യുക്രെയ്ൻ–റഷ്യ യുദ്ധത്തോടെ തകർന്ന ലോകസാമ്പത്തിക ക്രമത്തിൽ ക്രിപ്റ്റോ കറൻസിയും നിലയില്ലാക്കയത്തിൽ കിടക്കുകയാണ്. സാധാരണഗതിയിൽ ഓഹരി വിപണിയുടെ കയറ്റിറക്കങ്ങളും ആഗോള എണ്ണവിലയുമൊന്നും ക്രിപ്റ്റോ മാർക്കറ്റിനെ സാരമായി ബാധിക്കാറില്ല. എന്നാൽ ഇത്തവണ കണക്കുകൂട്ടലുകൾ തെറ്റി. ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ

യുക്രെയ്ൻ–റഷ്യ യുദ്ധത്തോടെ തകർന്ന ലോകസാമ്പത്തിക ക്രമത്തിൽ ക്രിപ്റ്റോ കറൻസിയും നിലയില്ലാക്കയത്തിൽ കിടക്കുകയാണ്. സാധാരണഗതിയിൽ ഓഹരി വിപണിയുടെ കയറ്റിറക്കങ്ങളും ആഗോള എണ്ണവിലയുമൊന്നും ക്രിപ്റ്റോ മാർക്കറ്റിനെ സാരമായി ബാധിക്കാറില്ല. എന്നാൽ ഇത്തവണ കണക്കുകൂട്ടലുകൾ തെറ്റി. ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്ൻ–റഷ്യ യുദ്ധത്തോടെ തകർന്ന ലോകസാമ്പത്തിക ക്രമത്തിൽ ക്രിപ്റ്റോ കറൻസിയും നിലയില്ലാക്കയത്തിൽ കിടക്കുകയാണ്. സാധാരണഗതിയിൽ ഓഹരി വിപണിയുടെ കയറ്റിറക്കങ്ങളും ആഗോള എണ്ണവിലയുമൊന്നും ക്രിപ്റ്റോ മാർക്കറ്റിനെ സാരമായി ബാധിക്കാറില്ല. എന്നാൽ ഇത്തവണ കണക്കുകൂട്ടലുകൾ തെറ്റി. ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്ൻ–റഷ്യ യുദ്ധത്തോടെ തകർന്ന ലോകസാമ്പത്തിക ക്രമത്തിൽ ക്രിപ്റ്റോ കറൻസിയും നിലയില്ലാക്കയത്തിൽ കിടക്കുകയാണ്. സാധാരണഗതിയിൽ ഓഹരി വിപണിയുടെ കയറ്റിറക്കങ്ങളും ആഗോള എണ്ണവിലയുമൊന്നും ക്രിപ്റ്റോ മാർക്കറ്റിനെ സാരമായി ബാധിക്കാറില്ല. എന്നാൽ ഇത്തവണ കണക്കുകൂട്ടലുകൾ തെറ്റി. ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളുടെ മൂല്യം കൂപ്പുകുത്തി. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എൻഎഫ്ടി (നോൺ–ഫൻജിബിൾ ടോക്കൺ) കലാരൂപങ്ങളുടെ വിപണി സജീവമായി നിൽക്കുമ്പോഴാണ് ഇതു സംഭവിച്ചതെന്നത് ഒട്ടേറെ കലാകാരന്മാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എൻഎഫ്ടി കലാരൂപങ്ങൾ എതേറിയം അടക്കമുള്ള ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത്. മാർക്കറ്റ് പ്ലേസ് എന്നാണ് ഈ വിപണി അറിയപ്പെടുന്നത്. എങ്ങനെ എൻഎഫ്ടിയിൽനിന്ന് പണമുണ്ടാക്കാം? ക്രിപ്റ്റോ കറൻസിയുടെ തകർച്ച താൽക്കാലിക പ്രതിഭാസമാണോ? എൻഎഫ്ടി വിപണിയുടെ ഭാവി എന്താണ്? കലാകാരന്റെ അവിടത്തെ സ്ഥാനമെവിടെയാണ്? ലോകമാകെ എൻഎഫ്ടി ശൈശവദശയിൽ നിൽക്കുമ്പോൾ കലാകാരന് അതിലുള്ള സാധ്യതയും വെല്ലുവിളിയും വിസ്മയിപ്പിക്കുന്നതാണെന്നു  വിലയിരുത്തുന്നു പ്രശസ്ത ചിത്രകാരനും എൻഎഫ്ടി ക്യുറേറ്ററുമായ ഉണ്ണിക്കൃഷ്ണ എം.ദാമോദരൻ. ‌എൻഎഫ്ടി ലോകത്തെ അവഗണിച്ച് ഒരു കലാകാരന് ഇനി മുന്നോട്ടു പോകാനാകില്ലെന്ന് അദ്ദേഹം പറയുന്നു. ഭാവിയിലെ കറൻസി ക്രിപ്റ്റോ ആയിരിക്കുമെന്നാണ് വിലയിരുത്തൽ. കലാകാരൻ ആ യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ടതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ആദ്യമായി ക്യുറേറ്റ് ചെയ്യപ്പെട്ട എൻഎഫ്ടി എക്സിബിഷനായ ഉട്ടോപ്യൻ ഡിസ്ടോപ്യയുടെ ഭാഗമായി കൊച്ചിയിലെത്തിയ ഉണ്ണിക്കൃഷ്ണ എം.ദാമോദരൻ എൻഎഫ്ടി വിപണിയെക്കുറിച്ച് മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു. 

