കാഴ്ചയിൽ ഒരു കുഞ്ഞനാണ് ചിപ്പ്. വിലയും തുച്ഛം. എന്നാൽ ലോക ഇലക്ട്രോണിക്സ്, ഐടി, വാഹന വ്യവസായ രംഗം ഈ കുഞ്ഞന്റെ മുൻപിൽ സ്തംഭിച്ചുനിൽക്കുകയാണ്. ഓഹരിവിപണിയിൽ കമ്പനികളുടെ പ്രകടനത്തെ പോലും ഈ കുഞ്ഞൻ അടിച്ചുവീഴ്ത്തിയിരിക്കുന്നു. കോവിഡ് വ്യാപനത്തോടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും ആവശ്യക്കാർ

കാഴ്ചയിൽ ഒരു കുഞ്ഞനാണ് ചിപ്പ്. വിലയും തുച്ഛം. എന്നാൽ ലോക ഇലക്ട്രോണിക്സ്, ഐടി, വാഹന വ്യവസായ രംഗം ഈ കുഞ്ഞന്റെ മുൻപിൽ സ്തംഭിച്ചുനിൽക്കുകയാണ്. ഓഹരിവിപണിയിൽ കമ്പനികളുടെ പ്രകടനത്തെ പോലും ഈ കുഞ്ഞൻ അടിച്ചുവീഴ്ത്തിയിരിക്കുന്നു. കോവിഡ് വ്യാപനത്തോടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും ആവശ്യക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചയിൽ ഒരു കുഞ്ഞനാണ് ചിപ്പ്. വിലയും തുച്ഛം. എന്നാൽ ലോക ഇലക്ട്രോണിക്സ്, ഐടി, വാഹന വ്യവസായ രംഗം ഈ കുഞ്ഞന്റെ മുൻപിൽ സ്തംഭിച്ചുനിൽക്കുകയാണ്. ഓഹരിവിപണിയിൽ കമ്പനികളുടെ പ്രകടനത്തെ പോലും ഈ കുഞ്ഞൻ അടിച്ചുവീഴ്ത്തിയിരിക്കുന്നു. കോവിഡ് വ്യാപനത്തോടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും ആവശ്യക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചയിൽ ഒരു കുഞ്ഞനാണ് ചിപ്പ്. വിലയും തുച്ഛം. എന്നാൽ ലോക ഇലക്ട്രോണിക്സ്, ഐടി, വാഹന വ്യവസായ രംഗം ഈ കുഞ്ഞന്റെ മുൻപിൽ സ്തംഭിച്ചുനിൽക്കുകയാണ്. ഓഹരിവിപണിയിൽ കമ്പനികളുടെ പ്രകടനത്തെ പോലും ഈ കുഞ്ഞൻ അടിച്ചുവീഴ്ത്തിയിരിക്കുന്നു. കോവിഡ് വ്യാപനത്തോടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും ആവശ്യക്കാർ ഏറിയെങ്കിലും അവ നിർമിക്കാനാവശ്യമായ ഇലക്ട്രോണിക് ചിപ്പുകൾക്ക് (സെമികണ്ടക്ടറുകൾ) രൂക്ഷമായ ദൗർലഭ്യം നേരിടുകയാണ് ലോകമെങ്ങും. 2022 മധ്യത്തോടെ ചിപ്പ് ക്ഷാമം മാറുമെന്നാണ് കരുതിയിരുന്നതെങ്കിലും 2023 അവസാനമെങ്കിലും ആകുമെന്ന് പ്രമുഖ പ്രോസസ്സർ നിർമാതാക്കളായ ഇന്റലിന്റെ സിഇഒ പാറ്റ് ഗെൽസിങ്ങർ പറഞ്ഞുകഴിഞ്ഞു. 

