'It's never a good experience for people asked to leave, but you can make it so much better than what Elon did.'–ട്വിറ്ററിന്റെ കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ ഒരു സോഫ്റ്റ്‍വെയർ എൻജിനീയറുടെ വാട്സാപ് മെസേജ് ഇങ്ങനെയായിരുന്നു. ശരിയാണ്, ജോലി വിട്ടുപോകണമെന്നത് ആരെ സംബന്ധിച്ചും ഒരു നല്ല അനുഭവമല്ല, എന്നാൽ മസ്ക് ചെയ്തതിനേക്കാൾ‌ നല്ല രീതിയിൽ അത് നടപ്പാക്കാമായിരുന്നു. ഫെയ്സ്ബുക്കിൽ നിന്ന് പുറത്തായ സീനിയർ ടെക്നിൽ പ്രോഗ്രാം മാനേജർ രാജു കടം ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത് അദ്ദേഹത്തിന്റെ കുട്ടികളായ അർജുന്റെയും യഷിന്റെയും ചിത്രങ്ങളായിരുന്നു. ഒപ്പം ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പും–'എച്ച്1–ബി വീസയിലായിരുന്ന എനിക്ക് ഉടൻ യുഎസ് വിടേണ്ടി വരും. യുഎസിൽ തന്നെ പുതിയൊരു ജോലി ലഭിക്കാനായി നിങ്ങൾ എന്നെ ദയവായി സഹായിക്കണം. അല്ലെങ്കിൽ കുട്ടികളുമായി എനിക്ക് യുഎസ് വിടേണ്ടി വരും. 16 വർഷമായി ഞാൻ ഇവിടെയുണ്ട്. 2008, 2015, 2020 എന്നീ വർഷങ്ങളിലെ മാന്ദ്യത്തിലൊന്നും എനിക്ക് ജോലി നഷ്ടമായിട്ടില്ല. എന്റെ കുട്ടികൾ രണ്ടു പേരും യുഎസ് പൗരന്മാരാണ്. എനിക്ക് ജോലിയില്ലെങ്കിൽ അവരുടെ ജീവിതത്തെയും ഇത് ബാധിക്കും. ദയവായി സഹായിക്കണം.'– ട്വിറ്റർ, ഫെയ്സ്ബുക് ഒടുവിൽ ആമസോൺ വരെ നീളുകയാണ് കൂട്ടപ്പിരിച്ചുവിടലിന്റെ കഥകൾ. ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിൽ കുറച്ചുനാളുകളായി കാണുന്ന പോസ്റ്റുകളിൽ ഏറെയും ജോലി തേടിയുള്ള യാചനകളാണ്. അതേ ലിങ്ക്ഡ്ഇൻ കമ്പനി ആ ഘട്ടത്തിൽ അവരുടെ ജീവനക്കാരെ പിരിച്ചുവിടുന്നില്ലെങ്കിലും പുതിയ റിക്രൂട്മെന്റ് ഏറെക്കുറേ നിർത്തിവയ്ക്കുകയാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു! വിവിധ ലോക കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലിനെപ്പറ്റിയുള്ള വിശദാംശമാണ് മനോരമ ഓൺലൈൻ പ്രീമിയം പരമ്പരയുടെ ഒന്നാം ഭാഗത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യയിൽ എന്താണ് അവസ്ഥ? എത്ര പേർക്കു ജോലി പോയി? എന്തുകൊണ്ടാണിത് ഇത്രയും വലിയ പിരിച്ചുവിടൽ? മാന്ദ്യകാലത്തിനു മുന്നോടിയായുള്ള രക്ഷാകവചമാണോ പിരിച്ചുവിടലിലൂടെ ഐടി കമ്പനികൾ ലക്ഷ്യമിടുന്നത്? പരമ്പരയുടെ അവസാന ഭാഗത്തിൽ പരിശോധിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ പിരിച്ചുവിടലിന്റെ ജൂൺ

