വീടിനു മുകളിൽ വയ്ക്കുന്ന ഡിഷ് ആന്റിനയിലൂടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്! കേൾക്കുമ്പോൾതന്നെ കൗതുകം തോന്നുന്ന സാറ്റ‍ലൈറ്റ് ബ്രോ‍ഡ്ബാൻഡ് സംവിധാനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകുമോ ഇല്ലയോ എന്നതാണ് ഇന്ത്യൻ ടെക് ലോകത്തെ ഏറ്റവും പുതിയ സംസാരവിഷയം. കേബിൾ വലിച്ചുള്ള ഇന്റർനെറ്റിനു പകരമാണ് ഉയരത്തിൽ സ്ഥാപിക്കുന്ന

വീടിനു മുകളിൽ വയ്ക്കുന്ന ഡിഷ് ആന്റിനയിലൂടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്! കേൾക്കുമ്പോൾതന്നെ കൗതുകം തോന്നുന്ന സാറ്റ‍ലൈറ്റ് ബ്രോ‍ഡ്ബാൻഡ് സംവിധാനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകുമോ ഇല്ലയോ എന്നതാണ് ഇന്ത്യൻ ടെക് ലോകത്തെ ഏറ്റവും പുതിയ സംസാരവിഷയം. കേബിൾ വലിച്ചുള്ള ഇന്റർനെറ്റിനു പകരമാണ് ഉയരത്തിൽ സ്ഥാപിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിനു മുകളിൽ വയ്ക്കുന്ന ഡിഷ് ആന്റിനയിലൂടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്! കേൾക്കുമ്പോൾതന്നെ കൗതുകം തോന്നുന്ന സാറ്റ‍ലൈറ്റ് ബ്രോ‍ഡ്ബാൻഡ് സംവിധാനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകുമോ ഇല്ലയോ എന്നതാണ് ഇന്ത്യൻ ടെക് ലോകത്തെ ഏറ്റവും പുതിയ സംസാരവിഷയം. കേബിൾ വലിച്ചുള്ള ഇന്റർനെറ്റിനു പകരമാണ് ഉയരത്തിൽ സ്ഥാപിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിനു മുകളിൽ വയ്ക്കുന്ന ഡിഷ് ആന്റിനയിലൂടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്! കേൾക്കുമ്പോൾതന്നെ കൗതുകം തോന്നുന്ന സാറ്റ‍ലൈറ്റ് ബ്രോ‍ഡ്ബാൻഡ് സംവിധാനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകുമോ ഇല്ലയോ എന്നതാണ് ഇന്ത്യൻ ടെക് ലോകത്തെ ഏറ്റവും പുതിയ സംസാരവിഷയം. കേബിൾ വലിച്ചുള്ള ഇന്റർനെറ്റിനു പകരമാണ് ഉയരത്തിൽ സ്ഥാപിക്കുന്ന ഡിഷ് ആന്റിന വഴി ഇന്റർനെറ്റ് വീടുകളിലേക്ക് എത്തുന്നത്. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്, ആമസോണിന്റെ കിയ്പർ, ഭാരതി എയർടെൽ ഭാഗമായ വൺവെബ് തുടങ്ങിയ വമ്പൻ കമ്പനികൾ ഇന്ത്യൻ സാറ്റ്കോം മേഖലയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. 

ഇതിൽ സ്റ്റാർലിങ്കും ആമസോണും കേന്ദ്രസർക്കാരുമായി അനൗദ്യോഗിക ആശയവിനിമയം നടത്തിയതായാണ് വിവരം. എന്നാൽ ഔദ്യോഗികമായ അപേക്ഷ ഇതുവരെ നൽകിയിട്ടില്ലെന്ന് സ്റ്റാർലിങ്ക് ഇന്ത്യ ഡയറക്ടറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ സഞ്ജയ് ഭാർഗവ പറഞ്ഞു. ഇവയ്ക്ക് നിലവിലെ ഇന്റർനെറ്റ് സേവനദാതാക്കളുടേതുപോലെ സ്പെക്ട്രം ലേലം തുടങ്ങിയ നടപടികൾ വേണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ സാറ്റലൈറ്റ് സ്പെക്ട്രത്തിന് ലോകത്തൊരിടത്തും ലേലമില്ലെന്നാണ് ഈ മേഖലയിലെ കമ്പനികളുടെ മറുപടി. 