 

ADVERTISEMENT

ചിപ്പ് ക്ഷാമത്തിന്റെ തുടക്കത്തിൽ ഏറ്റവും പ്രയാസപ്പെട്ടത് വാഹന നിർമാതാക്കളായിരുന്നെങ്കിൽ പ്രതിസന്ധി മൊബൈൽ ഫോൺ നിർമാണം അടക്കമുള്ള കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. ഉൽപന്ന നിർമാണം പല കമ്പനികളും വെട്ടിച്ചുരുക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമായ വിലവർധന ആഗോളവിപണിയിൽ പ്രതിഫലിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. ക്ഷാമം നേരിടാൻ ചിപ്പ് നിർമാണ കമ്പനികൾ പ്ലാന്റ് നിർമാണത്തിനു പദ്ധതികൾ ഊർജിതമാക്കിയെങ്കിലും ഇതിന്റെ പൂർണഫലം ലഭിക്കാൻ മൂന്നു വർഷം വരെ എടുത്തേക്കാമെന്നാണു വിലയിരുത്തൽ.  

 

ചിത്രം: Josep LAGO / AFP

ലോകമെങ്ങും ഏറ്റവും അധികം വിൽക്കപ്പെട്ട ഉൽപന്നങ്ങളിൽ നാലാം സ്ഥാനമാണ് ചിപ്പുകൾക്കുള്ളത്. ക്രൂഡ് ഓയിൽ, റിഫൈൻഡ് ഓയിൽ, കാറുകൾ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനത്ത്. അടിസ്ഥാന സൗകര്യ ഉൽപന്നമായി ചിപ്പുകളെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചതും മറ്റൊന്നുകൊണ്ടുമല്ല. വൈദ്യുത ചാലകമായ സിലിക്കോൺ ഉപയോഗിച്ചാണ് സെമികണ്ടക്ടറുകൾ നിർമിക്കുന്നത്. മൊബൈൽ ഫോൺ മുതൽ കോടികൾ വിലവരുന്ന കാറുകൾ വരെ നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സർക്യൂട്ടുകൾ ഈ ചിപ്പുകളിൽ അധിഷ്ഠിതമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി തുടങ്ങിയ എല്ലാ മേഖലകളെയും ചിപ്പുകളുടെ ക്ഷാമം പ്രതിസന്ധിയിലാക്കുന്നു. ഇതോടെ ടെക്നോളജിയെ ആശ്രയിച്ചു നിൽക്കുന്ന ആരോഗ്യരംഗം മുതൽ കാർഷിക മേഖല വരെ മന്ദഗതിയിലാകുമെന്നാണ് ആശങ്ക.

 

ADVERTISEMENT

കോവിഡ് വന്നതോടെ വീട്ടിലിരുന്ന് പഠനം, വീട്ടിലിരുന്ന് ജോലി തുടങ്ങിയവ കൂടിയതോടെ ഇലക്ട്രോണിക് ഉപകരണ വിപണിയിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. കംപ്യൂട്ടർ വിൽപന 2009–2010നു ശേഷമുള്ള ഏറ്റവും വലിയ വളർച്ച ഇക്കാലത്ത് നേടി. പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളുടെ വരുമാനവും കുതിച്ചു. വൈഫൈ ഉപകരണങ്ങൾ, ഗെയിം സ്റ്റിക്കുകൾ, സ്മാർട് വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാ മേഖലയിലും ഇതുവരെ കാണാത്തത്ര ആവശ്യക്കാരുടെ ഇടിച്ചുകയറ്റമുണ്ടായി. ഡേറ്റ ഉപയോഗം കൂടിയതോടെ ക്ലൗഡ് സേവനങ്ങൾക്കുള്ള ആവശ്യവും കൂടി. ഇതോടെ ഇവയിലെല്ലാം ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ചിപ്പുകൾക്കുള്ള ആവശ്യവും ഇരച്ചുകയറി.

