"പണം ഒരു തടവറയാണ്. ജീവിക്കാൻ അത്യാവശ്യം പണം വേണമെന്നതു ശരി തന്നെ, പക്ഷേ നിങ്ങൾ വെബ് ഡെവലപ്പറായിരിക്കുന്നത് ഏറ്റവും ആക്ടീവ് ആയ ഒരു ഇൻഡസ്ട്രിയിലാണ്...ശരിയാണ്, കൂടുതൽ പണമെന്നത് രസകരമായിരിക്കും, പക്ഷേ എനിക്ക് അറിയാവുന്ന, കൂടുതൽ പണമുള്ള മിക്ക ആളുകളും അലോസരപ്പെടുത്തുന്നവരാണ്. നിങ്ങൾ നിങ്ങളുടെ തന്നെ

"പണം ഒരു തടവറയാണ്. ജീവിക്കാൻ അത്യാവശ്യം പണം വേണമെന്നതു ശരി തന്നെ, പക്ഷേ നിങ്ങൾ വെബ് ഡെവലപ്പറായിരിക്കുന്നത് ഏറ്റവും ആക്ടീവ് ആയ ഒരു ഇൻഡസ്ട്രിയിലാണ്...ശരിയാണ്, കൂടുതൽ പണമെന്നത് രസകരമായിരിക്കും, പക്ഷേ എനിക്ക് അറിയാവുന്ന, കൂടുതൽ പണമുള്ള മിക്ക ആളുകളും അലോസരപ്പെടുത്തുന്നവരാണ്. നിങ്ങൾ നിങ്ങളുടെ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"പണം ഒരു തടവറയാണ്. ജീവിക്കാൻ അത്യാവശ്യം പണം വേണമെന്നതു ശരി തന്നെ, പക്ഷേ നിങ്ങൾ വെബ് ഡെവലപ്പറായിരിക്കുന്നത് ഏറ്റവും ആക്ടീവ് ആയ ഒരു ഇൻഡസ്ട്രിയിലാണ്...ശരിയാണ്, കൂടുതൽ പണമെന്നത് രസകരമായിരിക്കും, പക്ഷേ എനിക്ക് അറിയാവുന്ന, കൂടുതൽ പണമുള്ള മിക്ക ആളുകളും അലോസരപ്പെടുത്തുന്നവരാണ്. നിങ്ങൾ നിങ്ങളുടെ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"പണം ഒരു തടവറയാണ്. ജീവിക്കാൻ അത്യാവശ്യം പണം വേണമെന്നതു ശരി തന്നെ, പക്ഷേ നിങ്ങൾ വെബ് ഡെവലപ്പറായിരിക്കുന്നത് ഏറ്റവും ആക്ടീവ് ആയ ഒരു ഇൻഡസ്ട്രിയിലാണ്...ശരിയാണ്, കൂടുതൽ പണമെന്നത് രസകരമായിരിക്കും, പക്ഷേ എനിക്ക് അറിയാവുന്ന, കൂടുതൽ പണമുള്ള മിക്ക ആളുകളും അലോസരപ്പെടുത്തുന്നവരാണ്. നിങ്ങൾ നിങ്ങളുടെ തന്നെ അടിമയാകാൻ പോകുകയാണെങ്കിൽ ജീവിതം ഉപയോഗശൂന്യമാണ്"

-ജീൻ ബാപ്റ്റിസ്റ്റ് കെംഫ് (വീഡിയോലാനിന്റെ പ്രസിഡന്റും വിഎൽസി മീഡിയോ പ്ലെയറിന്റെ ലീഡ് ഡെവലപ്പറും)

ADVERTISEMENT

 

ലോകത്തുള്ള എന്ത് 'ചപ്പും ചവറും' പ്ലേ ചെയ്യാവുന്ന ഒരു 'കിടുക്കാച്ചി' വിഡിയോ പ്ലെയർ, അങ്ങനെയാണ് വിഎൽസി പ്ലെയർ നമ്മുടെയൊക്കെ ഹൃദയം കീഴടക്കിയത്. പ്ലേ ചെയ്യുന്ന വിഡിയോ ഫോർമാറ്റുകളിൽ വിൻഡോസ് മീഡിയ പ്ലേയർ പക്ഷാഭേദം കാണിച്ച നാളുകളിൽ വിഎൽസി വിഡിയോ പ്ലേയറുകളിലെ സൂപ്പർ ഹീറോയായി. 

