ലോക കോടീശ്വൻ ഇലോൺ മസ്കിന്റെ കീഴിലുള്ള സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇപ്പോൾ 32 രാജ്യങ്ങളിൽ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ലഭ്യതയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്റ്റാർലിങ്കിന്റെ സേവനങ്ങൾ ലോകത്തിന്റെ പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക കോടീശ്വൻ ഇലോൺ മസ്കിന്റെ കീഴിലുള്ള സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇപ്പോൾ 32 രാജ്യങ്ങളിൽ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ലഭ്യതയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്റ്റാർലിങ്കിന്റെ സേവനങ്ങൾ ലോകത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിൽ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ, മസ്‌കിന്റെ ബഹിരാകാശ കമ്പനി ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ലോകമെമ്പാടുമുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിന്റെ ലഭ്യത കാണിക്കുന്ന മാപ്പ് സ്റ്റാർലിങ്ക് ട്വിറ്ററിൽ പങ്കിട്ടു. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും മിക്ക ഭാഗങ്ങളിലും സേവനം ലഭ്യമാണെന്ന് മാപ്പിൽ കാണിക്കുന്നുണ്ട്. തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവയുടെ ചില ഭാഗങ്ങളിൽ സേവനം ഉടൻ ലഭിക്കുമെന്നും മാപ്പിൽ നിന്നു മനസിലാക്കാം.

ADVERTISEMENT

ഉടനടി സേവനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുന്നില്ല. എന്നാൽ ‘ഉടൻ വരുന്നു’ എന്ന നീല നിറത്തിലാണ് ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്. 25 രാജ്യങ്ങളിൽ സ്റ്റാർലിങ്ക് സേവനം ലഭ്യമാകുമെന്ന് കമ്പനി നേരത്തേ പറഞ്ഞിരുന്നുവെങ്കിലും ആ പട്ടിക ഇപ്പോൾ 32 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

സ്റ്റാർലിങ്കിന്റെ പ്രധാന വിപണികളിലൊന്നായാണ് ഇന്ത്യയെ ആദ്യം കണക്കാക്കിയിരുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പ്രീ-ഓർഡറുകൾ പോലും ആരംഭിച്ചു. എന്നാൽ, ബുക്കിങ് ആരംഭിക്കുന്നതിന് മുന്‍പ് സ്റ്റാർലിങ്കിന്റെ സേവനങ്ങൾക്ക് സർക്കാരിൽ നിന്ന് ലൈസൻസ് നേടണമെന്ന് അറിയിച്ചതിനെത്തുടർന്ന് നവംബറിൽ അത് താൽക്കാലികമായി നിർത്തിവച്ചു.

ADVERTISEMENT

സർക്കാർ മുന്നറിയിപ്പിനെ തുടർന്ന് സ്റ്റാർലിങ്കിന്റെ സേവനങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകാൻ തുടങ്ങി. രാജ്യത്ത് 5,000-ത്തിലധികം പ്രീ-ഓർഡറുകൾ ലഭിച്ചതായും കമ്പനി അവകാശപ്പെട്ടു. പിന്നീട്, ജനുവരിയിൽ സ്റ്റാർലിങ്കിന്റെ ഇന്ത്യാ മേധാവി സഞ്ജയ് ഭാർഗവ കമ്പനി വിടുകയും ചെയ്തു.

English Summary: SpaceX’s Starlink now available in 32 countries, coming soon to India