 

∙ പ്രതിസന്ധിയിൽ 169 മേഖലകൾ

ചൈനയിലെ ചിപ്പ് ഫാക്ടറികളിലൊന്നിൽനിന്നുള്ള കാഴ്ച. ചിത്രം: NICOLAS ASFOURI / AFP

 

ADVERTISEMENT

ചിപ്പുകളുടെ ക്ഷാമം മൂലം ലോകമാകെ 169 വ്യവസായ രംഗങ്ങൾ പ്രതിസന്ധിയിലാണെന്നാണ് കണക്ക്. വാഹനം, മൊബൈൽ ഫോണുകൾ, ഡേറ്റാ സെന്ററുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും ആവശ്യത്തിനു ചിപ്പുകൾ കിട്ടാതെ നഷ്ടം സഹിച്ച് നിർമാണപ്രവർത്തനങ്ങൾ മന്ദഗതിയിൽ ആക്കിയിരിക്കുകയാണ്. വിവിധ കമ്പനികൾ വാഹനങ്ങൾ നിർമിച്ച് ഫാക്ടറിയിൽ ഇട്ടിട്ടുണ്ടെങ്കിലും ചിപ്പുകളുടെ കുറവു മൂലം അവ വിപണിയിൽ എത്തിക്കുന്നത് വൈകുന്നു. 

 

കോവിഡ് വ്യാപനത്തോടെ സ്വകാര്യ വാഹനങ്ങളോടു പ്രിയം കൂടിയെങ്കിലും പലർക്കും ബുക്ക് ചെയ്തു മാസങ്ങൾ കാത്തിരുന്നാണ് വാഹനങ്ങൾ കയ്യിൽ കിട്ടുന്നത്. ചിപ്പ് ലഭ്യതക്കുറവ് തുടരുന്നതിനാൽ ഈ വർഷം കാര്യങ്ങൾ അത്ര ശുഭകരമാകില്ല എന്നാണ് നിസാൻ സിഇഒ മകോടോ ഉച്ചീഡ കഴിഞ്ഞ ദിവസം പറഞ്ഞത്. 2021ൽ ലക്ഷ്യമിട്ടതിനേക്കാൾ അഞ്ചു ലക്ഷം കാറുകളെങ്കിലും കുറവു മാത്രമേ നിർമിക്കാനാകൂ എന്ന് നിസാൻ മേയിൽ വ്യക്തമാക്കിയിരുന്നു. ഫോക്സ്‌വാഗൺ, ഫോർഡ് അടക്കമുള്ള വാഹന നിർമാതാക്കളും പ്രതിസന്ധി നേരിടുകയാണ്. പല വാഹന നിർമാതാക്കളും ചില മോഡലുകളുടെ നിർമാണം നിർത്തിവച്ചിട്ടുമുണ്ട്.

 

ഗുരുതരമായ ചിപ്പ് ക്ഷാമമാണ് മുന്നിലുള്ളതെന്ന ആശങ്ക ആപ്പിൾ സിഇഒ ടിം കുക്കും കഴിഞ്ഞ ദിവസം പങ്കുവച്ചു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാളേറെ ഐഫോണിന് ആവശ്യക്കാർ കൂടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഏറ്റവും പുതിയ ഐ ഫോൺ മോഡലുകൾക്കായി കൂടുതൽ ചിപ്പ് ആപ്പിൾ വകമാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കിൽ പഴയ മോഡൽ ഐ ഫോണുകൾ, ഐ മാക്, ഐ പാഡ് എന്നിവയ്ക്ക് വിപണിയിൽ വരും മാസങ്ങളിൽ ക്ഷാമം നേരിട്ടേക്കാം. ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഹൈഎൻഡ് പ്രോസസറുകളുടെ നിർമാണത്തിലായിരിക്കും എഎംഡി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന സൂചന നൽകിയിട്ടുണ്ട്. 

