കോവിഡ്‌കാലം കഴിയുമ്പോൾ ഡിജിറ്റൽ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വച്ചടി കയറ്റമുണ്ടാകുമോ...? ആര് ചോദിച്ചാലും ‘യെസ്, യെസ് കുതിച്ചു കയറും’ എന്നു മറുപടി പറയാവുന്ന ചോദ്യം. പക്ഷേ ലിനോവൊയുടെ ആഗോള ഓൺലൈൻ ഡിവിഷൻ മേധാവിയായ അജിത് ശിവദാസന് അങ്ങനെ പറയാൻ തോന്നുന്നില്ല. കാരണം ഇതെങ്ങനെ പ്ളേ ഔട്ട് ചെയ്യും എന്നതിൽ ഒരു

കോവിഡ്‌കാലം കഴിയുമ്പോൾ ഡിജിറ്റൽ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വച്ചടി കയറ്റമുണ്ടാകുമോ...? ആര് ചോദിച്ചാലും ‘യെസ്, യെസ് കുതിച്ചു കയറും’ എന്നു മറുപടി പറയാവുന്ന ചോദ്യം. പക്ഷേ ലിനോവൊയുടെ ആഗോള ഓൺലൈൻ ഡിവിഷൻ മേധാവിയായ അജിത് ശിവദാസന് അങ്ങനെ പറയാൻ തോന്നുന്നില്ല. കാരണം ഇതെങ്ങനെ പ്ളേ ഔട്ട് ചെയ്യും എന്നതിൽ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്‌കാലം കഴിയുമ്പോൾ ഡിജിറ്റൽ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വച്ചടി കയറ്റമുണ്ടാകുമോ...? ആര് ചോദിച്ചാലും ‘യെസ്, യെസ് കുതിച്ചു കയറും’ എന്നു മറുപടി പറയാവുന്ന ചോദ്യം. പക്ഷേ ലിനോവൊയുടെ ആഗോള ഓൺലൈൻ ഡിവിഷൻ മേധാവിയായ അജിത് ശിവദാസന് അങ്ങനെ പറയാൻ തോന്നുന്നില്ല. കാരണം ഇതെങ്ങനെ പ്ളേ ഔട്ട് ചെയ്യും എന്നതിൽ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്‌കാലം കഴിയുമ്പോൾ ഡിജിറ്റൽ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വച്ചടി കയറ്റമുണ്ടാകുമോ...? ആര് ചോദിച്ചാലും ‘യെസ്, യെസ് കുതിച്ചു കയറും’ എന്നു മറുപടി പറയാവുന്ന ചോദ്യം. പക്ഷേ ലിനോവൊയുടെ ആഗോള ഓൺലൈൻ ഡിവിഷൻ മേധാവിയായ അജിത് ശിവദാസന് അങ്ങനെ പറയാൻ തോന്നുന്നില്ല. കാരണം ഇതെങ്ങനെ പ്ളേ ഔട്ട് ചെയ്യും എന്നതിൽ ഒരു നിശ്ചയവുമില്ല. ഓൺലൈനായി മാത്രം വിൽപന നടത്തിയിരുന്ന ആമസോൺ ദേണ്ടെ ഓഫ് ലൈൻ സ്റ്റോറുകൾ തുറക്കുന്നു!!

 

ADVERTISEMENT

ഓൺലൈൻ വിപണനത്തിലും വിൽപ്പനയിലും വളർച്ചയുണ്ടാവും പക്ഷേ അതിന്റെ മോഡലുകളിൽ വൻ മാറ്റങ്ങൾ വരാം. ഗൂഗിളിനേക്കാളും വലിയ സേർച് എൻജിനായി ആമസോൺ മാറുന്ന കാലമാണിത് എന്ന അമ്പരപ്പിക്കുന്ന സത്യവും അജിത് വെളിപ്പെടുത്തി. അതായത് ഗൂഗിളിൽ നടക്കുന്ന സേർച്ചുകളേക്കാളേറെ ആമസോണിന്റെ വെബ്സൈറ്റിൽ ഉൽപന്നങ്ങൾക്കായി നടക്കുന്നുണ്ട്. അങ്ങനെ ആമസോൺ ആ സേർച്ചുകളിൽ പരസ്യം ഏർപ്പെടുത്തി വരുമാനം ഉണ്ടാക്കുന്നു.!

 

ഗൂഗിൾ തുടങ്ങിയത് സേർച്ച് എൻജിനായിട്ടാണ്. എന്നിട്ട് അവരുടെ സേർച്ചുകളിൽ പരസ്യം ഏർപ്പെടുത്തി വൻ വരുമാനം നേടി. ആമസോൺ തുടങ്ങിയത് ഓൺലൈൻ വിൽപ്പനയുമായി. പക്ഷേ പ്രോഡക്ട് സേർച്ചിൽ ഗൂഗിളിനെ കടത്തി വെട്ടിയതോടെ അവരും പരസ്യത്തിനായി സേർച്ചുകളെ ഉപയോഗിക്കുന്നു. രണ്ടു രീതിയിൽ തുടങ്ങിയ രണ്ടു കമ്പനികളും ഫലത്തിൽ ഒന്നായിരിക്കുകയാണ്.

