2019 നവംബർ 19. ചൈനയിലെ ഹ്യുബെ പ്രവിശ്യയിൽ കൊറോണ വൈറസിനെ ആദ്യം കണ്ടെത്തിയെന്നു കരുതപ്പെടുന്ന ദുരന്ത ദിനം. അന്നു മുതൽ ഇന്നു വരെ ആഗോളതലത്തിൽ സർക്കാരുകളും ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും സാധാരണ ജനങ്ങളുമെല്ലാം തലപുകയ്ക്കുന്ന ഒരേയൊരു വിഷയം ഒരുപക്ഷേ, അതുതന്നെ. എങ്ങനെ, തളയ്ക്കും കൊറോണ വൈറസിനെ? ഇനിയും,

2019 നവംബർ 19. ചൈനയിലെ ഹ്യുബെ പ്രവിശ്യയിൽ കൊറോണ വൈറസിനെ ആദ്യം കണ്ടെത്തിയെന്നു കരുതപ്പെടുന്ന ദുരന്ത ദിനം. അന്നു മുതൽ ഇന്നു വരെ ആഗോളതലത്തിൽ സർക്കാരുകളും ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും സാധാരണ ജനങ്ങളുമെല്ലാം തലപുകയ്ക്കുന്ന ഒരേയൊരു വിഷയം ഒരുപക്ഷേ, അതുതന്നെ. എങ്ങനെ, തളയ്ക്കും കൊറോണ വൈറസിനെ? ഇനിയും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019 നവംബർ 19. ചൈനയിലെ ഹ്യുബെ പ്രവിശ്യയിൽ കൊറോണ വൈറസിനെ ആദ്യം കണ്ടെത്തിയെന്നു കരുതപ്പെടുന്ന ദുരന്ത ദിനം. അന്നു മുതൽ ഇന്നു വരെ ആഗോളതലത്തിൽ സർക്കാരുകളും ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും സാധാരണ ജനങ്ങളുമെല്ലാം തലപുകയ്ക്കുന്ന ഒരേയൊരു വിഷയം ഒരുപക്ഷേ, അതുതന്നെ. എങ്ങനെ, തളയ്ക്കും കൊറോണ വൈറസിനെ? ഇനിയും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019 നവംബർ 19. ചൈനയിലെ ഹ്യുബെ പ്രവിശ്യയിൽ കൊറോണ വൈറസിനെ ആദ്യം കണ്ടെത്തിയെന്നു കരുതപ്പെടുന്ന ദുരന്ത ദിനം. അന്നു മുതൽ ഇന്നു വരെ ആഗോളതലത്തിൽ സർക്കാരുകളും ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും സാധാരണ ജനങ്ങളുമെല്ലാം തലപുകയ്ക്കുന്ന ഒരേയൊരു വിഷയം ഒരുപക്ഷേ, അതുതന്നെ. എങ്ങനെ, തളയ്ക്കും കൊറോണ വൈറസിനെ? ഇനിയും, പൂർണമായി വ്യക്തമാകാത്ത ഉത്തരങ്ങളിലൂടെ നെട്ടോട്ടമോടുകയാണു ലോകം. മാസ്കും കയ്യുറയും സാനിറ്റൈസേഷനും സാമൂഹിക അകലവും പലവട്ടം മറികടന്നു മനുഷ്യരാശിയെ ചുറ്റുകയാണ് ആഗോള മഹാമാരി. 

 

ADVERTISEMENT

2019ൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ 2020 പൂർണമായി കീഴടക്കി 2021ലും വേട്ട തുടരുകയാണ്. അടുത്ത വർഷമെങ്കിലും ലോകത്തിന് ആശ്വസിക്കാൻ കഴിയുമോ? അറിയില്ല. പക്ഷേ, കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി വാക്സീനുകളും പുതിയ ഔഷധങ്ങളും സങ്കേതങ്ങളും വികസിപ്പിക്കുകയാണു ലോകമെങ്ങുമുള്ള ഗവേഷകർ. വൻകിട ഗവേഷണ സ്ഥാപനങ്ങൾ മുതൽ കൊച്ചു സ്റ്റാർട്ടപ്പുകൾ വരെ. അക്കൂട്ടത്തിൽ കേരളത്തിൽനിന്നുമുണ്ട്, ചില സ്റ്റാർട്ടപ്പുകൾ. സവിശേഷതകളുള്ള സാനിറ്റൈസർ മുതൽ മുറികൾ അണുമുക്തമാക്കാൻ സഹായിക്കുന്ന എയർ മാസ്ക് വരെ നീളുന്നു, അവയുടെ കണ്ടെത്തലുകൾ. അവയിൽ പലതും പുരസ്കാരങ്ങളും അംഗീകാരവും നേടിക്കഴിഞ്ഞു. 

