രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങി. ജൂലൈ 26, 27 ദിവസങ്ങളിലാണ് ആമസോൺ പ്രൈം ഡേ വിൽപന നടക്കുന്നത്. സ്മാർട് ഫോൺ, സ്മാർട് ടിവി, ഇലക്ട്രോണിക്സ്, ഫാഷൻ എന്നീ വിഭാഗങ്ങളിലെല്ലാം വൻ ഓഫറുകളും വിലക്കുറവുമാണ് നൽകുന്നത്. രാജ്യത്തെ വിദേശ ഇ–കൊമഴ്സ് കമ്പനികളെ നിയന്ത്രിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങി. ജൂലൈ 26, 27 ദിവസങ്ങളിലാണ് ആമസോൺ പ്രൈം ഡേ വിൽപന നടക്കുന്നത്. സ്മാർട് ഫോൺ, സ്മാർട് ടിവി, ഇലക്ട്രോണിക്സ്, ഫാഷൻ എന്നീ വിഭാഗങ്ങളിലെല്ലാം വൻ ഓഫറുകളും വിലക്കുറവുമാണ് നൽകുന്നത്. രാജ്യത്തെ വിദേശ ഇ–കൊമഴ്സ് കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് ആമസോണിന്റെ ഓഫർ വിൽപന എന്നതും ശ്രദ്ധേയമാണ്.

ADVERTISEMENT

ഈ വർഷത്തെ പ്രൈം ഡേ വിൽപനയിലൂടെ രാജ്യത്തെ കരകൗശലവസ്തു നിർമാതാക്കൾ, ചെറുകിട ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭകർ, നെയ്ത്തുകാർ, പ്രാദേശിക ഷോപ്പുകൾ എന്നിവയ്ക്ക് കോവിഡ് -19 ന്റെ ആഘാതത്തിൽ നിന്നു തിരിച്ചു കരകയറാൻ സഹായിക്കുമെന്നാണ് ആമസോൺ പറയുന്നത്. ഇന്ത്യയിലെ പ്രൈമിന്റെ അഞ്ചാം വാർഷികം കൂടിയാണിത്. വിവിധ വിഭാഗങ്ങളിലായി ഡിസ്കൗണ്ടുകളും മറ്റു ഇളവുകളും നൽകുന്നുണ്ട്.

മുന്നൂറിലധികം പുതിയ ഉൽപന്നങ്ങൾ ഈ രണ്ട് ദിവസത്തിനുള്ളിൽ അവതരിപ്പിക്കും. സ്മാർട് ഫോണുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ്, ആമസോൺ ഉപകരണങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ‘പുതിയ ലോഞ്ചുകളും മികച്ച ഡീലുകളുടെ ഒരു ശ്രേണിയും’ പ്രൈം അംഗങ്ങൾക്ക് പ്രത്യേകിച്ചും പ്രതീക്ഷിക്കാമെന്ന് ആമസോൺ അറിയിച്ചു.

ADVERTISEMENT

വിവിധ ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. ഇതോടൊപ്പം തന്നെ എക്സ്ചേഞ്ച് ഓഫറുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇളവുകൾ, നോ കോസ്റ്റ് ഇഎംഐ എന്നിവയും മറ്റു ചില ഓഫറുകളും നൽകുന്നുണ്ട്. മൊബൈൽ ഫോണുകൾക്ക് പുറമെ ലാപ്‌ടോപ്പുകൾ, ആമസോൺ ഉപകരണങ്ങൾ, ടിവികൾ, മറ്റ് ഇലക്‌ട്രോണിക്‌സ് എന്നിവയിലും വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

സ്മാർട് ടിവികൾക്ക് 65 ശതമാനം വരെ ഇളവുകൾ നൽകുമ്പോൾ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ 60 ശതമാനം കിഴിവിലും വാങ്ങാം. എച്ച്ഡിഎഫ്സിയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും. പുസ്തകങ്ങൾ, ടോയ്സ്, ഗെയിം എന്നിവയ്ക്ക് 70 ശതമാനം ഇളവുണ്ട്.

ADVERTISEMENT

പ്രൈം ഡേ വിൽ‌പന ആദ്യം ആസൂത്രണം ചെയ്തത് ജൂൺ മാസത്തിലായിരുന്നു, എന്നാൽ കോവിഡ്-19 കേസുകൾ വർധിച്ചതിനാൽ വിൽ‌പന അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.

English Summary: Amazon Prime Day Sale