 

ADVERTISEMENT

ഭാവി നിർമിത ബുദ്ധിയുടേതാണ്. ചൈന അതിൽ ഒന്നാമതെത്താൻ ബോധപൂർവം ശ്രമിക്കുന്നു. അനേകം തൊഴിൽ നഷ്ടം അതുകൊണ്ടുണ്ടാകും. പക്ഷേ പുതിയ അവസരങ്ങളും വളരും. അതിനു ചേർന്നവരെ കിട്ടാൻ മൽസരമാവും. തിരുവനന്തപുരം സിഇടിയിൽനിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ ബിടെക് ബിരുദം നേടിയ നേമം ഗീതാകോട്ടേജിൽ അജിത് ലിനോവൊയുടെ ഡിജിറ്റൽ മേധാവിയായി അമേരിക്കയിലെ നോർത്ത് കാരലൈനയിലാണു താമസം. ‘മനോരമ ഓൺലൈനിന്’ അദ്ദേഹം നൽകിയ അഭിമുഖത്തിൽ നിന്ന്..

 

∙ ഡിജിറ്റൽ ലോകത്തിന് കോവിഡ് കാലം എത്ര പ്രയോജനം ചെയ്തു?

 

Photo Source: Lenovo
ADVERTISEMENT

ഡിജിറ്റലായല്ലാതെ ആർക്കും വീട്ടിൽ അടച്ചിരുന്ന് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ പല മടങ്ങാണ് ആവശ്യക്കാർ കൂടിയത്. ഓൺലൈനിൽ ചെലവഴിക്കുന്ന സമയം വർധിച്ചു. പക്ഷേ ഉൽപന്നങ്ങളുടെ വിൽപ്പന പല മടങ്ങാക്കി വർധിപ്പിക്കാൻ ആർക്കും കഴിയുന്നില്ല. ലിനോവൊ, ഡെൽ, എച്ച്പി ഉൾപ്പടെ സർവതിന്റേയും ഉൽപാദനം ചൈനയിലും വുഹാനിലുമൊക്കെ ആയിരുന്നു. ലോക്ഡൗൺ കാലത്ത് ഫാക്റികൾ പൂട്ടി. സപ്ലൈ ചെയിൻ അവതാളത്തിലായി. സർവ ഉൽപന്നങ്ങളും സേവനങ്ങളും ഡിജിറ്റലായപ്പോൾ അവയുടെ നിർമാണത്തിനു വേണ്ട ചിപ്പുകൾ ഉൾപ്പടെയുള്ള കംപണന്റ്സിന് കടുത്ത ക്ഷാമമായി. ക്ഷാമം മാറിയാൽ വിൽപന പലമടങ്ങാവും.

 

∙ ഇന്ത്യ ഡിജിറ്റൽ ലോകത്ത് എവിടെ നിൽക്കുന്നു?

 

Photo Source: Lenovo

അമേരിക്കൻ വിപണിക്കു തുല്യമാണ് ഇന്ത്യ. ജനസംഖ്യ 130 കോടിയാണെങ്കിലും അതിൽ 60% പേർക്ക് മാത്രമേ ഇന്റർനെറ്റ് ഉള്ളൂവെങ്കിലും അവരുടെ സംഖ്യ വലുതാണ്. നമ്മുടെ ജനസംഖ്യയുടെ 30 ശതമാനത്തിൽ താഴെയാണ് യുഎസ് ജനസംഖ്യ. പക്ഷേ ആളോഹരി വരുമാനത്തിൽ ഇന്ത്യയുടെ  മേൽത്തട്ടിലുള്ള 30% പേർ അമേരിക്കൻ ഉപഭോക്താക്കൾക്കു കിടനിൽക്കും. അതിനാൽ ഇന്ത്യൻ വിപണി വലുതാണ്. ആറ് മാസം കൂടുമ്പോൾ ഇന്ത്യയിലെ വിൽപന ഇരട്ടിയാകുന്നുണ്ട്.

 

∙ ഈ വളർച്ചയിൽ ന്യൂജെൻ പങ്ക്? അവർക്ക് എന്തിലൊക്കെയാണു താൽപര്യം?