 

ബജറ്റ് പ്രോസസർ നിർമാതാക്കൾ എന്ന നിലയിൽ പേരുകേട്ട എഎംഡിയുടെ തീരുമാനം ഇടത്തരം വിലയുള്ള പഴ്സനൽ കംപ്യൂട്ടറുകളുടെ ലഭ്യതയെ സാരമായി ബാധിച്ചേക്കാം. ചിപ്പ് ക്ഷാമം തങ്ങളെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് സാംസങ്, എൽജി തുടങ്ങിയ കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യം വർധിക്കുകയും ഉൽപാദനം കൂടാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പല ഉപകരണങ്ങളുടെയും വില കൂടാനുള്ള സാധ്യത സ്വാഭാവികം. ഇത് 1ശതമാനം മുൽ 3 ശതമാനം വരെയാകുമെന്നാണ് വിലയിരുത്തൽ. 

 

∙ ആദ്യ ഇര വാഹന നിർമാതാക്കൾ

 

ചിത്രം: WANG Zhao / AFP

ചിപ്പ് ക്ഷാമം പെട്ടെന്നു പിടികൂടിയത് വാഹനനിർമാതാക്കളെയാണ്. ഒരു ആധുനിക വാഹനത്തിൽ 1500 മുതൽ 3000 വരെ ചിപ്പുകൾ ഉണ്ടാകും. ഡിജിറ്റൽ സ്പീഡോമീറ്റർ മുതൽ എൻജിനിലെ സെൻസറുകൾ വരെ ചിപ്പുകളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.  കോവിഡിനെ തുടർന്ന് ഫാക്ടറികൾ അടച്ചിടേണ്ടി വന്നതോടെ ചിപ്പുകൾക്കുള്ള ഓർഡറുകൾ കമ്പനികൾ കാൻസൽ ചെയ്യുകയുണ്ടായി. കോവിഡിനെ തുടർന്ന് വാഹനങ്ങൾക്ക് ആവശ്യം കുറയുമെന്ന ധാരണയിലായിരുന്നു മേഖല. എന്നാൽ പ്രതീക്ഷയെ തകിടം മറിച്ച് വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറിയെങ്കിലും അതിനനുസൃതമായി നിർമാണം ത്വരിതപ്പെടുത്താൻ നിലവിൽ കമ്പനികൾക്കാവുന്നില്ല. ഇപ്പോൾ ഓർഡർ ചെയ്യുന്ന ചിപ്പുകൾ കിട്ടാൻ വൈകുന്നതാണ് കാരണം. 

 

കാറുകളേക്കാൾ വിലകൂടിയ ആധുനിക ചിപ്പുകൾ ഉപയോഗിക്കുന്നത്  മൊബൈൽ ഫോൺ നിർമാതാക്കളാണ്. അതുകൊണ്ട് തന്നെ വാഹന കമ്പനികൾക്കു നൽകുന്നതിനേക്കാൾ മുൻഗണന ചിപ്പ്  നിർമാതാക്കൾ മൊബൈൽ ഫോൺ കമ്പനികളുടെ ഓർഡറുകൾക്കാണ് നൽകുന്നത്. ലോകത്തെ മുഴുവൻ വാഹന നിർമാതാക്കളും ഉപയോഗിക്കുന്നതിനേക്കാൾ 1800 കോടി ഡോളറിന്റെ അധികം ചിപ്പുകൾ ആപ്പിൾ കമ്പനി മാത്രം ഉപയോഗിക്കുന്നുണ്ട്. 

