ഇന്ത്യയിൽ ഈ വർഷം അവസാനത്തോടെ 5ജി സേവനങ്ങൾ ലഭിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ആദ്യ ഘട്ടത്തിൽ 13 മെട്രോ നഗരങ്ങളിൽ മാത്രമാണ് 5ജി വിന്യസിക്കുക. 5ജിയിൽ കമ്പനി ഇതിനകം തന്നെ കാര്യമായ പുരോഗതി കൈവരിച്ചതായി റിലയൻസ് ജിയോ റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഈ വർഷം അവസാനത്തോടെ 5ജി സേവനങ്ങൾ ലഭിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ആദ്യ ഘട്ടത്തിൽ 13 മെട്രോ നഗരങ്ങളിൽ മാത്രമാണ് 5ജി വിന്യസിക്കുക. 5ജിയിൽ കമ്പനി ഇതിനകം തന്നെ കാര്യമായ പുരോഗതി കൈവരിച്ചതായി റിലയൻസ് ജിയോ റിപ്പോർട്ട് ചെയ്തു. 

ADVERTISEMENT

ഇന്ത്യയിലുടനീളമുള്ള 1,000 മുൻനിര നഗരങ്ങൾക്കായി 5ജി കവറേജ് പ്ലാനിങ് പൂർത്തിയാക്കിയതായി ടെലികോം ഓപ്പറേറ്റർ അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ആദ്യ ട്രയൽ റണ്ണിനായി ജിയോ സ്വന്തം സാങ്കേതിക സംവിധാനങ്ങളും 5ജി ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇതിനിടെ ജിയോയുടെ 5ജി സ്പീഡ് ടെസ്റ്റ് വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവരുന്നതിനു മുൻപേ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ADVERTISEMENT

91മൊബൈൽസ് പങ്കിട്ട റിപ്പോർട്ട് അനുസരിച്ച്, നിലവിലുള്ള 4ജി നെറ്റ്‌വർക്കുമായി താരതമ്യം ചെയ്താൽ റിലയൻസ് ജിയോയുടെ 5ജി നെറ്റ്‌വർക്കിന് എട്ട് മടങ്ങ് ഡൗൺലോഡ് വേഗവും 15 മടങ്ങ് അപ്‌ലോഡ് വേഗവും വാഗ്ദാനം ചെയ്യാൻ പ്രാപ്തമാണ്. 420 എംബിപിഎസ് വേഗത്തിലും 412 എംബിപിഎസ് അപ്‌ലോഡ് വേഗത്തിലും ഡൗൺലോഡ് ചെയ്യാൻ ജിയോയ്ക്ക് കഴിയുമെന്നും ഇത് കാണിക്കുന്നു. ഇതിനർഥം ഉപയോക്താക്കൾക്ക് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമ ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് ഡൗൺലോഡ് ചെയ്യാം.

ADVERTISEMENT

മുംബൈയിൽ ജിയോയുടെ 4ജി നെറ്റ്‌വർക്കിന് 46.82എംബിപിഎസ് ഡൗൺലോഡ് വേഗവും 25.31എംബിപിഎസ് അപ്‌ലോഡ് വേഗവും ഉണ്ട്. ഇതിനേക്കാൾ എത്രയോ മുകളിലാണ് ജിയോ 5ജിയുടെ വേഗം. എന്നാൽ, 5ജിയും ഔദ്യോഗികമായി അവതരിപ്പിക്കുമ്പോൾ ഇത്രയും വേഗം ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കൂടുതൽ ഉപയോക്താക്കൾ വരുന്നതോടെ 5ജിയുടെ നിലവിലെ വേഗം ലഭിച്ചേക്കില്ല.

English Summary: Reliance Jio 5G has 8 Times Faster Download Speed- Test Details Leaked