ജീൻ ബാപ്റ്റിസ്റ്റ് കെംഫ് (വീഡിയോലാനിന്റെ പ്രസിഡന്റും വിഎൽസി മീഡിയോ പ്ലെയറിന്റെ ലീഡ് ഡെവലപ്പറും)

 

വിഡിയോയുമായി യാതൊരു ബന്ധവുമില്ലാത്ത രസികൻ ട്രാഫിക് കോണിന്റെ ലോഗോയാണ് പലരെയും വിഎൽസിയിലേക്ക് ആകർഷിച്ചത്. റോഡിലൊരു ട്രാഫിക് കോൺ കണ്ടാൽ, വിഎൽഎസിയുടെ ലോഗോയെങ്ങനെ റോഡിൽ വന്നുവെന്നു ചോദിക്കുന്ന ട്രോളുകൾ വന്നതുവരെ ഈ ജനകീയത കൊണ്ടാണ്. ലോകത്തിൽ ഏറ്റവുമധികമാളുകൾ ഉപയോഗിക്കുന്ന 10 സോഫ്റ്റ്‍വെയറുകളുടെ പട്ടികയെടുത്താൽ അതിൽ വിഎൽസിയുണ്ടാകുമെന്നുറപ്പാണ്.

ADVERTISEMENT

 

നിങ്ങൾ നേരിട്ട് വിഎൽസി ഉപയോഗിച്ചില്ലെങ്കിലും നിങ്ങൾ കാണുന്ന യൂട്യൂബ്, നെറ്റ്ഫ്ലിക്സ് എന്നിവയിലൊക്കെ വിഎൽസിയുടെ ചുമതലയുള്ള വിഡിയോലാനിന്റെ സാന്നിധ്യമുണ്ട്. വിഡിയോ എൻകോഡിങ്ങിനും മറ്റുമായി മിക്ക സ്ട്രീമിങ് സൈറ്റുകളും വിഡിയോലാനിന്റെ എൻകോഡറുകൾ ഉപയോഗിക്കുന്നുണ്ട്. വിഎൽസി പ്ലെയർ വീഡിയോലാൻ കൂട്ടായ്മയുടെ ഒരു സേവനം മാത്രമാണെന്നു ചുരുക്കം.

 

ജീൻ ബാപ്റ്റിസ്റ്റ് കെംഫ്

കാര്യമിതൊക്കെയാണെങ്കിലും ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ഇന്ത്യയിൽ പല ഇന്റർനെറ്റ് സേവനദാതാക്കൾ വഴിയും വിഎൽസിയുടെ ചുമതലയുള്ള വിഡിയോലാൻ കൂട്ടായ്മയുടെ വെബ്സൈറ്റ് ലഭ്യമല്ല. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് വിലക്കെന്നാണ് സൈറ്റ് തുറന്നാൽ കാണിക്കുന്നത്. അതേസമയം, ചില ഇന്റർനെറ്റ് സേവനദാതാക്കളുടെ ഉപയോക്താക്കൾക്ക് സൈറ്റ് ഇപ്പോഴും ലഭ്യമാണുതാനും. ആപ് സ്റ്റോറുകളിലും വിലക്കില്ല. സികാഡ എന്ന മാൽവെയർ വ്യാപിപ്പിക്കാനായി ഒരു ചൈനീസ് ഹാക്കിങ് ഗ്രൂപ്പ് വിഎൽസിയെ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് കേന്ദ്രവിലക്കെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ADVERTISEMENT

 

∙ വിഎൽസി സൂപ്പർ ഹീറോ ആയ കഥ

 

ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ ഇക്കോൾ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ വിദ്യാർഥി കൂട്ടായ്മയിലാണ് വിഎൽസിയുടെ മാതൃസ്ഥാപനമായ വി‍ഡിയോലാനിന്റെ പിറവി. ഒരു സ്റ്റുഡന്റ് പ്രോജക്റ്റ് ആയി തുടങ്ങി വികസിച്ച ചരിത്രമാണ് വിഎൽസിയുടേത്. മറ്റ് സർവലാശാലകളിൽ നിന്നു വിഭിന്നമായി ഇക്കോൾ സർവകലാശാലാ ക്യാംപസിലെ നെറ്റ്‍വർക്ക് അടക്കം മിക്ക കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് വിദ്യാർഥികളായിരുന്നു. 

ടീം വിഎൽസി പ്ലേയർ

 

1980കളുടെ അവസാനത്തിൽ ടോക്കൺ റിങ് എന്ന നെറ്റ്‍വർക്ക് രീതിയായിരുന്നു ഉപയോഗിച്ചിരുന്നത്. അതായത് ഓരോ കംപ്യൂട്ടറും തൊട്ടടുത്ത കംപ്യൂട്ടറുമായി സംസാരിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം. ഓരോ ഡേറ്റ പായ്ക്കറ്റും ഒരു കംപ്യൂട്ടറിൽ നിന്ന് തൊട്ടടുത്ത കംപ്യൂട്ടറിലേക്കു പോകും. ഇത് ഓരോ കംപ്യൂട്ടറും പരിശോധിച്ച് അവയ്ക്കുള്ളതാണെങ്കിൽ എടുത്ത ശേഷം ബാക്കി അടുത്ത കംപ്യൂട്ടറിലേക്ക് കൈമാറുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. ചെലവ് കുറഞ്ഞ രീതിയാണെങ്കിലും വേഗം വളരെ കുറവായിരുന്നു. 

 

1993ൽ വിദ്യാർഥികൾക്ക് വിഡിയോ ഗെയിം കളിക്കാനായി മെച്ചപ്പെട്ട നെറ്റ്‍വർക്ക് വേണമെന്ന ആവശ്യമുയർന്നു. എന്നാൽ വമ്പൻ ചെലവ് കണക്കിലെടുത്ത് സർവകലാശാല ഈ നീക്കം വെട്ടി. ഒട്ടേറെ ഡിഷുകൾ വേണ്ടതിനു പകരം ഒരു ഡിഷ് വാങ്ങാമെന്ന് ഒടുവിൽ ധാരണയായി. ഇതുപയോഗിച്ച് എല്ലാ കംപ്യൂട്ടറുകളും ഒരേ തരത്തിൽ പ്രവർത്തിക്കുന്നതിനുള്ള സാങ്കേതികസംവിധാനം എന്ന നിലയിലാണ് വിഡിയോലാൻ പദ്ധതി ആരംഭിക്കുന്നത്. സംഗതി ക്ലിക്ക് ആവുകയും 1998ൽ ഇത് ക്യാംപസിനു പുറത്തേക്ക് വരികയും ചെയ്തു.

 

ട്രാഫിക്ക് കോൺ ലോഗോ ആയി സ്വീകരിച്ചതിനെക്കുറിച്ചുള്ള കഥകൾ രസകരമാണ്. അതിങ്ങനെയാണ്–വിഡിയോലാൻ കൂട്ടായ്മയിലെ ചില വിദ്യാർഥികൾ രാത്രിയിൽ മദ്യപിച്ച് റോഡിലെ ട്രാഫിക് കോൺ എടുത്ത് കൊണ്ടു പോന്നു. പിന്നീട് പലദിവസങ്ങളിലും ഇത്തരത്തിൽ ഒട്ടേറെ ട്രാഫിക് കോണുകൾ ലാബിലെത്തി. വിഎൽസി വികസിപ്പിച്ചുകഴിഞ്ഞപ്പോൾ ട്രാഫിക് കോൺ തന്നെ ലോഗോയാക്കി. നിലവിൽ വീഡിയോലാൻ എന്ന നോൺ–പ്രോഫിറ്റ് ഓർഗനൈസേഷനാണ് വിഎൽസിയുടെ ചുമതല. ഇക്കോൾ സർവകലാശാലയിലെ വിഡിയോലാൻ കൂട്ടായ്മയിലെ അംഗമായ ജീൻ ബാപ്റ്റിസ്റ്റ് തന്നെയാണ് നിലവിൽ അതിന്റെ പ്രസിഡന്റും വിഎൽസിയുടെ  ലീഡ് ഡവലപ്പറും. ഒരു പരസ്യം പോലുമില്ലാതെ സംഭാവനകൾ മാത്രം ആശ്രയിച്ചാണ് ഓപ്പൺ–സോഴ്സ് എന്ന നിലയിൽ വിഎൽസി തുടരുന്നത്. പണം തടവറയാണെന്നാണ് ജീനിന്റെ തിയറി.