ടെക് കമ്പനികളിലെ പിരിച്ചുവിടൽ ട്രാക് ചെയ്യുന്ന പോർട്ടലാണ് layoffs.fyi. ഈ പോർട്ടലിന്റെ കണക്കനുസരിച്ച് ഇക്കൊല്ലം ലോകമാകെ 795 ടെക് കമ്പനികളിൽ നിന്നായി പിരിച്ചുവിട്ടത് ഏകദേശം 1.21 ലക്ഷം ജീവനക്കാരെയാണ്. 2022 നവംബറിൽ മാത്രം പുറത്തായത് 25,563 പേരാണ്. ഇതിനു മുൻപ് വൻതോതിൽ പിരിച്ചുവിടൽ നടന്നത് കോവിഡ് വ്യാപനം തുടങ്ങിയ 2020ന്റെ രണ്ടാം പാദത്തിലായിരുന്നു. അന്ന് പുറത്തുപോയത് 60,141 പേർ. ഇക്കൊല്ലം മേയ് മുതൽ തന്നെ പിരിച്ചുവിടൽ ട്രെൻഡ് ഏറെക്കുറേ വ്യക്തമായിരുന്നുവെന്ന് കണക്കുകൾ പറയുന്നു. മേയിലും ജൂണിലും മാത്രം 17,000 ജീവനക്കാർ വീതം പുറത്തുപോയി. 

ADVERTISEMENT

ഏറ്റവും കൂടുതൽ കമ്പനികൾ പിരിച്ചുവിടൽ നടത്തിയതും ജൂണിലായിരുന്നു, 193 കമ്പനികൾ. എന്നാൽ ഫെയ്സ്ബുക് (മെറ്റ), ട്വിറ്റർ പോലെയുള്ള കമ്പനികളുടെ വൻതോതിലുള്ള പിരിച്ചുവിടൽ വന്നതോടെയാണ് ഒക്ടോബർ, നവംബർ മാസങ്ങളിൽ കണക്ക് കുതിച്ചുകയറിയത്. കോവിഡ് തുടങ്ങിയതിനു ശേഷം ലോകമാകെ 1,333 കമ്പനികളിൽ നിന്നായി പിരിച്ചുവിടപ്പെട്ടത് 2.17 ലക്ഷം ടെക് ജീവനക്കാരാണ്. കൺസ്യൂമർ മേഖലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇക്കൊല്ലം പുറത്തായിരിക്കുന്നത്. ഈ വിഭാഗത്തിൽ മാത്രം 18,000ലധികം പേർ പുറത്തായി. തൊട്ടുപിന്നാലെ ഭക്ഷ്യ, ഗതാഗത മേഖലകളാണ്. കോവിഡ് നിറഞ്ഞ 2020ൽ ഗതാഗത, ടൂറിസം മേഖലകളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്.

∙ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 'പറപ്പിച്ചത്' 15,708 ജീവനക്കാരെ

ADVERTISEMENT

ഇന്ത്യയിൽ 44 ടെക് സ്റ്റാർട്ടപ്പുകളാണ് ഇക്കൊല്ലം ജീവനക്കാരെ പിരിച്ചുവിട്ടത്. സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട ഇൻക്42 പോർട്ടലിന്റെ കണക്കനുസരിച്ച് ഇക്കൊല്ലം ഇതുവരെ 15,708 ലധികം ജീവനക്കാരെയാണ് ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത്. ബൈജൂസ്, ചാർജ്ബീ, കാർസ്24, ഒല, മീശോ, എംപിഎൽ, ഉഡാൻ, അൺഅക്കാദമി, വേദാന്തു അടക്കമുള്ള കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. എജ്യുടെക് സ്റ്റാർട്ടപ്പുകളിലാണ് ഏറ്റവും കൂടുതൽ പിരിച്ചുവിടൽ. 14 കമ്പനികളിൽ നിന്നായി 6,898 ജീവനക്കാരാണ് പുറത്തായത്. സിലിക്കൺവാലിയിലും മറ്റുമായി 44,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമായെന്നാണ് ക്രഞ്ച്ബേസിന്റെ കണക്ക്. മൈക്രോസോഫ്റ്റ്, നെറ്റ്‍ഫ്ലിക്സ്, ടിക്ടോക്, ഷോപ്പിഫൈ, ലിഫ്റ്റ്, വിമിയോ അടക്കമുള്ള കമ്പനികൾ ഇക്കൊല്ലം കൂട്ടപ്പിരിച്ചുവിടൽ നടത്തി.

∙ എന്തുകൊണ്ടാണു പിരിച്ചുവിടൽ?

