മുഹമ്മദ് റാഷിദ് ടി. മേധാവിയായി പ്രവര്‍ത്തിക്കുന്ന കോഡ്‌സാപ്പിന് (CODESAP) ഇന്ന് രാജ്യത്തിനകത്തും പുറത്തും ശക്തമായ സാന്നിധ്യമുണ്ട്. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളില്‍ പോലും കോഡ്സാപ്പിന് ഉപഭോക്താക്കളുണ്ട്. 2014 ൽ കേവലം 30,000 രൂപയ്ക്ക് റാഷിദും സുഹൃത്ത് ഷമീറും ചേര്‍ന്ന്

മുഹമ്മദ് റാഷിദ് ടി. മേധാവിയായി പ്രവര്‍ത്തിക്കുന്ന കോഡ്‌സാപ്പിന് (CODESAP) ഇന്ന് രാജ്യത്തിനകത്തും പുറത്തും ശക്തമായ സാന്നിധ്യമുണ്ട്. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളില്‍ പോലും കോഡ്സാപ്പിന് ഉപഭോക്താക്കളുണ്ട്. 2014 ൽ കേവലം 30,000 രൂപയ്ക്ക് റാഷിദും സുഹൃത്ത് ഷമീറും ചേര്‍ന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഹമ്മദ് റാഷിദ് ടി. മേധാവിയായി പ്രവര്‍ത്തിക്കുന്ന കോഡ്‌സാപ്പിന് (CODESAP) ഇന്ന് രാജ്യത്തിനകത്തും പുറത്തും ശക്തമായ സാന്നിധ്യമുണ്ട്. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളില്‍ പോലും കോഡ്സാപ്പിന് ഉപഭോക്താക്കളുണ്ട്. 2014 ൽ കേവലം 30,000 രൂപയ്ക്ക് റാഷിദും സുഹൃത്ത് ഷമീറും ചേര്‍ന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഹമ്മദ് റാഷിദ് ടി. മേധാവിയായി പ്രവര്‍ത്തിക്കുന്ന കോഡ്‌സാപ്പിന് (CODESAP) ഇന്ന് രാജ്യത്തിനകത്തും പുറത്തും ശക്തമായ സാന്നിധ്യമുണ്ട്. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളില്‍ പോലും കോഡ്സാപ്പിന് ഉപഭോക്താക്കളുണ്ട്. 2014 ൽ കേവലം 30,000 രൂപയ്ക്ക് റാഷിദും സുഹൃത്ത് ഷമീറും ചേര്‍ന്ന് തുടങ്ങിയ ഒരു സ്റ്റാര്‍ട്ടപ് കമ്പനിയാണ് കോഡ്സാപ്. ഇത്തരം ഉദ്യമങ്ങളുമായി മുന്നോട്ടിറങ്ങാന്‍ കഴിയാതെ അമാന്തിച്ചു നില്‍ക്കുന്നവര്‍ക്ക് ഒരു പ്രചോദനം കൂടിയാണ് കോഡ്സാപ്. 2016 ല്‍ കൊച്ചിയിലെ സൈബര്‍ വില്ലേജിന്റെ കോഴിക്കോട് വിഭാഗത്തിലായിരുന്നു തുടക്കം. ഇപ്പോള്‍ കോഴിക്കോട്ടെ യുഎല്‍ സൈബര്‍പാര്‍ക്ക് കേന്ദ്രമാക്കിയാണ് കോഡ്‌സാപ് ടെക്‌നോളജീസ് എല്‍എല്‍പി പ്രവര്‍ത്തിക്കുന്നത്.

ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം

ADVERTISEMENT

തുടക്കത്തില്‍ വന്‍ മുതല്‍മുടക്ക് ഇറക്കാതെ വിവിധ ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞ് മൊബൈല്‍ ആപ്പുകള്‍ അടക്കമുള്ള സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കിയാണ് കോഡ്‌സാപ് കളം പിടിച്ചത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയിരുന്നു അവരുടെ സേവനം തേടിയത്. കുട്ടികളുടെ പഠന നിലവാരവും മറ്റും മാതാപിതാക്കള്‍ക്ക് അറിയാന്‍ സാധിക്കുന്ന രീതിയിലാണ് ആപ്പുകള്‍ വികസിപ്പിച്ചത്. മെഡിക്കല്‍ പരിശീലനരംഗത്തെ വമ്പന്മാരായ ഡോക്ടര്‍ ഭാട്യ ഉള്‍പ്പെടെ പല കമ്പനികളും കോഡ്‌സാപ് ഉപയോഗിക്കുന്നുണ്ട്.

