രാജ്യത്തെ സ്ത്രീകൾ, ദരിദ്രർ, തൊഴിൽരഹിതർ എന്നിവർ ഡിജിറ്റൽ വിഭജനം മൂലം പിന്നാക്കം നിൽക്കുന്നുവെന്ന് റിപ്പോർട്ട്. ജാതി, മതം, ലിംഗം, വർഗം, ഭൂപ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ഡിജിറ്റൽ അസമത്വങ്ങൾ കൂടുന്നതായും പുതിയ റിപ്പോർട്ടിൽ പറയുന്നു. പുതിയ റിപ്പോർട്ട് പ്രകാരം 2021 ൽ സ്വന്തമായി ഫോൺ ഉള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ സ്ത്രീകൾ, ദരിദ്രർ, തൊഴിൽരഹിതർ എന്നിവർ ഡിജിറ്റൽ വിഭജനം മൂലം പിന്നാക്കം നിൽക്കുന്നുവെന്ന് റിപ്പോർട്ട്. ജാതി, മതം, ലിംഗം, വർഗം, ഭൂപ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ഡിജിറ്റൽ അസമത്വങ്ങൾ കൂടുന്നതായും പുതിയ റിപ്പോർട്ടിൽ പറയുന്നു. പുതിയ റിപ്പോർട്ട് പ്രകാരം 2021 ൽ സ്വന്തമായി ഫോൺ ഉള്ള പുരുഷന്മാരുടെ എണ്ണം 61 ശതമാനമാണെങ്കിൽ കേവലം 31 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് സ്വന്തമായി ഫോണുള്ളത്.

ADVERTISEMENT

ഓക്‌സ്ഫാം ഇന്ത്യയുടെ 'ഇന്ത്യ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2022: ഡിജിറ്റൽ ഡിവൈഡ്' ഡേറ്റ പ്രകാരം ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വ്യാപനം പ്രധാനമായും പുരുഷന്മാർക്കും നഗരങ്ങൾക്കും ഉയർന്ന ജാതിക്കാർക്കും ഉയർന്ന ക്ലാസ് കുടുംബങ്ങൾക്കും വ്യക്തികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും കാണിക്കുന്നു.

ADVERTISEMENT

പൊതു വിഭാഗത്തിലുള്ള എട്ട് ശതമാനത്തിന് കംപ്യൂട്ടറോ ലാപ്‌ടോപ്പോ ഉണ്ട്. അതേസമയം പട്ടികവർഗക്കാരിൽ (എസ്ടി) 1 ശതമാനത്തിൽ താഴെയും പട്ടികജാതി വിഭാഗത്തിൽ (എസ്‌സി) 2 ശതമാനത്തിനും മാത്രമാണ് കംപ്യൂട്ടറോ ലാപ്‌ടോപ്പോ ഉള്ളത്. ജിഎസ്എംഎയുടെ മൊബൈൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് പ്രകാരം 2021 ൽ പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ സ്ത്രീകൾ മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സാധ്യത 33 ശതമാനം കുറവാണെന്നും പറയുന്നു.

ADVERTISEMENT

2018 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ (CMIE) സർവേയിൽ നിന്നുള്ള പ്രാഥമിക ഡേറ്റാ റിപ്പോർട്ടിലും രാജ്യത്തെ ഡിജിറ്റൽ വിഭജനം എടുത്തുകാണിക്കുന്നുണ്ട്. 2021 ൽ ശമ്പളമുള്ള സ്ഥിരം തൊഴിലാളികളിൽ 95 ശതമാനം പേർക്കും ഫോൺ ഉള്ളപ്പോൾ തൊഴിലില്ലാത്തവരിൽ 50 ശതമാനം പേർക്ക് മാത്രമാണ് (ജോലി അന്വേഷിക്കുന്നവർ) ഫോൺ ഉള്ളതെന്ന് റിപ്പോർട്ടിലുണ്ട്.

ഗ്രാമപ്രദേശങ്ങളിൽ കംപ്യൂട്ടർ ഉപകരണങ്ങളുടെ ഉപയോഗം കുറഞ്ഞുവെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. കോവിഡിന് മുൻപ് ഗ്രാമീണ ജനസംഖ്യയുടെ 3 ശതമാനം പേർക്ക് മാത്രമാണ് കംപ്യൂട്ടർ കൈവശമുണ്ടായിരുന്നത്. കോവിഡിന് ശേഷം ഇത് 1 ശതമാനമായി കുറഞ്ഞു. അതേസമയം, നഗരപ്രദേശങ്ങളിൽ കംപ്യൂട്ടറുള്ളവരുടെ എണ്ണം 8 ശതമാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അവശ്യ സേവനങ്ങൾ നൽകുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം രാജ്യത്തിന്റെ ഡിജിറ്റൽ വിഭജനത്തെയും അതിന്റെ അനന്തരഫലങ്ങളെയും റിപ്പോർട്ടിൽ പ്രതിഫലിപ്പിക്കുന്നുമുണ്ട്.

English Summary: Women, Rural Poor, Unemployed Lagging Due To Digital Divide: Report