 

ഇന്നത്തെ കുട്ടികൾ വളർന്നത് സ്മാർട്ട് ഫോണിൽ കളിച്ചുകൊണ്ടാണ്. ന്യൂജെൻ കുട്ടികൾക്ക് പോഡ്കാസ്റ്റുകളിലും ഷോർട്ട് വിഡിയോസിലും സമൂഹ മാധ്യമങ്ങളിലും താൽപ്പര്യമുണ്ട്. ഫെയ്സ്ബുക്ക് മധ്യപ്രായക്കാരുടേതാണെങ്കിൽ യുവതയ്ക്ക് ഇൻസ്റ്റഗ്രാമാണു പ്രിയം. ഫോണിലാണു കളി മുഴുവനും. ഗെയിമിങ്, പലതരം ഷോകൾ കാണൽ– അതിന് നെറ്റ്ഫ്ലിക്സും യുട്യൂബുമെല്ലാമുണ്ട്.

 

∙ ഡിജിറ്റൽ വിപണനത്തിൽ ബിഗ് ഡേറ്റയുടെ പങ്ക്?

 

ബിഗ് ഡേറ്റയും നിർമ്മിത ബുദ്ധിയും (എഐ) എല്ലാറ്റിലുമുണ്ട്. സപ്ളൈ ചെയിനിലും കോൾ സെന്ററിലുമെല്ലാം. പണ്ട് സാംപിൾ സർവേ നടത്തിയായിരുന്നു ഉപയോക്താക്കളുടെ അഭിപ്രായം അറിഞ്ഞിരുന്നത്. ഇപ്പോൾ റിയൽ ടൈമായി അറിയാം. ഉൽപന്നങ്ങൾക്കു രൂപം നൽകുന്നതിൽ അതു വലിയ പങ്ക് വഹിക്കുന്നു. സെന്റിമെന്റ് അനാലിസിസ് യാഥാർഥ്യമായി. ഉപയോക്താവ് എന്തു ചിന്തിക്കുന്നു എന്നത് അപ്പപ്പോൾ അറിയാം. ബിഗ് ഡേറ്റ അത്തരം ഫീഡ്ബാക്കുകൾ ക്രോഡീകരിച്ച് എത്തിക്കുന്നു. ഏതൊക്കെ വിഭാഗങ്ങൾ എന്തു പറയുന്നു? വീട്ടമ്മമാർ, വിദ്യാർഥികൾ, ടെക്കികൾ, ഗെയിമേഴ്സ്... അതു പോലും അറിയാൻ കഴിയും.

 

∙ ലിനോവൊ ഡിജിറ്റൽ ലോകത്ത് എവിടെ നിൽക്കുന്നു?

 

പിസി നിരകളിൽ ലിനോവൊ ലോകത്തുതന്നെ ഒന്നാമതാണ്. 6000 കോടി ഡോളർ വരുമാനത്തിൽ 4000 കോടി ഡോളറിലേറെ ഇതിൽനിന്നു മാത്രം. ഡെസ്ക്ടോപ്, ലാപ്ടോപ്, നോട്ട്ബുക്ക്, ടാബ്‌ലറ്റ്... പക്ഷേ സെർവർ ബിസിനസിൽ എച്ച്പിയും ഡെല്ലും മുന്നിലാണ്. സ്മാർട്ട് ഫോണിൽ ആപ്പിളിനെ വെല്ലാനാവില്ല. സാംസങ്ങും ഷവോമിയും ഓപ്പോയും പിന്നിലുണ്ട്. പക്ഷേ ലോക പിസി വിപണിയുടെ 25% ലിനോവൊ സ്വന്തമാക്കിയതു നേട്ടമാണ്.

 

∙ ഡിജിറ്റൽ വിപണനം ലിനോവൊയ്ക്ക് എല്ലാ രാജ്യങ്ങളിലുമുണ്ടോ?

 

ലിനോവൊയ്ക്ക് 90 രാജ്യങ്ങളിൽ വിപണനമുണ്ടെങ്കിലും ഓൺലൈൻ വിൽപന 40 രാജ്യങ്ങളിൽ മാത്രം. ഓൺലൈനിന് ഓപറേഷനൽ ചെലവു കൂടുതലാണ്, പക്ഷേ ലാഭവും കൂടുതലാണ്. രാജ്യങ്ങളുടെ ജനസംഖ്യയും ഡിജിറ്റൽ ഉപയോഗവും ആളോഹരി വരുമാനവും ഒരു പ്രത്യേക തലത്തിൽ എത്തുമ്പോൾ മാത്രമേ ഡിജിറ്റൽ വിൽപനയും വിപണനവും ആരംഭിക്കാൻ കഴിയൂ. സ്വിറ്റ്സർലന്റിൽ ജനസംഖ്യ കുറവാണെങ്കിലും മറ്റു രണ്ടു കാര്യങ്ങളിലും വളരെ മുന്നിലാണ്. ഇന്ത്യ ഈ മൂന്നു കാര്യങ്ങളിലും ഏറെ മുന്നിലായി. ആഫ്രിക്കൻ രാജ്യങ്ങൾ പിന്നിലാണ്.

 

English Summary: Interview with Lenovo VP and General Manager Global E–commerce, Ajit Sivadasan