സാമ്പത്തികപ്രശ്നം തന്നെയാണ് മുഖ്യകാരണം. കോവിഡിനു ശേഷം കുതിച്ചുയർന്ന് ടെക് മേഖല ഇത്ര പെട്ടെന്ന് എങ്ങനെയാണ് തളർന്നതെന്ന് പലർക്കും സംശയമുണ്ടാകാം. അതിനു ഒറ്റ മറുപടിയേയുള്ളു–ഡിമാൻഡ്! കോവിഡ് കാലത്ത് ആളുകൾ വീടുകളിൽ തന്നെയിരുന്നപ്പോൾ ഡിജിറ്റൽ ഉപയോഗം കുതിച്ചുകയറി. ചരിത്രത്തിൽ ഇന്നോളമില്ലാത്ത ഡേറ്റ ഇടപാടുകളാണ് അക്കാലത്ത് നടന്നത്. ഇതൊരു ദീർഘകാല ട്രെൻഡ് ആയി മാറുമെന്നും നമ്മൾ കരുതി. കമ്പനികളാകട്ടെ, കോവിഡ് കാലത്തെ വർധിച്ച ഡിമാൻഡ് കണക്കിലെടുത്ത് വൻ തോതിൽ ജീവനക്കാരെയും റിക്രൂട്ട് ചെയ്തു, വൈവിധ്യമാർന്ന ഉൽപന്നങ്ങളും സേവനങ്ങളും കൊണ്ടുവന്നു. ഇവയിൽ പലതും ലാഭമാണോ അല്ലയോ എന്നു പോലും നോക്കാതെ പണവും പമ്പ് ചെയ്തു.

എന്നാൽ കോവിഡിനു ശേഷം ജീവിതം ഏറെക്കുറേ സാധാരണനിലയിലേക്ക് വന്നതോടെ മുൻപത്തെ അത്രയും ഡിജിറ്റൽ ഡിമാൻഡ് ഇല്ലാതെയായി. ഉദാഹരണത്തിന്, ദിവസവും 5 സൂം മീറ്റിങ്ങിൽ പങ്കെടുത്തവർ സൂമിൽ കയറുന്നത് മാസത്തിലൊന്നായി. ആമസോൺ പ്രൈമിലും നെറ്റ്ഫ്ലിക്സിലുമെല്ലാം ആഴ്ചയിൽ നാലും അഞ്ചും സിനിമ കണ്ടിരുന്നവർ ആഴ്ചയിൽ ഒന്നാക്കി ചുരുക്കി. നാളുകളോളം പുറത്തേക്കിറങ്ങാതെയിരുന്നവർ, ലോക്ഡൗൺ മാറിയതോടെ ‘ഹോം ഡെലിവറി’ ഓപ്ഷൻ ഒഴിവാക്കി നേരിട്ട് കടകളിലേക്കും ഹോട്ടലുകളിലേക്കുമിറങ്ങി. സമൂഹമാധ്യമങ്ങളിലും ആളകുറഞ്ഞു. 

തൊട്ടുപിന്നാലെ വന്ന റഷ്യൻ–യുക്രെയ്ൻ സംഘർഷം പ്രശ്നം വീണ്ടും രൂക്ഷമാക്കി. വിലക്കയറ്റം അതിന്റെ പാരമ്യത്തിലെത്തിയതോടെ വാങ്ങൽശേഷിയും കുറഞ്ഞു. ചുരുക്കത്തിൽ ആമസോൺ അടക്കമുള്ള ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ ഉൾപ്പെടെ കച്ചവടം കുറഞ്ഞു. ആമസോണിന്റെ അവസാന പാദങ്ങളിലെ സാമ്പത്തികനില പരിശോധിച്ചാൽ ഇതു വ്യക്തമാകും. കോവിഡിനു ശേഷം ഡിമാൻഡ് കുറഞ്ഞെങ്കിലും കമ്പനികളുടെ പ്രവർത്തനച്ചെലവ് ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. കോവിഡ് കാലത്ത് റിക്രൂട്ട് ചെയ്തവരുടെ ശമ്പളത്തുക അടക്കം ഇതിൽ ഉൾപ്പെടും. ചെലവുചുരുക്കണമെങ്കിൽ ഇവരെ പിരിച്ചുവിടുകയല്ലാതെ മറ്റൊരു പോംവഴിയും കമ്പനികളുടെ മുന്നിൽ ഇല്ലാതായി.

