ആപ്പിൾ ഐഫോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇ–കൊമേഴ്സ് വെബ്സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ പലർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഐഫോൺ ഓർഡർ ചെയ്യുന്നവർ സോപ്പും കല്ലുമൊക്കെ കിട്ടിയ സംഭവങ്ങളുണ്ട്. പലപ്പോഴും ഓർഡർ ചെയ്ത മൂല്യമുള്ള സാധനങ്ങളുടെ സ്ഥാനത്ത് മൂല്യമില്ലാത്ത വസ്തുക്കളാണ് ലഭിക്കാറ്. എന്നാൽ, ആപ്പിൾ ഓർഡർ ചെയ്തിട്ട് വിലകൂടിയ ആപ്പിൾ ഐഫോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇ–കൊമേഴ്സ് വെബ്സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ പലർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഐഫോൺ ഓർഡർ ചെയ്യുന്നവർ സോപ്പും കല്ലുമൊക്കെ കിട്ടിയ സംഭവങ്ങളുണ്ട്. പലപ്പോഴും ഓർഡർ ചെയ്ത മൂല്യമുള്ള സാധനങ്ങളുടെ സ്ഥാനത്ത് മൂല്യമില്ലാത്ത വസ്തുക്കളാണ് ലഭിക്കാറ്. എന്നാൽ, ആപ്പിൾ ഓർഡർ ചെയ്തിട്ട് വിലകൂടിയ ആപ്പിൾ ഐഫോൺ ലഭിച്ചാലോ? അതും സംഭവിച്ചിരിക്കുന്നു!

 

ADVERTISEMENT

ബ്രിട്ടനിലെ ഒരു വ്യക്തിക്കാണ് അടുത്തിടെ അത്തരമൊരു അനുഭവമുണ്ടായത്. ബ്രിട്ടനിലെ ട്വിക്കൻഹാമിൽ നിന്നുള്ള 50 കാരനായ നിക്ക് ജെയിംസ് അടുത്തിടെ സൂപ്പർമാർക്കറ്റുകളുടെ ആഗോള ശൃംഖലയായ ടെസ്‌കോയിൽ ക്ലിക്ക് ആൻഡ് ഓർഡർ വഴി ആപ്പിൾ പഴം ഓർഡർ ചെയ്തിയിരുന്നു. ഓർഡർ ചെയ്ത ആപ്പിൾ വാങ്ങാൻ പോയ ജെയിംസിന് ലഭിച്ചതോ ആപ്പിളിന്റെ ഐഫോൺ എസ്ഇയും.

 

എന്നാൽ, താൻ ആപ്പിളിന്റെ വില മാത്രമാണ് നൽകിയിട്ടുള്ളതെന്നും കമ്പനിക്ക് അബദ്ധം സംഭവിച്ചതാണെന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് ജെയിംസിന് മനസ്സിലായത് ഇതൊരു ഓഫറിന്റെ ഭാഗമാണെന്ന്. ടെസ്‌കോയുടെ മാർക്കറ്റിങ് ഗിമ്മിക്കായിരുന്നു ഇത്. ഇത്തരത്തിൽ നിരവധി പേർക്ക് പല സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഈ എക്സ്ചേഞ്ചിനെ സൂപ്പർ സബ്സ്റ്റിറ്റ്യൂട്ട് എന്നാണ് വിളിക്കുന്നത്.

 

ADVERTISEMENT

∙ ആപ്പിള്‍ വാങ്ങിയാല്‍ ഐഫോണുകൾ സമ്മാനം, ചോക്ലേറ്റിന് സാംസങ് ഗാലക്‌സി...

 

ഒരു കുട്ട ആപ്പിള്‍ വാങ്ങിയാല്‍ ഐഫോണ്‍ ഫ്രീ, ചോക്ലേറ്റിന് സാംസങ് ഗാലക്‌സി... എന്നിങ്ങനെ ഓഫറുകളിലൂടെ ഉപഭോക്താക്കളെ ഞെട്ടിക്കുകയാണ് ടെസ്‌കോ ഡോട്ട് കോം. ഏതെങ്കിലും പത്ത് സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് ഈ സൂപ്പര്‍ സബ്സ്റ്റിറ്റിയൂട്ട് ഓഫര്‍ ലഭിക്കാനുള്ള അവസരം ലഭിക്കുക. ഏപ്രില്‍ ഏഴ് മുതല്‍ 18 വരെയാണ് ടെസ്‌കൊ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

ADVERTISEMENT

 