 

ADVERTISEMENT

∙ കേരളത്തിൽ ആദ്യമായി എൻഎഫ്ടി കലാരൂപങ്ങൾ ക്യുറേറ്റ് ചെയ്യുമ്പോൾ, അതിനു പിന്നിലുള്ള ലക്ഷ്യമെന്താണ്?

 

അധികാര കേന്ദ്രങ്ങളില്ലാത്ത വികേന്ദ്രീകൃത സമ്പ്രദായത്തിലാണ് ബ്ലോക്ക് ചെയ്ൻ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. എൻഎഫ്ടി അതിൽ അധിഷ്ഠിതമായതിനാൽ പ്രായമോ, വർഗമോ, കലാകാരന്റെ ജീവിത പശ്ചാത്തലമോ ഇവിടെ വിഷയമല്ല. ആർക്കും കടന്നുവരാം. നിങ്ങളുടെ കലയ്ക്ക് ഇവിടെ ആവശ്യക്കാരുണ്ട്. ഉട്ടോപ്യൻ ഡിസ്ടോപ്യയിലൂടെ ആ സന്ദേശമാണ് മുന്നോട്ടു വയ്ക്കുന്നത്. കലാകാരന് ടെക്നോളജി ഒരു മാധ്യമം എന്ന നിലയിൽ ഉപയോഗിക്കാൻ കഴിയണം. അവന്റെ പ്രത്യയശാസ്ത്രം മാറ്റാതെ തന്നെ സാങ്കേതിക വിദ്യയെ മികച്ച രീതിയിൽ ഉപയോഗിക്കാനാകും. എൻഎഫ്ടി ഇന്ത്യയിൽ ഇപ്പോഴും ശൈശവ ദശയിൽ ആണ്. അതു മുതലെടുക്കാൻ കലാകാരന്മാരെ മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമമാണ് ഉട്ടോപ്യൻ ഡിസ്ടോപ്യയിലെ എൻഎഫ്ടി വേദി. 150ലേറെ എൻഎഫ്ടി കലാകാരന്മാരുടെ സൃഷ്ടികൾ ഇവിടെ പ്രദർശിപ്പിക്കുന്നു. ഡിജിറ്റൽ കമ്യൂണിറ്റിക്ക് ഒന്നിച്ചുകൂടാൻ ഏറ്റവും സൗകര്യപ്രദമായ കൊച്ചിയെ തന്നെ പ്രദർശന വേദിയായി തിരഞ്ഞെടുത്തതും അതുകൊണ്ടാണ്. 

കൊച്ചിയിൽ ‘ഉട്ടോപ്യൻ ഡിസ്ടോപ്യ’ പ്രദർശനത്തിലുള്ള എൻഎഫ്ടി കലാരൂപം

 

ADVERTISEMENT

∙ കല ടെക്നോളജിയായി മാറുമ്പോൾ കലാകാരന്റെ സ്ഥാനമെവിടെയാണ്?