 

∙ ലിക്വിഡ് മാസ്ക് സ്പ്രേ

 

ADVERTISEMENT

2020 മാർച്ച് – മേയ് ലോക്ഡൗൺ കാലത്ത് ഒരു സംഘം ബയോ മെഡിക്കൽ എൻജിനീയർമാർ ചേർന്നു രൂപീകരിച്ച ബയോമെഡിക്കൽ സ്റ്റാർട്ടപ്പായ ‘തന്മാത്ര ൈലഫ്’ ലക്ഷ്യമിട്ടതു കോവിഡ് ഭീതിയുടെ കാലത്തു ജനങ്ങൾക്കു സുരക്ഷ ഉറപ്പാക്കാനുള്ള നൂതന ഉൽപന്നങ്ങളാണ്. സാധാരണ മാസ്കിനെ വൈറസ് പ്രതിരോധശേഷിയുള്ള മാസ്കായി മാറ്റാൻ കഴിയുമെന്ന വിശേഷണവുമായി അവതരിപ്പിച്ച ‘ലിക്വിഡ് മാസ്ക് സ്പ്രേ’ പുരസ്കാരം നേടിയതു മൈ ജിഒവിയും (കേന്ദ്ര സർക്കാർ) യുഎൻ വിമനും സംഘടിപ്പിച്ച ‘കോവിഡ്-19 ശ്രീ ശക്തി’ ചാലഞ്ചിൽ. 

 

ഡോ. അഞ്ജന രാംകുമാർ, ഡോ. അനുഷ്ക അശോകൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രോഡക്ട് ടീം വികസിപ്പിച്ച ലായനി (ലിക്വിഡ് മാസ്ക് സ്പ്രേ) തുണി ഉൾപ്പെടെ ഏതു ഫെയ്സ് മാസ്കിലും സ്പ്രേ ചെയ്ത് ഉണക്കി 5 മിനിറ്റിനു ശേഷം ആന്റി വൈറൽ മാസ്കായി ഉപയോഗിക്കാമെന്നു തന്മാത്ര ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. സി.എം.ഗിരീഷ് പറയുന്നു. മാസ്ക് കഴുകി വീണ്ടും ഉപയോഗിക്കുന്നതിനുള്ള അസൗകര്യം ഒഴിവാകും. ലായനിയിൽ ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള ആന്റി വൈറൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

 

ADVERTISEMENT

∙ ഹെർബ ന്യൂറിയൽ സാനിറ്റൈസർ 

 

കൈകൾ അണുമുക്തമാക്കാൻ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നതാണു ‘ഹെർബ ന്യൂറിയൽ’ സാനിറ്റൈസറിന്റെ പ്രത്യേകതയെന്നു ഡോ.ഗിരീഷ്. ഇതുപയോഗിക്കുമ്പോൾ കൈകളിൽ വളരെ നേർത്ത സംരക്ഷണ പാളി രൂപപ്പെടും. അവയ്ക്കു ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാനാകും. ഒരു തവണ ഉപയോഗിച്ചാൽ ദിവസം മുഴുവനും കൈകൾ അണുമുക്തമാക്കാൻ കഴിയും’’ – ഡോ.ഗിരീഷ് പറയുന്നു. പച്ചക്കറികളും പഴങ്ങളും അണുമുക്തമാക്കാൻ സഹായിക്കുന്ന ‘കുർകുമിൻ വാഷ്’, ഭക്ഷ്യ പായ്ക്കറ്റുകൾ അണുമുക്തമാക്കുന്നതിനുള്ള ‘കിച്ച് എൻ ഷൈൻ’ തുടങ്ങിയ ഉൽപന്നങ്ങളും തന്മാത്ര അവതരിപ്പിച്ചിട്ടുണ്ട്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും തന്മാത്ര വെബ്സൈറ്റിലും (www.thanmatralife.com) അവ ലഭ്യമാണ്. 

