ഫോട്ടോയും വിഡിയോയും മറ്റു ഫയലുകളും ഓൺലൈനിൽ സൂക്ഷിക്കുന്ന ശീലം വ്യാപകമായതോടെ പലർക്കും സ്റ്റോറേജ് തികയാതെ വരുന്നുണ്ട്. മിക്കവരും ഉപയോഗിക്കുന്ന ഗൂഗിൾ സ്റ്റോറേജ് പലർക്കും മതിയാകുന്നില്ല. ‘നിങ്ങളുടെ സ്റ്റോറേജ് പരിധി കഴിഞ്ഞിയിരിക്കുന്നു’ എന്ന മെസേജ് പലപ്പോഴായി കണ്ടുമടുത്ത ഉപഭോക്താക്കള്‍ക്ക് പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോട്ടോയും വിഡിയോയും മറ്റു ഫയലുകളും ഓൺലൈനിൽ സൂക്ഷിക്കുന്ന ശീലം വ്യാപകമായതോടെ പലർക്കും സ്റ്റോറേജ് തികയാതെ വരുന്നുണ്ട്. മിക്കവരും ഉപയോഗിക്കുന്ന ഗൂഗിൾ സ്റ്റോറേജ് പലർക്കും മതിയാകുന്നില്ല. ‘നിങ്ങളുടെ സ്റ്റോറേജ് പരിധി കഴിഞ്ഞിയിരിക്കുന്നു’ എന്ന മെസേജ് പലപ്പോഴായി കണ്ടുമടുത്ത ഉപഭോക്താക്കള്‍ക്ക് പുതിയ സഹായവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ സേവനമായ വര്‍ക്ക്സ്പേസ് ഇന്‍ഡിവിജ്വല്‍ ഉപഭോക്താക്കള്‍ക്കായി സ്റ്റോറേജ് 15 ജിബിയില്‍ നിന്ന് 1 ടിബിയായി ഉയര്‍ത്തിയിരിക്കുകയാണ്. വര്‍ക്ക്സ്പേസ് ഇന്‍ഡിവിജ്വല്‍ സ്റ്റോറേജ് ഉപയോഗിക്കാൻ മാസം 9.99 ഡോളർ നൽകണം. എന്നാൽ, നിലവിൽ 15 ജിബി ഡേറ്റയാണ് നൽകിയിരുന്നെങ്കിൽ ഇതേ നിരക്കിൽ 1 ടിബി വരെ അധിക സ്റ്റോറേജ് ഫ്രീയായി നൽകുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.

ഇത് ചെറുകിട സംരംഭകരെ ലക്ഷ്യമിട്ടാണെന്നാണ് കരുതുന്നത്. നിരവധി രാജ്യങ്ങളില്‍ ഇപ്പോൾ തന്നെ 1ടിബി സ്റ്റോറേജ് ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പ്ലാന്‍ ലഭ്യമല്ല. ഇത് കൂടുതൽ സ്റ്റോറേജ് ആവശ്യപ്പെടുന്ന ഇന്ത്യൻ ഉപയോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ്. ഇന്ത്യയിൽ ഉയര്‍ന്ന സ്റ്റോറേജ് ലഭ്യമാക്കുന്ന മറ്റ് പ്ലാനുകള്‍ ഗൂഗിള്‍ ഇപ്പോഴും വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ADVERTISEMENT

‘ഉടൻ തന്നെ എല്ലാ ഗൂഗിൾ വര്‍ക്ക്സ്പേസ് ഇന്‍ഡിവിജ്വല്‍ അക്കൗണ്ടിലും 1ടിബി സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് ലഭിക്കും. അപ്‌ഗ്രേഡ് ചെയ്‌ത സ്‌റ്റോറേജ് ലഭിക്കാൻ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതുമില്ല. ഞങ്ങൾ ഇത് അനുവദിക്കുന്ന മുറയ്ക്ക് ഓരോ അക്കൗണ്ടും അവയുടെ നിലവിലുള്ള 15 ജിബി സ്റ്റോറേജിൽ നിന്ന് 1 ടിബിയിലേക്ക് സ്വയമേവ അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. 

ചെറുകിട സംരംഭങ്ങൾ നടത്തുന്ന ഉപയോക്താക്കൾക്ക് കൂടുതൽ ഡോക്‌സ്, ഡേറ്റ, ഡിജിറ്റൽ അസറ്റുകൾ എന്നിവ സൂക്ഷിക്കാൻ കൂടുതൽ സ്റ്റോറേജ് ആവശ്യമാണെന്ന് ഗൂഗിൾ റിപ്പോർട്ടിൽ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സ്റ്റോറേജ് വിപുലീകരിക്കാന്‍ ഗൂഗിൾ തീരുമാനിച്ചത്. PDF, CAD ഫയലുകൾ, ചിത്രങ്ങൾ എന്നിവയുൾപ്പെടെ നൂറിലധികം ഫയൽ ഫോർമാറ്റുകൾ സ്റ്റോറേജ് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

ADVERTISEMENT

മാത്രമല്ല, മൈക്രോസോഫ്റ്റ് ഓഫിസ് ഫയലുകൾ മാറ്റംവരുത്താതെ തന്നെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഷെയർ ചെയ്യാനും എഡിറ്റ് ചെയ്യാനും ഇതുവഴി കഴിയും. മാൽവെയർ, സ്‌പാം, റാൻസംവെയർ എന്നിവയ്‌ക്കെതിരായ ബിൽറ്റ്-ഇൻ പരിരക്ഷകളുമായാണ് പുതിയ സ്റ്റോറേജ് ഡ്രൈവ് വരുന്നത്.

∙ ഗൂഗിളിലെ 15 ജിബി സ്റ്റോറേജിൽ നിന്ന് 1 ടിബിയിലേക്ക് എങ്ങനെ അപ്‌ഗ്രേഡ് ചെയ്യാം?

ADVERTISEMENT

നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല, എല്ലാ ഗൂഗിൾ വര്‍ക്ക്സ്പേസ് ഇന്‍ഡിവിജ്വല്‍ അക്കൗണ്ടിലെയും സ്റ്റോറേജ് ക്ലൗഡ് ഡേറ്റ പരിധി 15 ജിബിയിൽ നിന്ന് 1ടിബി-ലേക്ക് ഗൂഗിൾ സ്വയമേവ അപ്‌ഗ്രേഡ് ചെയ്യും. നിലവിലുള്ള സേവനം ഉപയോഗിക്കുന്നത് തുടരുക മാത്രമാണ് ചെയ്യേണ്ടത്, അധിക നിരക്കുകളൊന്നും കൂടാതെ ഫയലുകളും ഡോക്യുമെന്റുകളും മറ്റ് കാര്യങ്ങളും സംഭരിക്കുന്നതിന് നിങ്ങൾക്ക് 1ടിബി സ്റ്റോറേജിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും.

English Summary: Google: Workspace plans individual storage upgrades from 15GB to 1TB