 

ലളിതമായി പറഞ്ഞാൽ കലാരൂപങ്ങൾ കൈമാറ്റം ചെയ്യാനുള്ള ഒരു ഡിജിറ്റൽ ചന്തയാണ് എൻഎഫ്ടി. നിങ്ങളുടെ കലാരൂപം ഒരു തവണ എൻഎഫ്ടി ചന്തയിൽ വിൽപനയ്ക്കായി വച്ചാൽ അത് ബ്ലോക്ക് ചെയ്ൻ ശൃംഖലയുടെ ഭാഗമായിക്കഴിഞ്ഞു. കല്ലിൽ പണ്ട് ശിലാലിഖിതങ്ങൾ എഴുതിവയ്ക്കുന്നതുപോലെ, പിന്നീട് അത് മായ്ക്കാൻ ആകില്ല. കലാകാരന്റെ പേരും അവിടെ കോഡുകളായി എഴുതിച്ചേർക്കപ്പെടുന്നു. ആർക്കും തിരുത്താൻ കഴിയുന്നതല്ല അത്. എൻഎഫ്ടി കലാരൂപത്തിന്റെ ആധികാരികത അവിടെയാണ്. ഏതൊരു പുതിയ കലാകാരനും മികവുണ്ടെങ്കിൽ ഇവിടെ സ്ഥാനമുണ്ട്. 

 

ADVERTISEMENT

∙ എൻഎഫ്ടിയിൽ ആസ്വാദകന്റെ സ്ഥാനം?

 

എൻഎഫ്ടിയിലൂടെ കലാസ്വാദനം പൊളിച്ചെഴുതപ്പെടുന്നു. പരമ്പരാഗത രീതിയിൽ ഒരു ചിത്രം ആസ്വദിക്കാൻ അത് സ്ഥാപിച്ചിരിക്കുന്ന ഇടത്ത് ആസ്വാദകൻ ചെല്ലേണ്ടതുണ്ട്. എൻഎഫ്ടിയിൽ അത് ആസ്വാദകന് ഒപ്പം സഞ്ചരിക്കുന്നു. മൊബൈൽ, ഡെസ്ക്ടോപ്, ടാബ്‌ലറ്റ്, ലാപ്ടോപ് തുടങ്ങി എവിടെയും കല ആസ്വദിക്കാം. 

കൊച്ചിയിൽ ‘ഉട്ടോപ്യൻ ഡിസ്ടോപ്യ’ പ്രദർശനത്തിലുള്ള എൻഎഫ്ടി കലാരൂപം

 

∙ പരമ്പരാഗത കലാകാരനിൽനിന്ന് എൻഎഫ്ടി കലാകാരൻ എങ്ങനെ വ്യത്യസ്തനാണ്?

 

എൻഎഫ്ടി വാങ്ങുന്ന ‘കലക്‌ടേഴ്‌സ്’ നിക്ഷേപകർ കൂടിയാണ്. ക്രിപ്റ്റോ കറൻസിയിൽ അവർ നിക്ഷേപിക്കുകയാണ്. അതുകൊണ്ട് കലാരൂപം ഇവിടെ ഒരു ഉൽപന്നം കൂടിയാണ്. അതിനോടുള്ള വിയോജിപ്പു കൊണ്ടാകണം പരമ്പരാഗത കലാകാരന്മാർ എൻഎഫ്ടിയിൽനിന്ന് അകന്നു നിൽക്കുന്നത്. എൻഎഫ്ടിയിൽ കലാകാരന് കൂറേയേറെ ഉത്തരവാദിത്തമുണ്ട്. ഏതാനും കലാരൂപങ്ങൾ വിറ്റശേഷം കലാകാരൻ തന്റെ അക്കൗണ്ട് ലോഗൗട്ട് ചെയ്ത് ഇറങ്ങിപ്പോയാൽ അയാളുടെ ചിത്രങ്ങളുടെ മൂല്യം ഇടഞ്ഞുപോകാം. അത് ചിത്രം വാങ്ങുന്ന ആളോടുള്ള വഞ്ചനകൂടിയാകും. അതുകൊണ്ട് ആരോഗ്യകരമായ എൻഎഫ്ടി സമൂഹം കെട്ടിപ്പടുക്കാൻ കലാകാരനും മുൻകൈ എടുക്കണം. ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിലാണ് എൻഎഫ്ടി വിപണിയിലെ പ്രചാരം നടക്കുന്നത്. അവിടെ ഇടനിലക്കാരില്ല. സൃഷ്ടാവും പ്രചാരകനും കലാകാരൻതന്നെ. എൻഎഫ്ടി ഇക്കോസിസ്റ്റത്തിൽ മറ്റുള്ളവരുടെ ചിത്രങ്ങൾ വാങ്ങാനുള്ള മനസും കലാകാരന്മാർ ഉണ്ടാകണം. 

 

ഉണ്ണികൃഷ്ണ എം.ദാമോദരൻ (ഇടത്), ‘ഉട്ടോപ്യൻ ഡിസ്ടോപ്യ’ പ്രദർശനത്തിലുള്ള എൻഎഫ്ടി കലാരൂപം (വലത്)

∙ എൻഫ്ടി ലോകത്ത് കല നേരിടുന്ന വെല്ലുവിളി?