 

∙ കടൽപ്പായലിൽ നിന്നു ഹെർബൽ ഗാർഗിൾ 

 

കടൽപ്പായലിൽ നിന്ന് ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഹെർബൽ ഗാർഗിൾ വികസിപ്പിച്ചതു സ്റ്റാർട്ടപ് കമ്പനിയായ ബോധിന നാച്വറൽസ്. ഉൽപന്ന വികസനത്തിനു കേരള സ്റ്റാർട്ടപ് മിഷൻ 7 ലക്ഷം രൂപയുടെ ഗ്രാന്റും അനുവദിച്ചിരുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച് (ഐസിഎആർ) എന്നിവയുടെ സഹകരണത്തോടെയാണു ഗാർഗിൾ വികസിപ്പിച്ചത്. 

 

വൈറസ് പ്രതിരോധ ഗുണങ്ങളുള്ള ഒൗഷധ സസ്യങ്ങളുടെയും കടൽപ്പായലിന്റെയും സത്ത് നൂതന സാങ്കേതികവിദ്യകളിലൂടെ വേർതിരിച്ചു സംയോജിപ്പിച്ചാണു ‘സീറോൾ’ എന്ന പേരിൽ ഹെർബൽ ഗാർഗിൾ തയാറാക്കിയതെന്നു ബോധിന മാനേജിങ് ഡയറക്ടർ ബോബി കിഴക്കേത്തറ പറഞ്ഞു. ‘ഫൈറ്റോ ന്യൂട്രാസ്യൂട്ടിക്കൽ ചേരുവയായ സീറോളിന് ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്നു ഐസിഎആർ – സിഫ്റ്റ് മൈക്രോബയോളജി ലാബ് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കുലുക്കുഴിഞ്ഞാൽ മതി’– അദ്ദേഹം പറയുന്നു. വെബ്സൈറ്റ്: www.bodinanaturals.com

 

∙ മുറി അണുമുക്തമാക്കാൻ വൂൾഫ് എയർമാസ്ക്

 

മുറികൾക്കുള്ളിലെ വൈറസുകളെ നിമിഷങ്ങൾക്കുള്ളിൽ നശിപ്പിക്കാൻ കഴിയുമെന്ന വിശേഷണത്തോടെ വൂൾഫ്‌ എയർമാസ്ക് എന്ന ഉപകരണം അവതരിപ്പിച്ചത് ഓൾ എബൗട്ട് ഇന്നവേഷൻസ് എന്ന സ്റ്റാർട്ടപ്പാണ്. ഇതിനകം, 30ലേറെ രാജ്യങ്ങളിൽ നിന്നായി ലഭിച്ചത് 20,000 ത്തിലേറെ ഓർഡർ! എയർമാസ്ക് പ്രവർത്തിപ്പിച്ചു നിമിഷങ്ങൾക്കകം 99.9 % വൈറസുകളെ നശിപ്പിക്കുമെന്നു രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ഐസിഎംആർ അംഗീകൃത ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞതായി ഡയറക്ടർ സുജേഷ് സുഗുണൻ പറഞ്ഞു. 

 

വിദേശത്ത് ഇത്തരം ഉപകരണങ്ങൾ ഏറെയുണ്ടെങ്കിലും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വായു ശുചീകരണ ഉപകരണമാണു വൂൾഫ് എയർമാസ്ക്. 500-1000 ചതുരശ്ര അടി വിസ്തീർണമുള്ള മുറികളിലെയും ഹാളുകളിലെയും വായു ശുചീകരിക്കുന്ന ഉപകരണങ്ങളാണു പുറത്തിറക്കുന്നത്. മുറിയിൽ ഘടിപ്പിച്ച എയർമാസ്ക് ഉപയോഗിച്ച് ഇലക്ട്രോ സ്റ്റാറ്റിക് ഊർജം പ്രസരിപ്പിച്ചു ദോഷകരമായ വൈറസുകളെ നശിപ്പിക്കുകയാണു ചെയ്യുന്നത്. വിദേശങ്ങളിൽ സമാന ഉപകരണങ്ങൾക്ക് 5 ലക്ഷം രൂപ വരെ വിലയുള്ളപ്പോൾ ഇവിടെ പരമാവധി 29,500 രൂപയാണു വില. വിവിധ പുരസ്കാരങ്ങളും നേടിക്കഴിഞ്ഞു, എയർ മാസ്കും ഓൾ എബൗട്ട് ഇന്നവേഷനും.

 

English Summary: Interesting Findings from Startups in the time of Covid 19