5ജി സ്പെക്ട്രം (റേഡിയോ തരംഗം) ലേലത്തിന്റെ രണ്ട് റൗണ്ട് പിന്നിട്ടപ്പോൾ 4 കമ്പനികളിൽ നിന്നായി കേന്ദ്രത്തിനു ലഭിച്ചത് 1.49 ലക്ഷം കോടി രൂപയുടെ ബിഡുകൾ. 2015ൽ ലഭിച്ച റെക്കോർഡ് ബിഡ് തുകയായ 1.09 ലക്ഷം കോടി രൂപയെ ഇത് മറികടന്നു. ഓഗസ്റ്റ് 15നു മുൻപായി കമ്പനികൾക്ക് സ്പെക്ട്രം അലോട്ട് ചെയ്യുമെന്നും, ഒക്ടോബറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

5ജി സ്പെക്ട്രം (റേഡിയോ തരംഗം) ലേലത്തിന്റെ രണ്ട് റൗണ്ട് പിന്നിട്ടപ്പോൾ 4 കമ്പനികളിൽ നിന്നായി കേന്ദ്രത്തിനു ലഭിച്ചത് 1.49 ലക്ഷം കോടി രൂപയുടെ ബിഡുകൾ. 2015ൽ ലഭിച്ച റെക്കോർഡ് ബിഡ് തുകയായ 1.09 ലക്ഷം കോടി രൂപയെ ഇത് മറികടന്നു. ഓഗസ്റ്റ് 15നു മുൻപായി കമ്പനികൾക്ക് സ്പെക്ട്രം അലോട്ട് ചെയ്യുമെന്നും, ഒക്ടോബറിൽ 5ജി ഇന്ത്യയിൽ യാഥാർഥ്യമായി തുടങ്ങുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ADVERTISEMENT

ലേലത്തിന്റെ രണ്ടാം ദിവസം 4,000 കോടി രൂപ കൂടിയാണ് ആദ്യ ദിവസത്തെ 1.45 ലക്ഷം കോടി രൂപയിലേക്ക് ചേർത്തത്. ബുധനാഴ്ച മിഡ്-ബാൻഡ് (സി-ബാൻഡ്) (3.3 - 3.67 ജിഗാഹെർട്സ്), ഹൈ ബാൻഡ് (26 ജിഗാഹെർട്സ്) എന്നിവയിലാണ് കാര്യമായ ലേലം നടന്നത്. ലേലം ഇന്ന് അവസാനിക്കും. ഇതുവരെ, ഒൻപതാം റൗണ്ടിന്റെ അവസാനം ഏകദേശം 1,49,454 കോടി രൂപ (1.49 ട്രില്യൺ രൂപ) ലേലത്തിലൂടെ ലഭിച്ചുവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു,

ബുധനാഴ്ചത്തെ ലേലത്തിന്റെ അവസാന റിപ്പോർട്ട് പ്രകാരം ജിയോ 82,500 കോടി രൂപയും എയർടെൽ 46,000 കോടി രൂപയും വോഡഫോൺ ഐഡിയ (വി) 19,000 കോടി രൂപയും ചെലവഴിച്ചു. അതേസമയം, പുതുമുഖമായ അദാനി ഡേറ്റാ നെറ്റ്‌വർക്ക്‌സ് ഉയർന്ന ബാൻഡ് സ്പെക്‌ട്രത്തിനായി ഏകദേശം 900-1,000 കോടി രൂപയ്ക്ക് ലേലം വിളിച്ചു. വിശകലന വിദഗ്ധർ പറയുന്നതനുസരിച്ച് 700 ജിഗാഹെർട്സ് ബ്രാൻഡ് വാങ്ങിയ ഒരേയൊരു ടെലികോം ജിയോയാണ്. ഇത് 5ജി സേവനത്തിൽ മറ്റുള്ളവരെക്കാൾ മത്സരാധിഷ്ഠിത നേട്ടം ജിയോയ്ക്ക് നൽകും.

ADVERTISEMENT

യുപി-ഈസ്റ്റ്, ഒഡീഷ സർക്കിളുകളിലേക്ക് 1800 മെഗാഹെർട്‌സ് ബാൻഡിൽ ലേലം വിളിക്കാൻ ജിയോയും എയർടെല്ലും തമ്മിൽ കാര്യമായ മൽസരം നടന്നു. പ്രത്യേകിച്ച് യുപി-ഈസ്റ്റിലേക്ക് 5ജി സ്പെക്ട്രം വിളിക്കാൻ രണ്ട് കമ്പനികളും സജീവമായി രംഗത്തുണ്ടായിരുന്നു. ലഖ്‌നൗ, പ്രയാഗ്‌രാജ്, വാരണാസി, ഗോരഖ്പൂർ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്നതാണ് യുപി–ഈസ്റ്റ്.

കൂടാതെ രണ്ട് ടെലികോം കമ്പനികളും ജെ ആൻഡ് കെ, നോർത്ത് ഈസ്റ്റ്, കർണാടക, കേരളം, യുപി-വെസ്റ്റ്, രാജസ്ഥാൻ, എംപി, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ എട്ട് സർക്കിളുകളിൽ മിഡ്-ബാൻഡ് എയർവേവുകളിൽ ലേലം വിളിക്കാൻ മൽസരിച്ചു. കേരളത്തിലേക്കായി 26 ജിഗാഹെർട്സ് സ്‌പെക്‌ട്രം ബാൻഡിനായി ഇരു കമ്പനികളും സജീവമായി രംഗത്തിറങ്ങിയിരുന്നു.

ADVERTISEMENT

ഈ സ്ഥലങ്ങളിലെല്ലാം കവറേജ് വളരെ പ്രധാനമാണ്. നല്ല കവറേജ് ലഭിക്കാൻ ഒരു താഴ്ന്ന ബാൻഡ് ആവശ്യമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് വളരെ ഉയർന്ന നിലവാരത്തിലുള്ള സേവനം നൽകുമെന്ന് ഉറപ്പുണ്ടെന്ന് മന്ത്രി പറഞ്ഞു. 700 ജിഗാഹെർട്സ് ബാൻഡിന് നിരക്ക് 40 ശതമാനം കുറച്ചിരുന്നു. എന്നാൽ, ടെലികോം കമ്പനികൾ ഈ ബാൻഡ് ചെലവേറിയതാണെന്ന് ആരോപിച്ചിരുന്നു. ഇതിനാൽ ടെലികോം കമ്പനികൾ 700 മെഗാഹെർട്സ് ബാൻഡ് മുൻപത്തെ രണ്ട് ലേലങ്ങളിലും കാര്യമായി വിളിച്ചിരുന്നില്ല.

English Summary: 5G auction day 2 roundup: Bids cross Rs 1.49 trillion, 5G services may launch in India in October