പ്രമുഖ ഐടി കമ്പനിയായ വിപ്രോ ഇരട്ട ജോലിയുമായി ബന്ധപ്പെട്ട് 300 ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ മറ്റൊരിടത്തുകൂടി ജോലി ചെയ്യുന്ന ‘മൂൺലൈറ്റിങ്ങിനെ’ പിന്തുണയ്ക്കുമെന്നാണ് ടെക് മഹീന്ദ്ര സിഇഒ സി.പി ഗുർനാനി പറഞ്ഞത്. ടിസിഎസ്, വിപ്രോ, ഇൻഫോസിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ ഐടി കമ്പനിയായ വിപ്രോ ഇരട്ട ജോലിയുമായി ബന്ധപ്പെട്ട് 300 ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ മറ്റൊരിടത്തുകൂടി ജോലി ചെയ്യുന്ന ‘മൂൺലൈറ്റിങ്ങിനെ’ പിന്തുണയ്ക്കുമെന്നാണ് ടെക് മഹീന്ദ്ര സിഇഒ സി.പി ഗുർനാനി പറഞ്ഞത്.

ADVERTISEMENT

ടിസിഎസ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ നിരവധി ടെക് കമ്പനികൾ എല്ലാം മൂൺലൈറ്റിങ്ങിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഒരു ടെക് കമ്പനി മൂൺലൈറ്റിങ്ങിനെ പിന്തുണച്ച് പ്രസ്താവന നടത്തുന്നത്. ടെക് മഹീന്ദ്ര സിഇഒയും എംഡിയുമായ ഗുർനാനി മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെ പിന്തുണയ്ക്കുന്നു എന്നാണ് പറഞ്ഞത്. 

ADVERTISEMENT

ടെക്ക് മഹീന്ദ്ര ഒരു ഡിജിറ്റൽ കമ്പനിയായതിനാൽ ഇവിടത്തെ ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നത് ഒരിക്കലും ഭീഷണിയല്ലെന്നും ഇത്തരം ജീവനക്കാരെ പിന്തുണക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, മറ്റു കമ്പനികളിൽ കൂടി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ജീവനക്കാർ അക്കാര്യം ഒളിക്കരുതെന്നും ടെക് മഹീന്ദ്ര സിഇഒ പറഞ്ഞു. മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്താൽ ഇളവ് നൽകില്ലെന്നും നടപടി സ്വീകരിക്കുമെന്നും ഗുർനാനി വ്യക്തമാക്കി.

ADVERTISEMENT

ടെക്ക് മഹീന്ദ്ര മൂൺലൈറ്റിങ്ങിനെ പിന്തുണയ്ക്കുമ്പോൾ തന്നെ വിപ്രോ, ഇൻഫോസിസ് തുടങ്ങിയ കമ്പനികൾ മറ്റു കമ്പനികളിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ മറ്റു കമ്പനികളുടെ ജോലികൾ ചെയ്തിരുന്ന നിരവധി ജീവനക്കാരെ ഇൻഫോസിസും പിരിച്ചുവിട്ടിരുന്നു.

English Summary: Tech Mahindra CEO supports moonlighting, wants employees to take permission before taking side job