റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രാജ്യത്തുടനീളമുള്ള എല്ലാ എടിഎമ്മുകളിലും കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ നിർദേശിച്ചു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയാണ് ഇത് സാധ്യമാക്കുന്നത്. 2021 മാർച്ച് വരെ, യുപിഐ വഴി ആദ്യമായി ഒരു മാസത്തിനുള്ളിൽ 500 കോടി ഇടപാടുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രാജ്യത്തുടനീളമുള്ള എല്ലാ എടിഎമ്മുകളിലും കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ നിർദേശിച്ചു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയാണ് ഇത് സാധ്യമാക്കുന്നത്. 2021 മാർച്ച് വരെ, യുപിഐ വഴി ആദ്യമായി ഒരു മാസത്തിനുള്ളിൽ 500 കോടി ഇടപാടുകളാണ് നടന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ADVERTISEMENT

കാർഡ് രഹിത പണം പിൻവലിക്കൽ സേവനം ഈ മാസം ആദ്യം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്‌വർക്കുകളിലും കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സൗകര്യം ലഭ്യമാക്കാൻ നിർദേശിക്കപ്പെട്ടിരിക്കുന്നു എന്നാണ് 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പണ നയ പ്രസ്താവനയിൽ ദാസ് പറഞ്ഞിരുന്നത്.

അപ്പോൾ എന്താണ് കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ? ലളിതമായി പറഞ്ഞാൽ, ഡെബിറ്റോ ക്രെഡിറ്റ് കാർഡോ ഉപയോഗിക്കാതെ തന്നെ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ ഈ സേവനം ആരെയും അനുവദിക്കും. പണരഹിത ഇടപാട് എങ്ങനെ പ്രവർത്തിക്കും എന്നതിനെ കുറിച്ച് കൂടുതൽ വ്യക്തമാക്കുന്ന കാര്യങ്ങൾ ജനങ്ങൾ എടിഎം കൗണ്ടറുകളിൽ തന്നെ ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ ആക്‌സെഞ്ചർ ഫിനാൻഷ്യൽ സർവീസസിന്റെ ലീഡ് സോണാലി കുൽക്കർണി പറഞ്ഞു.

ADVERTISEMENT

∙ യുപിഐ ഉപയോഗിച്ച് കാർഡ് രഹിത എടിഎം പിൻവലിക്കൽ പ്രവർത്തിക്കുന്ന രണ്ട് വഴികൾ

1. ഉപഭോക്താവ് പണം പിൻവലിക്കാൻ എടിഎം മെഷീനിന് വേണ്ട വിശദാംശങ്ങൾ നൽകേണ്ടതുണ്ട്

2. തുടർന്ന് എടിഎം ഒരു ക്യുആർ കോഡ് സൃഷ്ടിക്കും

ADVERTISEMENT

3. ഉപഭോക്താവ് യുപിഐ ആപ് ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്യുകയും പണം പിൻവലിക്കാനുള്ള അഭ്യർഥന അംഗീകരിക്കുകയും ചെയ്യുന്നു

4. ഇതോടെ എടിഎം പണം നൽകും

∙ മറ്റൊരു വഴി

1. ആദ്യം, ഉപയോക്താക്കൾ അവരുടെ യുപിഐ ഐഡിയും പിൻവലിക്കൽ തുകയും എടിഎം മെഷീനിൽ നൽകുക

2. ഉപയോക്താക്കൾക്ക് ഒരു യുപിഐ ആപ്പിൽ ഒരു അഭ്യർഥന ലഭിക്കും

3. നിലവിലുള്ള യുപിഐ ആപ് പാസ്‌വേഡ് ഉപയോഗിച്ച് ഇടപാടിന് അംഗീകാരം നൽകും

4. വിവവരങ്ങൾ പരിശോധിച്ചതിന് ശേഷം എടിഎമ്മിൽ നിന്ന് പണം ലഭിക്കും

തുടക്കത്തിൽ തിരഞ്ഞെടുത്ത ബാങ്കുകൾക്ക് മാത്രമാണ് കാർഡില്ലാത്ത എടിഎം പിൻവലിക്കൽ സേവനം ലഭ്യമാകുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയാണ് തുടക്കത്തിൽ ഈ സേവനം നൽകുന്ന കമ്പനികൾ.

കാർഡ് രഹിത എടിഎം പിൻവലിക്കൽ സേവനം ആരംഭിക്കുന്നതോടെ എടിഎം സോഫ്റ്റ്‌വെയർ നവീകരിക്കുന്നതിനും മറ്റ് പേയ്‌മെന്റ് അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും ബാങ്കുകൾ കൂടുതൽ പണം ചെലവഴിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇത് ഉപയോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നതിലേക്ക് നയിച്ചേക്കാനും സാധ്യതയുണ്ട്.

English Summary: you will be able to withdraw cash from an ATM without a card