കോഡിങ്ങിനോടു താത്പര്യമുള്ള ഒരു കൂട്ടം വ്യക്തികളെ ചേര്‍ത്താണ് റാഷിദ് കോഡ്‌സാപ് (Codesap) സ്ഥാപിച്ചത്. തങ്ങളുടെ മൊബൈല്‍ ആപ്പുകള്‍ക്കൊക്കെ തനതു വ്യക്തിത്വം ഉണ്ടാകണമെന്ന ആഗ്രഹമാണ് ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്. കോഡ്‌സാപ് കൂടാതെ എഡ്യൂസാപ് (edusap), മൊബിസാപ് (mobisap), സി സാപ് (C SAP) എന്നീ പ്രോഡക്ടുകളും റാഷിദിന്റെ ടീം ഒരുക്കിയിട്ടുണ്ട്.

∙ ഇതര സേവനങ്ങള്‍

കോഡ്സാപ്പിനു കീഴില്‍ വിദ്യാഭ്യാസേതര മേഖലകളിലേക്കു കടക്കാനും റാഷിദിന്റെ കമ്പനി ശ്രമിക്കുന്നു. ബിസിനസുകാര്‍ക്കുള്ള സോഫ്റ്റ്‌വെയര്‍ പ്രോഡക്ടുകള്‍, വെബ് ഡെവലപ്‌മെന്റ്, മൊബൈല്‍ ആപ് നിര്‍മാണം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിലേക്കും സേവനങ്ങള്‍ എത്തിച്ചു തുടങ്ങിട്ടുണ്ട്.

ADVERTISEMENT

എഡബ്ല്യുഎച് എൻജിനീയറിങ് കോളജില്‍ നിന്നാണ് കോഴിക്കോട് സ്വദേശിയായ റാഷിദ് കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ഡിഗ്രി സ്വന്തമാക്കുന്നത്. 2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ വൊളന്റിയര്‍ ആയും റാഷിദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗൂഗിള്‍ ഡെവലപ്പേഴ്‌സ് ഗ്രൂപ്പിലും വൊളന്റിയര്‍ ആയി പ്രവര്‍ത്തിച്ചുവരുന്നു.

കോഴിക്കോട് കോര്‍പ്പറേഷനു കീഴിലെ എല്ലാ സ്‌കൂളുകളിലും കോഡ്‌സാപ് ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇറക്കുമതി, കയറ്റുമതി ലൈസന്‍സുകള്‍ സ്വന്തമാക്കി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് റാഷിദ് പറയുന്നു. സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലും ശാഖ തുടങ്ങിയിട്ടുണ്ട്.

‘നിങ്ങള്‍ നടക്കാന്‍ തുടങ്ങുമ്പോഴാണ് വഴി തെളിഞ്ഞുവരുന്നത്’ എന്ന പേര്‍ഷ്യന്‍ കവി റൂമിയുടെ വരികള്‍ റാഷിദ് ഉദ്ധരിച്ചിട്ടുണ്ട്. പുതിയതായി തെളിയുന്ന വഴികളിലേക്ക് കടക്കാന്‍ കാത്തിരിക്കുകയാണ് റാഷിദും കോഡ്‌സാപ്പും എന്നത് വ്യക്തം.

∙ മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ മുഹമ്മദ് റാഷിദും

ADVERTISEMENT

 

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് 2021 ൽ കോഡ്സാപ്പ് മേധാവി മുഹമ്മദ് റാഷിദും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ നാലം ഭാഗം ഒക്ടോബർ 23 നാണ് നടക്കുന്നത്. 

 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് ഡിജിറ്റൽ സംഗമത്തിന്റെ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. 

 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ്’ നാലാം പതിപ്പ്.

 

ജെയിന്‍ ഓൺലൈൻ ആണ് ഉച്ചകോടിയുടെ മുഖ്യ പങ്കാളി. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://educate.techspectations.com സന്ദർശിക്കുക.

 

English Summary: Muhammed Rashid, founder and CEO - Codesap Technologies LLP - Techspectations Educate - 2021