∙ മാർക് സർക്കർബർഗിനു പറ്റിയ തെറ്റ്

'I got this wrong, and I take responsibility for that'- എന്നായിരുന്നു കൂട്ടപ്പിരിച്ചുവിടൽ സന്ദേശത്തിൽ മാർക് സക്കർബർഗ് എഴുതിയത്. കോവിഡ് കാലത്തെ ഡിജിറ്റൽ കുതിപ്പ് സ്ഥിരമായി നിലനിൽക്കുമെന്നാണ് പല ആളുകളും പ്രവചിച്ചിരുന്നത്. താനും ഇതു വിശ്വസിക്കുകയും നിക്ഷേപം കാര്യമായി വർധിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ പ്രവചനം പാളി. പരസ്യവരുമാനം, ഇ–കൊമേഴ്സ് വിൽപ്പനയിലെ ഇടിവ് എന്നിവയ്ക്കു പുറമേ ലോകമാകെയുള്ള സാമ്പത്തികപ്രതിസന്ധിയും തിരിച്ചടിയായതായി സക്കർബർഗ് തുറന്നുപറഞ്ഞു. പിരിച്ചുവിടലിനു പുറമേ ഈ പാദത്തിൽ പുതിയ റിക്രൂട്മെന്റ് ഉണ്ടാകില്ലെന്നും വ്യക്തമാക്കി.

∙ 'മുണ്ട് മുറുക്കിയുടുക്കണം'

മാന്ദ്യകാലത്തിനു വേണ്ടി സ്റ്റാർട്ടപ്പുകൾ എങ്ങനെ തയാറെടുക്കണമെന്നതു സംബന്ധിച്ച് ഹാർവഡ് ബിസിനസ് റിവ്യു കഴിഞ്ഞ ദിവസം ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതിൽ ഏറ്റവും പ്രധാനമായി പറഞ്ഞതിതാണ്– 'മുണ്ട് മുറുക്കി ഉടുക്കണം'! ഉൽപ്പന്നം അല്ലെങ്കിൽ സേവനം മെച്ചപ്പെടുത്താനല്ലാതെ അനാവശ്യ ചെലവുകളൊന്നും പാടില്ല. പുതിയ പദ്ധതികളെല്ലാം തൽക്കാലം മരവിപ്പിക്കുക. ഹ്രസ്വകാലത്തിൽ വിജയിക്കുമെന്ന് ഉറപ്പുള്ള കാര്യത്തിൽ മാത്രം ചെലവഴിക്കുക. അടുത്തിടെ, ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു വെഞ്ച്വർ ക്യാപിറ്റൽ കമ്പനി അവർക്ക് നിക്ഷേപമുള്ള ഉത്തരേന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഒരു നിർദേശം നൽകി–'10 മാസത്തേക്ക് പ്രവർത്തിക്കാനുള്ള ഫണ്ടാണ് ഇപ്പോൾ നിങ്ങളുടെ കയ്യിലുള്ളതെങ്കിൽ അത് 15 മാസമായി ഉയർത്തണം'. അതായത് പുതിയ നിക്ഷേപങ്ങൾ ഉടൻ പ്രതീക്ഷിക്കേണ്ടതില്ലെന്നു ചുരുക്കം. അധിക ഫണ്ടിങ് ഇല്ലാതെ നിലവിലുള്ള പണം ഉപയോഗപ്പെടുത്തി ഒരു കമ്പനിക്ക് എത്ര നാൾ പ്രവർത്തിക്കാനാവുമെന്നതിനെയാണ് 'കാഷ് റൺവേ' എന്നു വിളിക്കുന്നത്. ഈ കാഷ് റൺവേ ഉയർത്തണമെങ്കിൽ ചെലവുചുരുക്കുകയല്ലാതെ പോംവഴിയില്ല. ചെലവുചുരുക്കലിൽ പ്രധാന നടപടിയായി കമ്പനികൾ ഇപ്പോൾ കാണുന്നതാകട്ടെ പിരിച്ചുവിടലിനെയും.

English Summary: IT Companies Starts Mass Layoffs in India; Is it just the Beginning of Big Problems?