 

എന്നാൽ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട ആവശ്യത്തിന് ചിപ്പുകൾ സംഭരിച്ചിരുന്നു. അതിനാൽ തങ്ങൾക്ക് നിർമാണം വരും മാസങ്ങളിൽ നിർത്തിവയ്ക്കേണ്ടി വരില്ലെന്നാണ് അവർ പറയുന്നത്. പല നിർമാതാക്കളും ഉയർന്ന മോഡലുകളിൽ നൽകി വന്നിരുന്ന ആധുനിക സാങ്കേതിക സൗകര്യങ്ങൾ ചിപ്പ് ലഭ്യതക്കുറവു മൂലം തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. 2018ലാണ് ലോകത്ത് ഏറ്റവും കൂടുതൽ കാറുകൾ വിറ്റത്; 8.4 കോടി യൂണിറ്റ്. ഈ നിലവാരത്തിലേക്ക് വിപണി തിരിച്ചുകയറാൻ 2025 എങ്കിലും ആയേക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

 

∙ കുറവ് നേരിടാൻ ചിപ്പ് നിർമാതാക്കൾ

 

കോവിഡിനെ തുടർന്ന് വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സവും ഉയർന്ന ആവശ്യവുമാണ് ചിപ്പ് ക്ഷാമം രൂക്ഷമാക്കിയിരിക്കുന്നത്. ചിപ്പ് നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിതരണത്തിലെ അസന്തുലിതാവസ്ഥയും കാര്യങ്ങൾ ഗുരുതരമാക്കി. സാംസങ്, തായ്‌വൻ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനി(ടിഎസ്എംസി), ബ്രോഡ്കോം, ചൈനയിലെ എസ്എംഐസി എന്നിവയാണ് ലോകത്തെ പ്രമുഖ സെമികണ്ടക്ടർ നിർമാതാക്കൾ. അമേരിക്കയിലാണ് ഇതു സംബന്ധിച്ച കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നതെങ്കിലും, തായ്‌വാനിലാണ് സെമികണ്ടക്ടർ അസംബ്ലി കൂടുതലായി ഉള്ളത്. ഏതാണ്ട് 60 ശതമാനം ചിപ്പുകളും നിർമിക്കുന്നത് ടിഎസ്എംസി തന്നെ. സാംസങ് ഉണ്ടാക്കുന്ന ചിപ്പുകൾ ഭൂരിപക്ഷവും സ്വന്തം ആവശ്യത്തിനാണ് എടുക്കുന്നത്. 

 

ചൈന– യുഎസ് ബന്ധം വഷളായതും ചിപ്പ് ഉൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എസ്എംഐസി ഉൽപാദനം വർധിപ്പിക്കാനുള്ള സജീവ ശ്രമത്തിലാണെങ്കിലും ഫാക്ടറിയിലേക്കുള്ള യന്ത്രഭാഗങ്ങൾ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തടസ്സം നേരിടുന്നുണ്ട്. ടിഎസ്എംസി തായ്‌വാനു പുറത്ത് ചൈനയിൽ വമ്പൻ ഫാക്ടറിയുടെ പണിപ്പുരയിലാണ്. ഒരു ചിപ്പ് അസംബ്ലി ഫാക്ടറി ആരംഭിക്കാൻ 1500 കോടി ഡോളർ മുതൽ മുടക്കെങ്കിലും ആവശ്യമാണ്. കൂടാതെ വൻ തോതിൽ ശുദ്ധജല ലഭ്യതയും ഫാക്ടറിക്കായി ഒരുക്കണം. സ്ഥലം ലഭ്യമാണെങ്കിലും എല്ലാ രാജ്യങ്ങളിലും ചിപ്പ് ഫാക്ടറികൾ തുടങ്ങാൻ സാധിക്കാത്തതിന് ഈ ശുദ്ധജലലഭ്യതക്കുറവ് ഒരു കാരണമാണ്.

ലോകത്തിന് വേണ്ടതിന്റെ 12 ശതമാനം ചിപ്പ് മാത്രമാണ് യുഎസ് ഉൽപാദിപ്പിക്കുന്നത്.  2021ൽ ചിപ്പ് നിർമാണ മേഖലയിൽ 21–25 ശതമാനം വളർച്ചാ സാധ്യതയാണ് കാണുന്നത്. 

