ഖത്തർ ലോകകപ്പിന് മാത്രമായി റിലയൻസ് ജിയോ അഞ്ച് പുതിയ രാജ്യാന്തര റോമിങ് (ഐആർ) പ്ലാനുകൾ അവതരിപ്പിച്ചു. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കും ഈ പ്ലാൻ ഉപയോഗിക്കാം. ഐആർ പ്ലാനുകൾ ഡേറ്റ-ഒൺലി പാക്കുകളായി അല്ലെങ്കിൽ ഡേറ്റ, എസ്എംഎസ്, വോയ്‌സ് കോളുകൾ എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഖത്തർ ലോകകപ്പിന് മാത്രമായി റിലയൻസ് ജിയോ അഞ്ച് പുതിയ രാജ്യാന്തര റോമിങ് (ഐആർ) പ്ലാനുകൾ അവതരിപ്പിച്ചു. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കും ഈ പ്ലാൻ ഉപയോഗിക്കാം. ഐആർ പ്ലാനുകൾ ഡേറ്റ-ഒൺലി പാക്കുകളായി അല്ലെങ്കിൽ ഡേറ്റ, എസ്എംഎസ്, വോയ്‌സ് കോളുകൾ എന്നിവ ഉൾപ്പെടെയുള്ള പാക്കുകളായി ആക്ടിവേറ്റ് ചെയ്യാം. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൈജിയോ ആപ്പ് വഴി പുതിയ പാക്കുകൾ റീചാർജ് ചെയ്യാം. മുൻകൂട്ടി നിശ്ചയിച്ച പരിധിക്കപ്പുറം പോയാൽ ഇൻകമിങ് കോളുകൾക്ക് വരിക്കാരിൽ നിന്ന് 1 രൂപ ഈടാക്കുമെന്ന് ജിയോ അറിയിച്ചു.

ADVERTISEMENT

∙ അഞ്ച് ഐആർ പ്ലാനുകൾ

1,599 രൂപയുടെ ഡേറ്റ, എസ്എംഎസ്, വോയ്‌സ് കോൾ പ്ലാൻ: ലോക്കൽ കോളുകളും ഇന്ത്യയിലേക്കുള്ള ഔട്ട്‌ഗോയിങ് കോളുകളും നെറ്റ്‌വർക്ക്, വൈഫൈ വഴിയുള്ള ഇൻകമിങ് കോളുകളും അടങ്ങുന്ന 150 മിനിറ്റ് ടോക്ക് ടൈം ഉൾപ്പെടുന്ന ഈ പാക്കിന് 15 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 1 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും.

ADVERTISEMENT

3,999 രൂപയുടെ ഡേറ്റ, എസ്എംഎസ്, വോയ്‌സ് കോൾ പ്ലാൻ: ജിയോയിൽ നിന്നുള്ള 3,999 പ്ലാനിൽ ലോക്കൽ കോളുകളും ഇന്ത്യയിലേക്കുള്ള ഔട്ട്‌ഗോയിങ് കോളുകളും അടങ്ങുന്ന 250 മിനിറ്റ് സംസാര സമയവും നെറ്റ്‌വർക്ക്, വൈഫൈ വഴിയുള്ള ഇൻകമിങ് കോളുകൾക്കായി മറ്റൊരു 250 മിനിറ്റും നൽകുന്നു. വരിക്കാർക്ക് 3 ജിബി ഡേറ്റയും 100 എസ്എംഎസും പാക്കിനൊപ്പം ലഭിക്കും. 30 ദിവസമാണ് പ്ലാനിന്റെ കാലാവധി.

6,799 രൂപയുടെ ഡേറ്റ, എസ്എംഎസ്, വോയ്‌സ് കോൾ പ്ലാൻ: ഈ പാക്കിൽ ലോക്കൽ കോളുകളും ഇന്ത്യയിലേക്കുള്ള ഔട്ട്‌ഗോയിങ് കോളുകളും ഉൾപ്പെടുന്ന 500 മിനിറ്റ് ടോക്ക് ടൈമും നെറ്റ്‌വർക്ക്, വൈഫൈ വഴിയുള്ള ഇൻകമിങ് കോളുകൾക്കായി 500 മിനിറ്റ് അധിക സമയവും ലഭിക്കുന്നു. കൂടാതെ, ഈ പാക്ക് സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 5 ജിബി ഡേറ്റ, 100 എസ്എംഎസും ലഭിക്കും. 30 ദിവസമാണ് പാക്കിന്റെ കാലാവധി.

ADVERTISEMENT

1,122 രൂപയ്ക്ക് ഡേറ്റ മാത്രമുള്ള പ്ലാൻ: ജിയോ വരിക്കാർക്ക് ഈ പായ്ക്ക് ഉപയോഗിച്ച് 1 ജിബി ഹൈ സ്പീഡ് ഡേറ്റ ആക്‌സസ് ചെയ്യാൻ കഴിയും. ഇതിനുശേഷം സ്റ്റാൻഡേർഡ് പേഗോ നിരക്കുകൾ ഈടാക്കും. 5 ദിവസമാണ് പ്ലാൻ കാലാവധി.

5,122 രൂപയുടെ ഡേറ്റാ പ്ലാൻ: ഈ പ്ലാനിൽ 21 ദിവസത്തേക്ക് 5 ജിബി ഡേറ്റ ഉപയോഗിക്കാം. അതിന് ശേഷം സ്റ്റാൻഡേർഡ് പേഗോ നിരക്കുകൾ ഈടാക്കും.

English Summary: Jio Introduces International Roaming Packs for FIFA World Cup Qatar 2022: All Details