ഇന്ത്യയിൽ വിഡിയോലാൻ വെബ്സൈറ്റ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ജീൻ ബാപ്റ്റിസ്റ്റ് കെംഫ് 'മനോരമ ഓൺലൈനിനോ’ട് സംസാരിക്കുന്നു.

 

∙ വിഎൽസി പ്ലെയറിനെ സംബന്ധിച്ച് എത്രത്തോളം വലിയ വിപണിയാണ് ഇന്ത്യ?

 

ഞങ്ങളെ സംബന്ധിച്ച് ലോകത്തിലേറ്റവും വലിയ വിപണിയാണ് ഇന്ത്യ. 10 ശതമാനത്തോളം ഉപയോക്താക്കളും ഇന്ത്യയിലാണ്. ഇത് ഏകദേശം 7 കോടി ആളുകൾ വരും. ഇക്കാരണം കൊണ്ടു തന്നെയാണ് ഇന്ത്യൻ ഉപയോക്താക്കൾക്ക് ഞങ്ങൾ എക്കാലത്തും കാര്യമായ പരിഗണന നൽകിയിട്ടുള്ളത്. മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലേക്കു വരെ പരിഭാഷകൾ നടത്തി. ഒട്ടേറെ ഇന്ത്യൻ വിദ്യാർഥികളെയും ഞങ്ങൾ റിക്രൂട്ട് ചെയ്തിട്ടുണ്ട്.

 

∙ നിരോധനത്തിന്റെ കാരണത്തെക്കുറിച്ച് ഇന്ത്യൻ സർക്കാരിൽ നിന്നോ ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്നോ എന്തെങ്കിലു വിവരം ലഭിച്ചിട്ടുണ്ടോ?

 

ഇല്ല, ഞങ്ങൾക്കിനിയും ഉത്തരം ലഭിച്ചിട്ടില്ല.

 

ജീൻ ബാപ്റ്റിസ്റ്റ് കെംഫ്

∙ നിരോധനം സംബന്ധിച്ച് ഏറ്റവും പുതിയ അപ്ഡേറ്റ് എന്താണ്? ഇതെല്ലാ ഇന്റർനെറ്റ് കണക‍്ഷനുകളിലും (ഐഎസ്പി) ഒരുപോലെയാണോ?

 

പ്രധാനപ്പെട്ട മിക്ക ഇന്റർനെറ്റ് സേവനദാതാക്കൾക്കും പ്രശ്നമുണ്ട്. ചെറിയ ചില സേവനദാതാക്കൾക്ക് പ്രശ്നമില്ല. വിപിഎൻ ഉപയോക്താക്കൾക്കും വിലക്ക് പ്രശ്നമല്ല.

 

∙ വിഡിയോലാൻ വെബ്സൈറ്റ് വിലക്കാനുള്ള കാരണം എന്തായിരിക്കും? ചില മാധ്യമവാർത്തകൾ ചൈനീസ് കണക‍്ഷനിലേക്ക് വിരൽചൂണ്ടുന്നുണ്ടല്ലോ

 

ഇത് ശുദ്ധ അസംബന്ധമാണ്. വീഡിയോലാൻ ഒരു ഫ്രഞ്ച് നോ‍ൺ–പ്രോഫിറ്റ് കൂട്ടായ്മയാണ്. വളരെ കുറഞ്ഞ ഫണ്ടിങ് മാത്രമാണുള്ളത്.