 

∙ വില കൂടുന്നു മൊബൈൽ ഫോണിന്

 

കോവിഡിനെ തുടർന്നുള്ള ചിപ്പ് പ്രതിസന്ധിക്കു മുൻപു തന്നെ മൊബൈൽ ഫോൺ നിർമാതാക്കൾ വൻ തോതിൽ ചിപ്പുകൾ സംഭരിച്ചിരുന്നതിനാൽ അവരെ ക്ഷാമം അത്രയ്ക്കു ബാധിച്ചിരുന്നില്ല. 2021ലെ ആദ്യ മൂന്നു മാസത്തിൽ 26 ശതമാനം വർധനയാണ് മൊബൈൽ ഫോൺ വിൽപനയിൽ ലോകമാകെ ഉണ്ടായത്. എന്നാൽ മൊബൈൽ ഫോൺ കമ്പനികൾ വരും മാസങ്ങളിലായിരിക്കും ചിപ്പ് ക്ഷാമത്താ‍ൽ വലയാൻ പോകുന്നതെന്ന് ഈ രംഗത്തുള്ളവർ കണക്കുകൂട്ടുന്നു. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കൊറിയൻ നിർമാതാക്കളായ സാംസങ് 7.7 കോടി സ്മാർട് ഫോണുകളാണ് കയറ്റി അയച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായിരുന്നു ഇത്. 

 

സാംസങ്ങിന്റെ ലാഭത്തിൽ ജൂണിൽ അവസാനിച്ച പാദത്തിൽ 54 ശതമാനം വർധനയുണ്ടായി. വിപണി തിരിച്ചുവരവിന്റെ പാതയിലാണെന്നു പറയുമ്പോളും ചിപ്പ് ക്ഷാമം പ്രവചനാതീതമായി തുടരുകയാണെന്നു സാംസങ് വ്യക്തമാക്കിയിട്ടുണ്ട്. സാംസങ്ങിന്റെ വിവിധ സെമികണ്ടക്ടർ ഫാക്ടറികൾ കോവിഡ് പ്രതിസന്ധി മൂലം ദിവസങ്ങളോളം അടച്ചിടേണ്ടിവന്നിരുന്നു. ഹൈഎൻഡ് പ്രോസസറുകൾക്കുള്ള ചിപ്പുകൾ കൈവശമുണ്ടെങ്കിലും ഡിസ്പ്ലേ, ഓഡിയോ തുടങ്ങിയ അനുബന്ധ ആവശ്യങ്ങൾക്കുള്ള ചിപ്പുകളുടെ ദൗർലഭ്യമാണ് ആപ്പിളിനെ കൂടുതൽ വലയ്ക്കുന്നത്. ആപ്പിൾ, സാംസങ് ഒഴിച്ചുള്ള ഇടത്തരം, ചെറുകിട മൊബൈൽ ഫോൺ നിർമാതാക്കൾക്ക് വെല്ലുവിളി കുറച്ചുകൂടി കടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

 

കമ്പനികൾ പുതിയ ഫോണുകൾ അവതരിപ്പിക്കുന്നതിലും വൻ തോതിൽ കുറവുവന്നു. ഈ വർഷം ഇതുവരെ 310 പുതിയ അവതരണങ്ങളാണ് നടന്നത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ 370 പുതിയ ഫോണുകൾ വിപണിയിൽ എത്തുകയുണ്ടായി. ഫോണുകളുടെ മൊത്ത വിലയിൽ ഏപ്രിൽ– ജൂൺ പാദത്തിൽ 5 ശതമാനം വർധനയുണ്ടായതായാണ് കണക്ക്. മുൻകൊല്ലങ്ങളിലൊന്നും 2ശതമാനത്തിലധികം വില കൂടിയിട്ടില്ല. ഇന്ത്യയിൽ തന്നെ 8 ശതമാനം വരെ ജനപ്രിയ മോഡലുകൾക്ക് ചില ബ്രാൻഡുകൾ വില വർധിപ്പിച്ചു. 

 

English Summary: Why is there a Chip Shortage? Covid Worsen Global Tech and Auto Industry