രാജ്യത്ത് സാറ്റലൈറ്റ് വഴി അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ പുതിയ കമ്പനികള്‍ രംഗത്ത്. ഹ്യൂസ് കമ്മ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്സിഐ) ആണ് ഇന്ത്യൻ വിപണിയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ പ്രഖ്യാപിച്ചത്. ഹൈ-ത്രൂപുട്ട് സാറ്റലൈറ്റ് (എച്ച്ടിഎസ്) ബ്രോഡ്‌ബാൻഡ് സേവനത്തിന്റെ വാണിജ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് സാറ്റലൈറ്റ് വഴി അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ പുതിയ കമ്പനികള്‍ രംഗത്ത്. ഹ്യൂസ് കമ്മ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്സിഐ) ആണ് ഇന്ത്യൻ വിപണിയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ പ്രഖ്യാപിച്ചത്. ഹൈ-ത്രൂപുട്ട് സാറ്റലൈറ്റ് (എച്ച്ടിഎസ്) ബ്രോഡ്‌ബാൻഡ് സേവനത്തിന്റെ വാണിജ്യ വിക്ഷേപണമാണിത്. ഇത് ഇന്ത്യയിൽ ആദ്യത്തേതാണ്.

ADVERTISEMENT

ഇന്ത്യയിലുടനീളം അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് എത്തിക്കുന്നതിനായി ഇസ്രോയുടെ ജിസാറ്റ്-11, ജിസാറ്റ്-29 ഉപഗ്രഹങ്ങളിൽ നിന്ന് ഹ്യൂസ് ജൂപ്പിറ്റർ പ്ലാറ്റ്‌ഫോം ഗ്രൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് കു-ബാൻഡ് ശേഷി പ്രയോജനപ്പെടുത്തുകയാണ്. വാണിജ്യ എച്ച്ടിഎസ് ബ്രോഡ്‌ബാൻഡ് സേവനം തുടങ്ങുന്നത് ഇന്ത്യൻ വിപണിക്കും മികച്ച നേട്ടമാണ്. ഭൂഗർഭ നെറ്റ്‌വർക്കുകൾക്ക് എത്തിച്ചേരാനാകാത്ത താഴ്ന്ന പ്രദേശങ്ങൾക്കും ഇപ്പോൾ കണക്റ്റിവിറ്റി സേവനങ്ങൾ ലഭിക്കും. 

കമ്മ്യൂണിറ്റി ഇന്റർനെറ്റ് ആക്‌സസിനായുള്ള വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ, നിയന്ത്രിത എസ്ഡി-വാൻ സൊലൂഷൻസ്, ചെറുകിട ബിസിനസ്സുകൾക്കുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ്, മൊബൈൽ നെറ്റ്‌വർക്ക് വർധിപ്പിക്കുന്നതിനുള്ള ബാക്ക്‌ഹോൾ എന്നിവയെ പിന്തുണയ്‌ക്കുന്ന സേവനം ആരംഭിച്ചതായാണ് ഹ്യൂസ് കമ്മ്യൂണിക്കേഷൻസ് അറിയിച്ചത്.

ADVERTISEMENT

ഇസ്രോയുടെ സഹായത്തോടെ രാജ്യത്തെ ആദ്യത്തെ എച്ച്ടിഎസ് ബ്രോഡ്‌ബാൻഡിന്റെ വാണിജ്യ സേവനം തുടങ്ങുന്നതിൽ സന്തോഷമുണ്ടെന്ന് എച്ച്സിഐ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ പാർഥോ ബാനർജി പറഞ്ഞു. ഇന്ത്യയിലെ 200,000 ലധികം ബിസിനസ് സംരംഭങ്ങൾക്ക് ഇതിനകം തന്നെ എച്ചിസിഐ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ആക്‌സസ് നൽകുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി കമ്പനി ഉത്തരേന്ത്യയിൽ ഇതിന്റെ പ്രവർത്തനം പരീക്ഷിച്ചു വരികയായിരുന്നു.

വടക്കുകിഴക്ക് മുതൽ ലഡാക്ക് വരെയുള്ള വിദൂര സ്ഥലങ്ങളിലേക്ക് അതിവേഗ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എച്ച്ടിഎസ് സാങ്കേതികവിദ്യയിലൂടെ കമ്പനി ഇതിനകം തന്നെ സൈന്യത്തിനും അതിർത്തി പ്രദേശങ്ങളിലും (LAC) മറ്റ് വിദൂര അതിർത്തി ഔട്ട്‌പോസ്റ്റുകളിലും പട്രോളിങ് നടത്തുന്ന സൈനികർക്കും സഹായം നൽകുന്നുണ്ട്. സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഇസ്രോ ചെയർമാൻ ഡോ.എസ്.സോമനാഥ് പറഞ്ഞു.

ADVERTISEMENT

നിലവിൽ സഹകരണ ബാങ്കുകൾ, ടെലികമ്മ്യൂണിക്കേഷൻ 4ജി ഓപ്പറേറ്റർമാർ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) എന്നിവയാണ് എച്ച്ടിഎസ് സേവനത്തിന്റെ ഉപഭോക്താക്കൾ. ഇപ്പോൾ, എച്ച്ടിഎസ് ബ്രോഡ്ബാൻഡിന് 1 ജിബിപിഎസ് വേഗമുണ്ടെങ്കിലും ഭാവിയിൽ ഇത് 10 ജിബിപിഎസ് മുതൽ 100 ജിബിപിഎസ് വരെ ഉയർത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

English Summary: ISRO and Hughes launch India's first commercial satellite broadband service