ഫോണുകളിലെ ഫയലുകൾ 'ലോക്' ചെയ്ത ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്ന 'സോവ' (SOVA) വൈറസ് ഇന്ത്യയിലെ ഓൺലൈൻ ബാങ്കിങ് ഉപയോക്താക്കളെ ലക്ഷ്യംവയ്ക്കുന്നതായി കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ (സെർട്ട്–ഇൻ) മുന്നറിയിപ്പ്. ഒരു തവണ ഫോണിൽ കടന്നുകൂടിയാൽ നീക്കം (അൺഇൻസ്റ്റാൾ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോണുകളിലെ ഫയലുകൾ 'ലോക്' ചെയ്ത ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്ന 'സോവ' (SOVA) വൈറസ് ഇന്ത്യയിലെ ഓൺലൈൻ ബാങ്കിങ് ഉപയോക്താക്കളെ ലക്ഷ്യംവയ്ക്കുന്നതായി കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ (സെർട്ട്–ഇൻ) മുന്നറിയിപ്പ്. ഒരു തവണ ഫോണിൽ കടന്നുകൂടിയാൽ നീക്കം (അൺഇൻസ്റ്റാൾ) ചെയ്യാൻ എളുപ്പമല്ലാത്ത 'സോവ'യുടെ പുതിയ പതിപ്പാണ് ഇന്ത്യയിലുള്ളത്. വൈറസ് ഫോണിൽ കയറിക്കൂടിയാൽ ഫയലുകളെല്ലാം 'താഴിട്ടുപൂട്ടുന്ന' (എൻക്രിപ്റ്റ്) രീതി സോവയുടെ പുതിയ പതിപ്പിൽ മാത്രമാണുള്ളത്. തുടക്കത്തിൽ യുഎസ്, റഷ്യ, സ്പെയിൻ എന്ന രാജ്യങ്ങളെയാണ് സോവ പ്രധാനമായും ലക്ഷ്യംവച്ചിരുന്നത്. ജൂലൈയിലാണ് ഇന്ത്യ അടക്കം മറ്റ് പല രാജ്യങ്ങളും ഇവരുടെ 'റഡാറിൽ' എത്തുന്നത്.

ADVERTISEMENT

എങ്ങനെ?

ഗൂഗിൾ ക്രോം, ആമസോൺ, എൻഎഫ്ടി ആപ്പുകൾ എന്നിവയുടെ ലോഗോയുടെ മറവിൽ ചില വ്യാജ ആൻഡ്രോയിഡ് ആപ്പുകൾ വഴിയാണ് സോവ ആളുകളിലെത്തുന്നത്. യഥാർഥ ആപ്പാണെന്നു കരുതി പലരും ഇവ ഇൻസ്റ്റാൾ ചെയ്യും. ബാങ്കിൽ നിന്നുള്ള എസ്എംഎസ് എന്ന നിലയ്ക്കാണ് ഇതിന്റെ ലിങ്ക് ലഭിക്കുന്നത്.നെറ്റ് ബാങ്കിങ് ആപ്പുകളിൽ നമ്മൾ നൽകുന്ന പാസ്‍വേഡ്, യൂസർനെയിം അടക്കം ഈ വൈറസിനു ചോർത്താനാകും. ഇതിനു പുറമേ സ്വന്തം നിലയ്ക്ക് സ്ക്രീൻഷോട്ട് എടുക്കൽ, വിഡിയോ റെക്കോർഡിങ് അടക്കം സാധിക്കുമെന്നും സെർട്ട്–ഇൻ ചൂണ്ടിക്കാട്ടുന്നു. അൺഇൻസ്റ്റാ‍ൾ ചെയ്യാൻ ശ്രമിച്ചാൽ "This app is secured" എന്ന മെസേജ് കാണിക്കും.

ADVERTISEMENT

ശ്രദ്ധിക്കാം

ADVERTISEMENT

∙ ഔദ്യോഗിക ആപ് സ്റ്റോറുകളിൽനിന്നു മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

∙ എസ്എംഎസ്, മെയിൽ, വാട്സാപ് വഴി വരുന്ന സംശയകരമായ ലിങ്കുകൾ തുറക്കാതിരിക്കുക

∙ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആപ്പിനു നൽകുന്ന 'പെർമിഷനുകൾ' അതിന് ആവശ്യമുള്ളതു തന്നെയാണോയെന്ന് ഉറപ്പാക്കുക.

∙ പ്രധാനപ്പെട്ട ഫയലുകളുടെ പകർപ്പ് ഗൂഗിൾ ഡ്രൈവ് പോലെയുള്ള ക്ലൗഡ് സേവനങ്ങളിൽ നിർബന്ധമായും സൂക്ഷിക്കുക (ബാക്കപ്പ്).

English Summary: New mobile banking virus SOVA prowling in Indian cyberspace