ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ടിക്ടോക്കിലെ മുന്നൂറോളം ജീവനക്കാർ ചൈനീസ് സർക്കാരിനു കീഴിലുള്ള മാധ്യമങ്ങളിൽ വരെ ജോലി ചെയ്തവരും ചെയ്യുന്നവരും ആണെന്ന് റിപ്പോർട്ട്. ബൈറ്റ്ഡാൻസ്, ടിക്ടോക് ജീവനക്കാർ ചൈനീസ് സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഒരു ഡസനിലധികം പേർ ഇപ്പോഴും ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ടിക്ടോക്കിലെ മുന്നൂറോളം ജീവനക്കാർ ചൈനീസ് സർക്കാരിനു കീഴിലുള്ള മാധ്യമങ്ങളിൽ വരെ ജോലി ചെയ്തവരും ചെയ്യുന്നവരും ആണെന്ന് റിപ്പോർട്ട്. ബൈറ്റ്ഡാൻസ്, ടിക്ടോക് ജീവനക്കാർ ചൈനീസ് സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഒരു ഡസനിലധികം പേർ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ADVERTISEMENT

ബൈറ്റ്ഡാൻസ്, ടിക്ടോക് ജീവനക്കാരുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ പരിശോധിച്ചാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു. ഉള്ളടക്ക പങ്കാളിത്തം, നയം, പൊതുകാര്യങ്ങൾ, ധനസമ്പാദനം, മാധ്യമ സഹകരണം എന്നിങ്ങനെ നിലവിലെ റോളുകളിലാണ് ഇവർ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ADVERTISEMENT

നിലവിലുള്ള 15 ബൈറ്റ്‌ഡാൻസ് ജീവനക്കാരുടെ പ്രൊഫൈലുകൾ പ്രകാരം അവർ ഒരേസമയം ടെക് സ്ഥാപനത്തിലും ചൈനീസ് മാധ്യമങ്ങളിലും ജോലി ചെയ്തതായി വെളിപ്പെടുത്തുന്നുണ്ട്. സിൻ‌ഹുവ ന്യൂസ് ഏജൻസി, ചൈന റേഡിയോ ഇന്റർനാഷണൽ, ചൈന സെൻട്രൽ/ചൈന ഗ്ലോബൽ ടെലിവിഷൻ എന്നിവയുൾപ്പെടെയുള്ള ചൈനീസ് സ്‌റ്റേറ്റ് മീഡിയ സ്ഥാപനങ്ങളിൽ നിലവിലെ ബൈറ്റ്‌ഡാൻസ് ജീവനക്കാരും ഒരേസമയം ജോലി ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

ADVERTISEMENT

ഫോർബ്സ് അവലോകനം ചെയ്ത ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസും ചൈനീസ് സർക്കാരിന്റെ പ്രചാരണ വിഭാഗവും തമ്മിലുള്ള സുപ്രധാന ബന്ധങ്ങൾ വെളിപ്പെടുത്തുന്നതാണ്. സിസിടിവി, സിജിടിഎൻ എന്നിവയിൽ മുൻപ് ജോലി ചെയ്തിരുന്ന ടിക് ടോക്, ബൈറ്റ്ഡാൻസ് ജീവനക്കാർക്കായി 49 ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളും ഫോർബ്സ് കണ്ടെത്തി. അവരിൽ സിസിടിവിയുടെ മുൻ എഡിറ്റർ-ഇൻ-ചീഫ് ഇപ്പോൾ ബൈറ്റ്ഡാൻസ് മീഡിയ കണ്ടന്റ് പാർട്ണർഷിപ്പുകളുടെ ഡയറക്ടറായി സേവനം ചെയ്യുന്നു.‌

ടിക് ടോക്കിന്റെ അതിവേഗ മുന്നേറ്റം അമേരിക്കയിലെ നിയമനിർമാതാക്കൾക്കും ആശങ്കയായിട്ടുണ്ട്. ശക്തമായ സൈബർ സുരക്ഷാ നിയന്ത്രണങ്ങൾ ആവശ്യമാണെങ്കിലും രാജ്യത്തിന് പുറത്തുള്ള ജീവനക്കാർക്ക് ആ വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയുമെന്ന് ടിക് ടോക് അധികൃതർ തന്നെ അടുത്തിടെ സമ്മതിച്ചിരുന്നു. യുഎസിലെ ടിക്ടോക് ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനയിലെ ജീവനക്കാർ ആവർത്തിച്ച് ആക്‌സസ് ചെയ്തതായി ജൂണിൽ ബസ്ഫീഡ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: 300 TikTok, ByteDance employees worked for Chinese state media: Report