 

എൻഎഫ്ടി മാർക്കറ്റ് പ്ലേസിലെ കലക്ടേഴ്സ് നിശ്ചിത രീതിയിൽ കലാരൂപങ്ങൾ സൃഷ്ടിക്കണമെന്ന് സമ്മർദം ചെലുത്താറുണ്ട്. അതിനോട് ഒരു ജാഗ്രത കലാകാരന്മാർക്കുണ്ടാകണം. സൃഷ്ടിയിലെ സ്വാതന്ത്ര്യത്തെ ഒരു പരിധിവരെ വിട്ടുകൊടുക്കരുത്. വൻ കോർപറേറ്റുകൾ അവരുടെ മാർക്കറ്റിങ് ബജറ്റിൽ എൻഎഫ്ടി ഉൾപ്പെടുത്തിക്കഴിഞ്ഞു. ബ്രാൻഡുകൾ അവരുടെ ഉൽപന്നങ്ങളുടെ ഉപയോഗക്രമത്തിൽ എൻഎഫ്ടി ഉൾപ്പെടുത്തുന്നുണ്ട്. ഒരു ബ്രാൻഡിന്റെ എൻഎഫ്ടി സ്വന്തമാക്കിയവർക്ക്, ആ ബ്രാൻഡ് പുതിയതായി അവതരിപ്പിക്കുന്ന ഉൽപന്നങ്ങൾ എക്സ്ക്ലൂസീവ്‌ലി നൽകുന്നതടക്കമുള്ള പുത്തൻ മാർക്കറ്റിങ് രീതികൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് എൻഎഫ്ടി കലാകാരന് ഭാവിയിൽ ഒരു വെല്ലുവിളി ആയേക്കാം. നിങ്ങളുടെ എൻഎഫ്ടി കല വാങ്ങിയാൽ എനിക്ക് എന്ത് ഓഫർ ലഭിക്കും എന്ന് കലക്ടർമാർ ചിന്തിച്ചേക്കാം. 

 

∙ എൻഎഫ്ടിയിലെ പുതിയ ട്രെൻഡ്?

 

ജനറേറ്റീവ് ആർട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയാണ് എൻഎഫ്ടിയിലെ ട്രെൻഡുകൾ. കൂടാതെ പരമ്പരാഗതരീതിയിലുള്ള സൃഷ്ടികൾ ഡിജിറ്റലൈസ് ചെയ്ത് എൻഎഫ്ടിയിൽ വ്യാപകമായി വരുന്നുണ്ട്. രണ്ടു വ്യത്യസ്ത വൈദഗ്ധ്യമുള്ളവർ ഒന്നുചേർന്ന് എൻഎഫ്ടി സൃഷ്ടിക്കാവുന്നതും സാധാരണയായിരിക്കുന്നു. ഉദാഹരണത്തിന് ഒരു ആനിമേറ്റർ, ഒരു ഫോട്ടോഗ്രാഫർ എന്നിവർക്കു ചേർന്ന് ഒരു എൻഎഫ്ടി ഉണ്ടാക്കാം. ക്രിപ്റ്റോ വിപണിയിൽ കറൻസികളുടെ മൂല്യം വല്ലാതെ ഇടിഞ്ഞിട്ടുണ്ട്്. പക്ഷേ കലാകാരന്മാർ അവരുടെ സൃഷ്ടികൾ ഒരുക്കുന്ന തിരക്കിലാണ്. 

 

∙ ക്രിപ്റ്റോ കറൻസി വിപണിയിലെ ഇടിവ് എൻഎഫ്ടി വിപണിയിൽ എങ്ങനെ പ്രതിഫലിക്കുന്നു?

 

ക്രിപ്റ്റോകറൻസിയുടെ മൂല്യം ഇടിഞ്ഞതോടെ ഇടപാടുകളിൽ കുറവുവന്നിട്ടുണ്ട്. പക്ഷേ, എൻഎഫ്ടി കലാകാരന്മാർ പുതിയ വർക്കുകൾ ചെയ്തു വയ്ക്കുകയാണ്. വിപണി ഉണരുന്നതോടെ ആ വർക്കുകൾ മാർക്കറ്റ് പ്ലേസിലേക്ക് എത്തും–ഉണ്ണിക്കൃഷ്ണ എം.ദാമോദരൻ പറഞ്ഞു നിർത്തുന്നു.

 

∙ എന്താണ് എൻഎഫ്‌ടി? എങ്ങനെയാണ് ഇടപാട്?