 

∙ സികാഡ എന്ന മാൽവെയർ വിഎൽസി പ്ലെയറിലൂടെ ഉപയോക്താക്കളിലേക്ക് എത്തിയതാണ് വിലക്കിന്റെ കാരണമെന്നു ചില റിപ്പോർട്ടുകൾ പറയുന്നുണ്ടല്ലോ?

 

ഒരിക്കൽ പോലും വിഎൽസി പ്ലെയർ ഏതെങ്കിലും മാൽവെയർ ഗ്രൂപ്പിന്റെ ഉപകരണമായി മാറിയിട്ടില്ല. റിപ്പോർട്ടുകൾ പറയുന്നത് വിഎൽസിയുടെ പരിഷ്കരിച്ച പതിപ്പുകളെക്കുറിച്ചാണ്. ഔദ്യോഗിക പതിപ്പിൽ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. വിഎൽഎസിയുടെ ഒരു പഴയ പതിപ്പ് മോഡിഫൈ ചെയ്താണ് മാൽവെയർ പരത്തിയത്. ഇതുമായി ഞങ്ങൾക്കു ബന്ധമില്ല.

 

∙ ഔദ്യോഗിക വെബ്സൈറ്റിനു വിലക്ക് വരുന്നതുവഴി ആളുകൾ വിഎൽഎസിയുടെ അനൗദ്യോഗിക പതിപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിതരാകില്ലേ? ഇത് കൂടുതൽ പ്രശ്നമല്ലേ?

 

തീർച്ചയായും. ഇതാണ് ഏറ്റവും വലിയ പ്രശ്നം.

 

∙ എന്താണ് ഇന്ത്യൻ സർക്കാരിനോടു പറയാനുള്ളത്?

 

‘ഞങ്ങളോട് സംസാരിക്കൂ’ എന്നാണ് പറയാനുള്ളത്.

 

∙ എന്താണ് നിങ്ങളുടെ അടുത്ത നടപടി? മറ്റേതെങ്കിലും വെബ്സൈറ്റിൽ സോഫ്റ്റ്‍വെയർ ഹോസ്റ്റ് ചെയ്യാൻ ആലോചനയുണ്ടോ?

 

അതിനെക്കുറിച്ച് പറയാറായിട്ടില്ല. 

 

∙ നിലവിൽ വിൽഎസിയുടെ ഔദ്യോഗിക പതിപ്പ് ഡൗൺലോഡ് ചെയ്യാൻ ബദൽ മാർഗമുണ്ടോ?

 

ഒട്ടേറെ മിറർ സൈറ്റുകൾ ലഭ്യമാണ്.

 

∙ വിഎൽസി പ്ലെയർ എന്തൊക്കെ കാരണത്താലാണ് സുരക്ഷിതമെന്നു പറയുന്നത്?

 

വിഎൽസി അടിസ്ഥാനപരമായി ഓപ്പൺ സോഴ്സ് പദ്ധതിയാണ്. കോടിക്കണക്കിനാളുകൾ ലോകമാകെ ഈ സോഫ്റ്റ്‍വെയർ ഉപയോഗിക്കുന്നുണ്ട്. ഒട്ടേറെ ഡവലപ്പർമാർ, വലിയ കമ്പനികൾ എന്നിവയുടെ നിരന്തരം പരിശോധയ്ക്കു കൂടി വിധേയമാകുന്നുണ്ട് വിഎൽസി. ഫ്രാൻസ് കേന്ദ്രമായ സ്വതന്ത്രപ്രോജക്റ്റാണ് വിഡിയോലാൻ. വിഎൽസി ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ അത് പ്രവർത്തിക്കാൻ ഞങ്ങളുടെ സെർവറുമായുള്ള ബന്ധം ആവശ്യമില്ല. വ്യക്തികളുടെ വിവരങ്ങളും ഞങ്ങൾ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല.

 

English Summary: Interview with Jean-Baptiste Kempf, VideoLAN President and VLC Player's Lead Developer