കൊറോണവൈറസ് ഭീതി കാരണം ഇന്ത്യ ഉൾപ്പടെയുള്ള മിക്ക രാജ്യങ്ങളും വൻ പ്രതിസന്ധി നേരിടുകയാണ്. ലോകം ഒന്നടങ്കം ആശങ്കയിലാണ്. മിക്ക രാജ്യങ്ങളും തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ നിലനിർത്താൻ പാടുപെടുകയാണ്. എന്നാൽ ആഗോള അടച്ചുപൂട്ടലിനിടയിലും ഒരു രാജ്യം ആരോഗ്യ പ്രതിസന്ധിയിൽ നിന്ന് കരകയറുകയും ജീവിതം പഴയ പോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണവൈറസ് ഭീതി കാരണം ഇന്ത്യ ഉൾപ്പടെയുള്ള മിക്ക രാജ്യങ്ങളും വൻ പ്രതിസന്ധി നേരിടുകയാണ്. ലോകം ഒന്നടങ്കം ആശങ്കയിലാണ്. മിക്ക രാജ്യങ്ങളും തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ നിലനിർത്താൻ പാടുപെടുകയാണ്. എന്നാൽ ആഗോള അടച്ചുപൂട്ടലിനിടയിലും ഒരു രാജ്യം ആരോഗ്യ പ്രതിസന്ധിയിൽ നിന്ന് കരകയറുകയും ജീവിതം പഴയ പോലെ ആരംഭിക്കുകയും ചെയ്തത് അദ്ഭുതപ്പെടുത്തുന്നതാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട രാജ്യമാണ് ചൈന. ഇവിടെ നിന്ന് ദിവസവും കോടക്കണക്കിന് ഡോളറിന്റെ ഉൽപന്നങ്ങളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത്. ഒരുഭാഗത്ത് കോവിഡ് ദുരന്തത്തിൽ ജനം വിറയ്ക്കുമ്പോൾ മറുഭാഗത്ത് ചൈനീസ് കയറ്റുമതി വിപ്ലവമാണ് കാണുന്നത്.

ചൈനയുടെ കയറ്റുമതി ഏപ്രിലിൽ 32.3 ശതമാനം വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് ഇലക്ട്രോണിക് സാധനങ്ങൾ കയറ്റുമതി ചെയ്താണ് ചൈന ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം കയറ്റുമതി 30.6 ശതമാനമായിരുന്നു. ഇറക്കുമതി 38.1 ശതമാനത്തിൽ നിന്ന് 43.1 ശതമാനമായും വർധിച്ചു.

ADVERTISEMENT

ഏപ്രിലിൽ ഇലക്ട്രോണിക് വസ്തുക്കളുടെ കയറ്റുമതി 46.7 ശതമാനം വർധിച്ചു. വാഹന കയറ്റുമതി ഏപ്രിലിൽ 105.7 ശതമാനം വർധിച്ചു. മാർച്ചിലെ ഉയർന്ന വളർച്ചാ നിരക്ക് തുടരുന്നു എന്നാണ് റിപ്പോർട്ട്. എടുത്തുപറയേണ്ട ഒരു കാര്യം, അപൂർവ ഭൗമ ലോഹങ്ങളുടെ കയറ്റുമതി കുറഞ്ഞുവെന്നതാണ്. ചൈനയിൽ ഈ മൂലകങ്ങളുടെ ആഭ്യന്തര ഉപയോഗം വർധിച്ചതിന്റെ ഫലമായി കയറ്റുമതി പരിമിതപ്പെടുത്തുകയായിരുന്നു. എന്നാൽ, ഈ മൂലകങ്ങളെല്ലാം ഇലക്ട്രോണിക് വസ്തുക്കളായി കയറ്റുമതി ചെയ്യുകയും ചെയ്തു.

ADVERTISEMENT

കോവിഡ് -19 കേസുകൾ കുറയ്ക്കാനും വാക്സീനേഷൻ അതിവേഗം പൂർത്തിയാക്കാനും ചൈനയ്ക്ക് സാധിച്ചു. ഇതോടൊപ്പം തന്നെ മറ്റു രാജ്യങ്ങളിലെ നിർമാണ കേന്ദ്രങ്ങളും കയറ്റുമതിയും കോവിഡ് പ്രതിസന്ധി കാരണം പിന്നോട്ടുപോയതും ചൈനയ്ക്ക് നേട്ടമായി. യുഎസ്, യൂറോപ്പ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂടുകയും ചെയ്തു.

ADVERTISEMENT

കയറ്റുമതി പോലെ തന്നെ ചൈനയുടെ ഏറ്റവും വലിയ ഇറക്കുമതി ഇനവും ഇലക്ട്രോണിക്സ് ആണ്. മാർച്ചിൽ  ഇറക്കുമതി വർധനവ് 30.9 ശതമാനം ആയിരുന്നെങ്കിൽ ഏപ്രിലിൽ ഇത് 30.1 ശതമാനമായി ഉയർന്നു. ഇലക്ട്രോണിക്സ് ഇറക്കുമതിയുടെ ശക്തമായ വളർച്ച ഭാഗികമായി ചൈനയുടെ സ്വന്തം കയറ്റുമതി ഓർഡറുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൂടിയാണ്.

ചൈന വീണ്ടെടുക്കുമ്പോൾ തന്നെ മറുഭാഗത്ത് ലോകത്തിന്റെ ബാക്കി ഭാഗങ്ങൾ നാശത്തിനിടയിലാണ്. കോവിഡ്-19 ബാധിത കേസുകളുള്ള രാജ്യങ്ങളിൽ മിക്കതും പ്രതിസന്ധിയിലാണ്. ഇതിന്റെ ഫലമായി, അവരുടെ സമ്പദ്‌വ്യവസ്ഥയുടെ ഭീമമായ അനുപാതങ്ങൾ ഓരോ ദിവസവും തകർന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രധാനമായി, ദിനംപ്രതി എണ്ണമറ്റ ജീവൻ നഷ്ടപ്പെടുന്നു, കൂടാതെ മറ്റു പലതും അപകടത്തിലാണ്.

English Summary: Despite surging Chinese exports, chips shortages and Covid-19 raise supply chain risks