കൊറോണ വൈറസിന്റെ രണ്ടാം വരവ് ഇന്ത്യയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയിരിക്കുന്നു. രാജ്യത്ത് കോവിഡ് -19 പ്രതിസന്ധി രൂക്ഷമാകുമ്പോൾ വിദേശ രാജ്യങ്ങളും ലോകോത്തര ടെക് കമ്പനികളും കോടികളുടെ സഹായമാണ് വാഗ്ദാനം ചെയ്യുന്നത്. ടെക് ഭീമന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ.ഓർഗിൽ നിന്നുള്ള രണ്ട് ഗ്രാന്റുകൾ ഉൾപ്പെടെ 135 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസിന്റെ രണ്ടാം വരവ് ഇന്ത്യയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയിരിക്കുന്നു. രാജ്യത്ത് കോവിഡ് -19 പ്രതിസന്ധി രൂക്ഷമാകുമ്പോൾ വിദേശ രാജ്യങ്ങളും ലോകോത്തര ടെക് കമ്പനികളും കോടികളുടെ സഹായമാണ് വാഗ്ദാനം ചെയ്യുന്നത്. ടെക് ഭീമന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ.ഓർഗിൽ നിന്നുള്ള രണ്ട് ഗ്രാന്റുകൾ ഉൾപ്പെടെ 135 കോടി രൂപയാണ് ഇന്ത്യയ്ക്ക് ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ ഒരുഭാഗം ഗിവ് ഇന്ത്യയിലേക്ക് പോകുമ്പോൾ രണ്ടാമത്തെ ഫണ്ട് യുണിസെഫിനുള്ളതാണ്. ഇവ രണ്ടും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും കോവിഡ് -19 ബാധിച്ച കുടുംബങ്ങളെ സഹായിക്കുന്നതിനുമാണ്. കമ്പനി മാത്രമല്ല, ഗൂഗിൾസ് എന്നറിയപ്പെടുന്ന നിരവധി ഗൂഗിൾ ജീവനക്കാരും ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

ADVERTISEMENT

പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് അവരുടെ ദൈനംദിന ചെലവുകൾക്ക് സഹായിക്കുന്നതിന് ഗിവ്ഇന്ത്യ വഴി പണസഹായം നൽകുമെന്ന് ഗൂഗിൾ അറിയിച്ചു. ആഗോള ഏജൻസിയായ യുനിസെഫ് ഗൂഗിളിൽ നിന്നുള്ള ഫണ്ടുകൾ ഓക്സിജനും ടെസ്റ്റിങ് ഉപകരണങ്ങളും ഉൾപ്പെടെ അടിയന്തര വൈദ്യസഹായങ്ങൾ ലഭ്യമാക്കുന്നതിനും ഉപയോഗിക്കും.

ADVERTISEMENT

കോവിഡ് -19 കേസുകൾ വ്യാപിച്ചതോടെ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമം ഇന്ത്യ നേരിടുന്നുണ്ട്. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി രൂക്ഷമാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തിരുന്നു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും ഇന്ത്യയ്ക്ക് പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

കോവിഡ് -19 കേസുകൾ ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇന്ത്യയെ സഹായിക്കാൻ മുന്നോട്ടുവന്ന 900 ലധികം ഗൂഗ്ലർമാരിൽ നിന്ന് സ്വരൂപിച്ച 3.7 കോടി രൂപയാണ് ഗൂഗിളിൽ നിന്നുള്ള പുതിയ ഫണ്ടിംഗിൽ ഉൾപ്പെടുന്നത്. കോവിഡ് -19 നെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക, കാര്യങ്ങൾ അറിയിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പൊതുജനാരോഗ്യ ക്യാംപെയ്‌നുകൾക്കുള്ള പരസ്യ ഗ്രാന്റും ഈ ഫണ്ടിംഗിൽ ഉൾപ്പെടുന്നുവെന്ന് ഗൂഗിൾ അറിയിച്ചു. 

കഴിഞ്ഞ ഒരു വർഷമായി, സുരക്ഷിതമായി എങ്ങനെ തുടരാം, വാക്സീനുകളെക്കുറിച്ചുള്ള വസ്തുതകൾ എന്നിവ കേന്ദ്രീകരിച്ചുള്ള സന്ദേശങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഞങ്ങൾ മൈഗോവിനെയും ലോകാരോഗ്യ സംഘടനയെയും സഹായിച്ചിട്ടുണ്ടെന്ന് ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു. പുതിയ ധനസഹായത്തോടെ പരസ്യ ഗ്രാന്റുകൾക്ക് 112 കോടി രൂപ ലഭിക്കും. കൂടുതൽ ഭാഷകളിൽ കവറേജ് ലഭിക്കാനായി ഈ ഫണ്ട് പ്രാദേശിക ആരോഗ്യ അതോറിറ്റികൾക്കും ലാഭരഹിത ഓർഗനൈസേഷനുകൾക്കും നൽകുമെന്നും ഗൂഗിൾ അറിയിച്ചു.

English Summary: Google pledges Rs 135 crore in funding to help India fight Covid-19