ഇന്ത്യയിലെ മുൻനിര മൊബൈൽ ബ്രാൻഡായ ഐറ്റലിന്റെ പുതിയ ഹാൻഡ്സെറ്റ് വിപണിയിലെത്തി. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളുള്ള ഐറ്റൽ വിഷൻ 3 ടർബോ ( itel Vision 3 Turbo ) ആണ് അവതരിപ്പിച്ചത്. 6 ജിബി ടർബോ റാമും 18W ഫാസ്റ്റ് ചാർജിങ് ടെക്‌നോളജിയുമുള്ള വിഷൻ 3 ടർബോയുടെ വില 7,699 രൂപയാണ്. ഇന്ത്യയിലെ ടയർ 2, 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ മുൻനിര മൊബൈൽ ബ്രാൻഡായ ഐറ്റലിന്റെ പുതിയ ഹാൻഡ്സെറ്റ് വിപണിയിലെത്തി. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളുള്ള ഐറ്റൽ വിഷൻ 3 ടർബോ ( itel Vision 3 Turbo ) ആണ് അവതരിപ്പിച്ചത്. 6 ജിബി ടർബോ റാമും 18W ഫാസ്റ്റ് ചാർജിങ് ടെക്‌നോളജിയുമുള്ള വിഷൻ 3 ടർബോയുടെ വില 7,699 രൂപയാണ്.

ഇന്ത്യയിലെ ടയർ 2, 3 നഗരങ്ങളിലെയും ഗ്രാമീണ പ്രദേശങ്ങളിലെയും ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. വിഷൻ 3 ടർബോ 3 ജിബി + 3 ജിബി ടർബോ റാമുമായാണ് വരുന്നത്. ഇത് ഉപയോഗിക്കാതെ കിടക്കുന്ന മെമ്മറി മൊബിലൈസ് ചെയ്‌ത് മൊത്തത്തിലുള്ള റണ്ണിങ് സ്പീഡ് മെച്ചപ്പെടുത്താനും കഴിയും.

ADVERTISEMENT

18W ഫാസ്റ്റ് ചാർജിങ് ടെക്നോളജി തന്നെയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത് ആദ്യമായാണ് 18W ഫാസ്റ്റ് ചാർജിങ് ഫീച്ചർ ലഭിക്കുന്നത്. 20 മിനിറ്റ് ഫ്ലാഷ് ചാർജ് ചെയ്താൽ പോലും ഫോണിന് 3 മണിക്കൂർ സംസാര സമയം ലഭിക്കും.

വിഷൻ 3 ടർബോയിൽ 64 ജിബി ആണ് സ്റ്റോറേജ്. ഇത് 128 ജിബി വരെ വികസിപ്പിക്കാൻ കഴിയും. സിനിമകൾ, വെബ് സീരീസ്, ഷൂട്ട് വിഡിയോകൾ എന്നിവ സൂക്ഷിക്കാൻ ഇതുവഴി സാധിക്കും. റിവേഴ്‌സ് ചാർജിങ്ങോട് കൂടിയ 5000 എംഎഎച്ച് ആണ് ബാറ്ററി. ഇന്റലിജന്റ് പവർ മാനേജ്‌മെന്റ് ഉപയോഗിച്ച്, ബിൽറ്റ്-ഇൻ എഐ പവർ മാസ്റ്റർ ബാറ്ററി ബാക്കപ്പ് 20 ശതമാനം വർധിപ്പിക്കുന്നു.

ADVERTISEMENT

6.6-ഇഞ്ച് എച്ച്ഡി+ ഐപിഎസ് വാട്ടർഡ്രോപ്പ് ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 8.85 എംഎം സ്ലിം യൂണിബോഡി ഡിസൈൻ സ്മാർട് ഫോണിനെ മികച്ചതാക്കുന്നു. മൾട്ടി ഗ്രീൻ, ജൂവൽ ബ്ലൂ, ഡീപ് ഓഷ്യൻ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. വിഷൻ 3 ടർബോയിൽ 8 മെഗാപിക്സൽ എഐ ഡ്യുവൽ പിൻ ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. വിഷൻ 3 ടർബോ ഒരു വൺ ടൈം സ്‌ക്രീൻ റീപ്ലേസ്‌മെന്റ് ഓഫറും നൽകുന്നുണ്ട്. ഇന്ത്യയിലുടനീളം ആയിരത്തോളം സർവീസ് സെന്ററുകളും ഉണ്ട്.

ADVERTISEMENT

English Summary: itel launches Vision 3 Turbo with segment 1st 6GB RAM, 18W fast charging at Rs 7,699