ടെസ്‌കോ ഡോട്ട് കോം വഴി ക്ലിക് ആൻഡ് കളക്ട് ഓപ്ഷന്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഈ സമ്മാനങ്ങള്‍ക്ക് അവസരമുള്ളത്. ക്ലിക്ക് ആൻഡ് കളക്ട് ഓപ്ഷന്‍ ഉപയോഗിച്ചാല്‍ ഓര്‍ഡര്‍ ചെയ്യുന്നത് ഓണ്‍ലൈനിലൂടെയാണെങ്കിലും ഉപഭോക്താക്കള്‍ സ്‌റ്റോറുകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ സ്വീകരിക്കേണ്ടി വരും. കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളുടെ സ്‌റ്റോറുകളിലെത്തിക്കാനാണ് ബ്രിട്ടിഷ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോ ഡോട്ട്‌കോം ഈ ഓഫര്‍ പെരുമഴ തന്നെ സൃഷ്ടിച്ചിരിക്കുന്നത്. വിജയികള്‍ ട്വിക്കെന്‍ഹാം, മാഞ്ചെസ്റ്റര്‍, ബര്‍മിങ്ഹാം, പോര്‍ട്‌സ്മൗത്ത്, ഗ്ലാസ്ഗൗ, സ്വാന്‍സി എന്നീ ആറ് സ്ഥലങ്ങളിലെ സ്‌റ്റോറുകളില്‍ ഏതിലെങ്കിലും നേരിട്ടെത്തി സാധനങ്ങളും സമ്മാനവും നേരിട്ട് കൈപ്പറ്റണം.

 

12 ദിവസം നീണ്ടു നില്‍ക്കുന്ന ടെസ്‌കോ ഓഫറുകള്‍ ഏപ്രില്‍ 18ന് വൈകീട്ട് നാലിനാണ് തീരുക. ഓഫറിലൂടെ ഏതാണ്ട് 80 സമ്മാനങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 18ഉം സാംസങ് ഗാലക്‌സി 21 സ്മാര്‍ട് ഫോണാണ്. 5ജി സപ്പോര്‍ട്ടുള്ള ഈ വര്‍ഷം പുറത്തിറങ്ങിയ ഈ ഗാലക്‌സി ഫോണിന് 769 പൗണ്ട് (ഏതാണ്ട് 79,000രൂപ) ആണ് വില. ഗാലക്‌സി ചോക്ലേറ്റിന്റെ വിലക്കാണ് ഈ ഫോണ്‍ വിജയികള്‍ക്ക് നല്‍കുക. ഒരു കുട്ട ആപ്പിള്‍ അധികമായി വാങ്ങിയാല്‍ പകരമായാണ് ഐഫോണ്‍ എസ്ഇ ലഭിക്കുക. കൂടെ ലഭിക്കുന്നത് അഞ്ച് ആപ്പിള്‍ ഐഫോണ്‍ എസ്ഇ (64 ജിബി) കളാണ്. ഗാലക്‌സി ചോക്ലേറ്റ് ഡ്രിങ്കിന്റെ വിലക്ക് സാംസങ് ഗാലക്‌സി വാച്ചുകള്‍ എട്ടെണ്ണവും ഇറ്റാലിയന്‍ വിഭവമായ ഗ്നോച്ചിക്കൊപ്പം നോകിയ 3.4 സ്മാര്‍ട് ഫോണുകളും (4 എണ്ണം) ലഭിക്കും. 

 

ടെസ്‌കോ വാഷിങ് സോപിന് പകരം സാംസങ് ടാബ് 7 (എട്ടെണ്ണം), ബേക്ക്ഡ് റോളിന് പകരം മോട്ടറോള ഇ 7 (നാലെണ്ണം), ഫ്രോസന്‍ കോഡിനൊപ്പം ആപ്പിള്‍ എയര്‍പോഡ് (എട്ടെണ്ണം), ചിക്കന്‍ വാങ്ങിയാല്‍ ഐഫോണ്‍ 12 (അഞ്ചെണ്ണം), പാംപേഴ്‌സിന് ഒപ്പം സാംസങ് ഗാലക്‌സി ഫിറ്റ് 2 ബ്ലാക്ക് (എട്ടെണ്ണം) എന്നിങ്ങനെ പോകുന്നു സമ്മാനങ്ങളുടെ പട്ടിക. യോഗ്യതയുള്ള ഉപഭോക്താക്കളുടെ പേരുവിവരങ്ങള്‍ നിശ്ചിത ഇടവേളകളില്‍ നറുക്കെടുത്താണ് സമ്മാനം നേടിയവരെ പ്രഖ്യാപിക്കുക.

 

English Summary: Man orders apples from grocery shop, gets iPhone SE and it was not a mistake