ADVERTISEMENT

∙ കാത്തിരിപ്പുമായി 5000 പേർ

സർക്കാർ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ഉപഗ്രഹങ്ങളുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ ബ്രോ‍ഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനുള്ള ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് പദ്ധതിക്കായി രാജ്യത്ത് മുൻകൂർ പണമടച്ച് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് 5,000ലധികം പേരാണ്. 2022 അവസാനത്തോടെ രാജ്യത്ത് 2 ലക്ഷം കണക്‌ഷനുകൾ പ്രവർത്തനസജ്ജമാകുമെന്നാണ് സ്റ്റാർലിങ്കിന്റെ പ്രതീക്ഷ. ലോകമാകെ പ്രീ–ബുക്കിങ് 5 ലക്ഷം കടന്നു. 1 ലക്ഷം കണക്ഷനുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 2 ലക്ഷം കണക്ഷനുകളാണ് ഇന്ത്യയിൽ ലക്ഷ്യമിടുന്നതെങ്കിലും സർക്കാർ അനുമതി ലഭിച്ചില്ലെങ്കിൽ ലക്ഷ്യം നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സ്റ്റാർലിങ്കിന്റെ പ്രീ–ബുക്കിങ് ഇന്ത്യയിലും നടക്കുന്നുണ്ട്. 99 ഡോളറാണ് (7350 രൂപ) നിരക്ക്. സ്റ്റാർലിങ്കിന്റെ മൊബൈൽ ആപ് വഴി നിങ്ങളുടെ സ്ഥലത്ത് കണക്റ്റിവിറ്റിയുണ്ടോയെന്ന് പരിശോധിക്കാം. കൂടുതൽ പ്രീ–ബുക്കിങ് വന്നാൽ സർക്കാർ അനുമതി ലഭിക്കാൻ അത്രയും എളുപ്പമാകുമെന്നും സഞ്ജയ് പറഞ്ഞു. സർക്കാർ അനുമതി തേടുന്ന പ്രക്രിയ സങ്കീർണമാണ്. രാജ്യമാകെ ഒരുമിച്ച് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൈലറ്റ് പദ്ധതിയായി നിശ്ചിത സ്ഥലങ്ങളിൽ മാത്രം ആരംഭിക്കാനാണ് പദ്ധതി.

സ്റ്റാർലിങ്ക് ഉപഗ്രഹം

∙ സ്റ്റാർലിങ്കിനെതിരെ പരാതി 

ADVERTISEMENT

സ്റ്റാർലിങ്ക് ഇന്റർനെറ്റ് പദ്ധതിക്ക് സർക്കാർ അനുമതി പോലും ലഭിക്കുന്നതിനു മുൻപ് പ്രീ–ബുക്കിങ് നടത്തി ജനങ്ങളിൽ നിന്ന് പണം ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ ഇതര സംഘടനയായ ടെലികോം വാച്ച്ഡോഗ് ടെലികോം സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. കമ്പനിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അനുമതിക്കുള്ള അപേക്ഷ പോലും സ്റ്റാർലിങ്ക് നൽകിയിട്ടില്ല. എന്നിട്ടും ഒരു വിദേശ കമ്പനി പണം പിരിക്കുന്നത് റിസർവ് ബാങ്ക് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നെന്നാണ് ആക്ഷേപം. പരാതി സർക്കാർ കാര്യമായെടുത്താൽ സ്റ്റാർലിങ്കിന് ഇന്ത്യയിലെ പ്രീ–ബുക്കിങ് നിർത്തിവയ്ക്കേണ്ടി വരാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

∙ എയർടെല്ലും സാറ്റ്കോം യുദ്ധത്തിലേക്ക്

ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയ്ക്കു പിന്നാലെ എയർടെല്ലിനു പങ്കാളിത്തമുള്ള വൺവെബ്ബും ഇന്ത്യയിലെ പദ്ധതികൾ പ്രഖ്യാപിച്ചത് അടുത്താണ്. ഉപഗ്രഹ കമ്പനിയായ ഹ്യൂഗ്സുമായി ചേർന്ന് ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ ഉപഗ്രഹ ബ്രോ‍ഡ്ബാൻഡ് എത്തിക്കുമെന്നാണ് വൺവെബ്ബിന്റെ പ്രഖ്യാപനം. 2022ൽ വൺവെബ് സജ്ജമാകും.

∙ എന്താണ് സാറ്റലൈറ്റ് ബ്രോ‍ഡ്ബാൻഡ്?

ADVERTISEMENT

ആയിരക്കണക്കിന് ചെറുഉപഗ്രങ്ങളാണ് പദ്ധതിക്കായി വിന്യസിക്കുന്നത്. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. കേബിൾ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം. സെക്കൻഡിൽ 50 എംബി മുതൽ 150 എംബി വരെ സ്പീഡ് പരീക്ഷണ വേർഷനായ ബീറ്റയിൽ ലഭിക്കുമെന്നാണ് സ്റ്റാർലിങ്കിന്റെ അവകാശവാദം. കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതനുസരിച്ച് വേഗവും കൂടും. 648 ഉപഗ്രഹങ്ങളാണ് വൺവെബ്ബിന്റെ ആദ്യഘട്ടത്തിലുണ്ടാവുക. സ്റ്റാർലിങ്ക് നിലവിൽ 1600 ഉപഗ്രങ്ങൾ വിന്യസിച്ചുകഴിഞ്ഞു.

∙ എതിർപ്പ് മറ്റു കോണുകളിൽനിന്നും

ബ്രോ‍ഡ്ബാൻഡ് സേവനദാതാക്കളുടെ സംഘടനയായ ബ്രോ‍ഡ്ബാൻഡ് ഇന്ത്യ ഫോറം സ്പേസ് എക്സ് നീക്കത്തിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി, ഐഎസ്ആർഒ എന്നിവയ്ക്ക് കത്തെഴുതിയിരുന്നു. 

രാജ്യത്ത് ഇത്തരം സേവനങ്ങൾ നൽകാൻ സ്പേസ് എക്സിന് അനുമതിയില്ലെന്നായിരുന്നു വാദം. സ്റ്റാർ ലിങ്ക് സേവനങ്ങൾ നൽകുന്നതിനുള്ള ഉപഗ്രഹ ഫ്രീക്വൻസിക്ക് അംഗീകാരം ലഭിച്ചില്ലെന്നും ബ്രോഡ്ബാൻഡ് ഫോറം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ ട്രായ് അടക്കമുള്ള സ്ഥാപനങ്ങൾ എടുക്കുന്ന നിലപാടാണ് ഇനി നിർണായകം.

English Summary: Elon Musk, Amazon to Offer Satellite Internet in India