 

മുഖ്യമായും ഡിജിറ്റൽ കലാസൃഷ്ടികൾക്കു വരുമാനം കണ്ടെത്താനുള്ള പുതിയ അവസരമാണ് ബ്ലോക്ചെയിൻ അധിഷ്ഠിത സാങ്കേതികവിദ്യയായ എൻഎഫ്ടി വഴി തുറക്കുന്നത്. പണം ഉൾപ്പെടുന്നതിനാൽ ശ്രദ്ധയോടെ വേണം എൻഎഫ്ടി ഇടപാടുകൾ. വികേന്ദ്രീകൃത ഡിജിറ്റൽ ലെഡ്ജറായ ബ്ലോക്ചെയിനിൽ സൂക്ഷിക്കുന്ന നിശ്ചിത യൂണിറ്റ് ഡേറ്റയാണ് എൻഎഫ്ടി. ഫോട്ടോ, ഡിജിറ്റൽ ചിത്രങ്ങൾ, ഓഡിയോ, വിഡിയോ, സിനിമ എന്നിങ്ങനെയെന്തും ഡിജിറ്റൽ രൂപത്തിൽ എൻഎഫ്ടിയാക്കി മാറ്റാം. ഇടപാടുകൾ കൂടുതലും ബിറ്റ്കോയിനു സമാനമായ ക്രിപ്റ്റോകറൻസിയായ എതേറിയം വഴിയാണ്. ടെസോസ് പോലെയുള്ള ക്രിപ്റ്റോകറൻസികളുമാകാം.

 

ആർട് ഗാലറികളിൽ വിൽക്കുന്നതുപോലെ എൻഎഫ്ടി അധിഷ്ഠിത മാർക്കറ്റ്പ്ലേസ് പ്ലാറ്റ്ഫോമുകളിലൂടെയാണ് എൻഎഫ്ടി ഉൽപന്നങ്ങൾ വിൽക്കുന്നത്. ബ്ലോക്ചെയിൻ ശൃംഖല പരിപാലിക്കാൻ ഉയർന്ന കംപ്യൂട്ടർ ക്ഷമതയും വലിയതോതിൽ വൈദ്യുതിയും ആവശ്യമാണ്. അതിനാൽ എൻഎഫ്ടി ആയി ഡിജിറ്റൽ ആർട് അപ്‍ലോഡ് ചെയ്യാൻ നിശ്ചിത ഫീസ് നൽകണം. പ്രമുഖ പ്ലാറ്റ്ഫോമുകളിൽ ചാർജ് വളരെ കൂടുതലാണ്. ക്രിപ്റ്റോകറൻസിയിലാണ് ഇടപാട് എന്നതിനാൽ മെറ്റാമാസ്ക് (Metamask) പോലെയുള്ള ക്രിപ്റ്റോ വോലറ്റുകൾ ആവശ്യമാണ്. ബിനാൻസ് (Binance) പോലെയുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽനിന്ന് പണം നൽകി എതേറിയം വാങ്ങുകയും ചെയ്യാം. തുടർന്ന് എൻഎഫ്ടി പ്ലാറ്റ്ഫോമുകളായ ഫൗണ്ടേഷൻ (foundation.app), ഓപ്പൺസീ (opensea.io) തുടങ്ങിയവയിൽ അക്കൗണ്ട് തുറന്ന് വോലറ്റ് ബന്ധിപ്പിക്കാം. 

 

മിന്റിങ് എന്ന പ്രക്രിയയിലൂടെയാണ് ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്ഫോമിലേക്ക് അപ്‍ലോഡ് ചെയ്യുന്നത്. തുടർന്ന് ഉൽപന്നത്തിനു പ്രതീക്ഷിക്കുന്ന തുക എതേറിയത്തിൽ രേഖപ്പെടുത്താം. ഒരു എതേറിയം ഏകദേശം 2.87 ലക്ഷം രൂപയ്ക്കു തുല്യമാണ്. നിശ്ചിത വിലയിടുന്നതിനു പകരം ലേലത്തിനു വയ്ക്കാനും സൗകര്യമുണ്ട്. വാങ്ങുന്നയാൾ പണം എതേറിയം രൂപത്തിലായിരിക്കും നമ്മുടെ വോലറ്റിലേക്കു തരിക. ഇതോടെ ടോക്കൺ ആ ആൾക്കു കൈമാറും.

 

English Summary: Do NFT Market Suffers in Crypto Crash? Digital Content and Design Specialist Unnikrishna M Damodaran Speaks